Tag: 171124

വത്സലയുടെ മരണം: അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ
Local

വത്സലയുടെ മരണം: അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ

Perinthalmanna RadioDate: 17-11-2024പെരിന്തൽമണ്ണ: പൊള്ളലേറ്റു മരിച്ച അങ്ങാടിപ്പുറം ചെരയ്‌ക്കാപറമ്പ് സ്വദേശിനി വത്സലയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബന്ധുക്കൾ. ഓഗസ്‌റ്റ് 24 ന് പുലർച്ചെ കുന്നപ്പള്ളിയിലെ ഭർതൃവീട്ടിലാണ് വത്സലയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെതിരെയാണ് ബന്ധുക്കൾ പരാതി നൽകിയത്.22 വർഷം മുൻപ് ഇയാളുടെ ആദ്യ ഭാര്യ അടുക്കളയിൽ ഗ്യാസ് പൊട്ടിത്തെറിച്ചാണ് മരിച്ചത്. തുടർന്നാണ് വത്സലയെ വിവാഹം ചെയ്‌തത്. ഇരുവരും മാത്രമായിരുന്നു കുന്നപ്പള്ളിയിലെ വീട്ടിലുണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ പകുതിയിലേറെയും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരണ സമയത്ത് ഭർത്താവ് വീട്ടിലുണ്ടായിരുന്നു. എന്നാൽ സംശയകരമായ ശബ്‌ദങ്ങളൊന്നും കേട്ടില്ലെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. വത്സല മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് വത്സലയുടെ ബന്ധുക്കളുടെ പരാതി. ഇക്കാര്യം പ...
കരിപ്പൂര്‍ വിമാനത്താവളം റെസ വികസനത്തിന് മണ്ണെടുക്കാനുള്ള തടസ്സങ്ങള്‍ നീങ്ങുന്നു
Local

കരിപ്പൂര്‍ വിമാനത്താവളം റെസ വികസനത്തിന് മണ്ണെടുക്കാനുള്ള തടസ്സങ്ങള്‍ നീങ്ങുന്നു

Perinthalmanna RadioDate: 17-11-2024മലപ്പുറം: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനത്തിന് മണ്ണെടുക്കാനുള്ള തടസങ്ങള്‍ നീങ്ങുന്നു. ഇത് സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ നിലവില്‍ മണ്ണെടുപ്പിനുള്ള നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതായി സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച നടപടികളിലേക്ക് ജിയോളജി വിഭാഗം അടിയന്തരമായി നീങ്ങുന്നതോടെ എയർ പോർട്ട് അതോറിട്ടി കണ്ടെത്തിയ 75 കേന്ദ്രങ്ങളില്‍ നിന്ന് മണ്ണെടുത്ത് റണ്‍വേയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ എത്തിയ്ക്കാനാവും. മണ്ണെടുപ്പിന് സാധാരണ ഗതിയിലുള്ള നിയന്ത്രണങ്ങള്‍ എയർപോർട്ട് റെസ വികസനത്തിന് പ്രയാസം സ്രഷ്ടിക്കുന്നതായി എയർപോർട്ട് അഡ്വൈസറി കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയർന്നിരുന്നു....
പെരിന്തൽമണ്ണ- തിരുവിഴാംകുന്ന് റൂട്ടിൽ കെഎസ്ആർടിസി ട്രിപ് വെട്ടിക്കുറച്ചു
Local

പെരിന്തൽമണ്ണ- തിരുവിഴാംകുന്ന് റൂട്ടിൽ കെഎസ്ആർടിസി ട്രിപ് വെട്ടിക്കുറച്ചു

Perinthalmanna RadioDate: 17-11-2024-----------------------------------------------This News Sponsored by---------------------------------------------ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 10...
കോഴിക്കോട് ജില്ലയിൽ ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ
Local

കോഴിക്കോട് ജില്ലയിൽ ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ

Perinthalmanna RadioDate: 17-11-2024കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വലിയ സംഘർഷമാണ് ഇന്നലെയുണ്ടായത്. വോട്ടെടുപ്പ് തുടങ്ങിയതുമുതൽ അവസാനം വരെ സംഘർഷഭരിതമായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചുവെന്നും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചുവെന്നും കാണിച്ചാണ് കോൺഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.38,000 വോട്ടർമാരിൽ 8,500 പേർക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താനായത്. തങ്ങളുടെ അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു. ഇന്...