Tag: 171125

ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; 3600 രൂപ ഒന്നിച്ച് കൈയ്യിലെത്തും<br>
Local

ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; 3600 രൂപ ഒന്നിച്ച് കൈയ്യിലെത്തും

Perinthalmanna RadioDate: 17-11-2025 സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പെടെ ഉടന്‍ അര്‍ഹരിലേക്ക്. വ്യാഴാഴ്ച മുതല്‍ ഓരോ പെന്‍ഷന്‍കാര്‍ക്കും 3600 രൂപ വീതം കൈകളിലെത്തും. കുടിശ്ശിക ഇനത്തില്‍ നല്‍കാനുണ്ടായിരുന്ന 1600 രൂപയും പുതുക്കിയ പെന്‍ഷന്‍ തുകയായ 2000 രൂപയും ചേര്‍ത്താണ് നല്‍കുന്നത്.നേരത്തെ 1600 രൂപയാണ് പെന്‍ഷനായി നല്‍കിയിരുന്നത്. നവംബര്‍ മുതല്‍ 400 കൂടി വര്‍ധിപ്പിച്ച് പെന്‍ഷന്‍ 2000 രൂപയാക്കിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ പെന്‍ഷന്‍ തുക കൂട്ടിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. 2500 രൂപയാക്കി ഉയര്‍ത്തുമെന്ന് ഇടതുപക്ഷം നല്‍കിയ വാഗ്ദാനവും അവര്‍ ഓര്‍മിപ്പിക്കുന്നു.3600 രൂപ ഒരുമിച്ച് ലഭിച്ചാല്‍ പെന്‍ഷന്‍ ഇനത്തില്‍ ഗുണഭോക്താക്കള്‍ക്ക് കിട്ടേണ്ട മുഴുവന്‍ തുകയും കൈയ്യിലെത്തും....
മേലാറ്റൂർ ഹൈസ്കൂൾപ്പടി – റെയിൽവേ സ്റ്റേഷൻ റോഡ് കട്ടപതിക്കൽ തുടങ്ങി<br>
Local

മേലാറ്റൂർ ഹൈസ്കൂൾപ്പടി – റെയിൽവേ സ്റ്റേഷൻ റോഡ് കട്ടപതിക്കൽ തുടങ്ങി

Perinthalmanna RadioDate: 17-11-2025 മേലാറ്റൂർ: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മേലാറ്റൂർ ഹൈസ്കൂൾപ്പടി- റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണത്തിന് തുടക്കമായി. ആദ്യ ഘട്ടമായി ഹൈസ്കൂൾ പടിയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ 100 മീറ്റർ ദൂരം ആറു മീറ്ററോളം വീതിയിൽ കട്ടപതിച്ച് നവീകരിക്കുന്ന പ്രവൃത്തികൾക്കാണു തുടക്കമായത്. 2025-26 സാമ്പത്തിക വർഷത്തിൽ മേലാറ്റൂർ ഗ്രാമ പഞ്ചായത്ത് അനുവദിച്ച 6.40 ലക്ഷം രൂപ ചെലവിലാണ് പണി നടക്കുന്നത്. മേലാറ്റൂർ- കരുവാരക്കുണ്ട് മലയോര പാതയിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം കുണ്ടും കുഴിയും നിറഞ്ഞ് പാടെ തകർന്നു കിടക്കുകയായിരുന്നു. യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. മുന്നൂറ് മീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ ബാക്കി ഭാഗത്തിന്റെ നവീകരണം പിന്നീടു നടത്തും. പണി നടക്കുന്നതിനാൽ ഈ റോഡിലൂടെയുള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. റെയിൽവേ സ...
വേങ്ങൂർ വളയപ്പുറത്തെ അടിപ്പാത നിർമാണം; പാളത്തിനടിയിൽ ഗർഡർ സ്ഥാപിച്ചു
Local

വേങ്ങൂർ വളയപ്പുറത്തെ അടിപ്പാത നിർമാണം; പാളത്തിനടിയിൽ ഗർഡർ സ്ഥാപിച്ചു

Perinthalmanna RadioDate: 17-11-2025മേലാറ്റൂർ : ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമിക്കുന്നതിനുള്ള പണികൾക്കായി പാളത്തിനടിയിൽ ഗർഡർ സ്ഥാപിച്ചു. ശനിയാഴ്‌ച അർധ രാത്രിയോടെയാണ് മണ്ണുമാന്തി യന്ത്രമുൾപ്പെടെയുള്ളവയുടെ സഹായത്തേടെ തൊഴിലാളികൾ ഗർഡർ സ്ഥാപിച്ചത്. പാളത്തിനടിയിലെ മണ്ണ് നീക്കുമ്പോൾ പാളം തെന്നി നീങ്ങാതിരിക്കാണ് 13 ടണ്ണോളം ഭാരമുള്ള ഗർഡർ സ്ഥാപിച്ചിട്ടുള്ളത്. ഗർഡറിൽ സ്ഥാപിച്ച പാളത്തിലൂടെ രണ്ടു മൂന്നു ദിവസം തീവണ്ടി ഓടി സുരക്ഷ ഉറപ്പു വരുത്തിയ ശേഷം മാത്രമേ പാളത്തിനടിയിലെ മണ്ണ് നീക്കുന്ന പണി ആരംഭിക്കുകയുള്ളൂ.മണ്ണ് പൂർണമായും നീക്കം ചെയ്തശേഷംആ ഭാഗത്തിനു സമീപത്തേക്ക്‌ മാസങ്ങൾക്ക് മുൻപ് കോൺക്രീറ്റ് ചെയ്തിട്ട ബ്ലോക്ക് നീക്കി വെക്കുകയാണ് ചെയ്യുക.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
തദ്ദേശ തിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാകണമെന്ന് കമ്മിഷന്‍ <br>
Local

തദ്ദേശ തിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാകണമെന്ന് കമ്മിഷന്‍

Perinthalmanna RadioDate: 17-11-2025 മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം. ഹൈക്കോടതിയുടെ ഉത്തരവുകൾ, കേന്ദ്രസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകളുടെ മാർഗനിർദേശങ്ങൾ, സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾ എന്നിവ പ്രകാരം തിരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചാരണ പ്രവർത്തനങ്ങൾക്കും പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കുകയും കഴിയുന്നിടത്തോളം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകൃതി സൗഹൃദ സാധന സാമഗ്രികൾ മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന രീതിയിലുള്ള തിരഞ്ഞെടുപ്പിനെയാണ് ഹരിത തിരഞ്ഞെടുപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം ന...