സപ്ലൈകോയിലെ വിലവര്‍ധന ഉടന്‍; നിരക്ക് നിര്‍ണയിക്കാന്‍ സമിതിയെ നിയോഗിച്ചു
Perinthalmanna RadioDate: 17-11-2023സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ പുതിയ നിരക്ക് നിർണ്ണയിക്കാൻ മൂന്നംഗസമിതിയെ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയോഗിച്ചു. ഭക്ഷ്യ സെക്രട്ടറി, സപ്ലൈകോ സി.എം.ഡി., പ്ലാനിങ് ബോർഡ് അംഗം എന്നിവർ കമ്മിറ്റിയിൽ അംഗമായിരിക്കും. പതിനഞ്ചുദിവസത്തിനകം ഭക്ഷ്യമന്ത്രിക്ക് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.പതിമൂന്ന് അവശ്യസാധനങ്ങൾക്ക് 2016-ലെ വിലയാണ് ഇപ്പോഴുള്ളത്. ഇതിൽ എത്രത്തോളം മാറ്റം വേണം, വർധന ഏതെല്ലാം രീതിയിലായിരിക്കണം, എത്ര ശതമാനം വീതമാണ് വർധിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ സമിതി പരിശോധിക്കും. 20 ശതമാനത്തിലധികം വർധനവാണ് സപ്ലൈകോ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യവും കമ്മിറ്റി പരിശോധിക്കും. തുടർന്ന് റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയും തീരുമാനത്തിലെത്തുകയുമാണ് ചെയ്യുക.പിടിച്ചുനിൽക്കാൻ 250 കോടി രൂപയെങ്കിലും ഉടൻ കിട്ടിയില്ലെങ്കിൽ കച്ചവടംതന്നെ നിർത്തേണ്ടിവരുമെന്ന് സപ്...





