സഞ്ചാരികള്‍ നിറഞ്ഞ് വെട്ടത്തൂരിലെ പൂങ്കാവനം അണക്കെട്ട്
Perinthalmanna RadioDate: 17-12-2023വെട്ടത്തൂര്‍: മേഖലയുടെ വിനോദ സഞ്ചാര വികസന സ്വപ്നങ്ങള്‍ക്ക് ചിറകുമുളക്കുമെന്ന പ്രതീക്ഷയില്‍ ഒരുനാട് കാത്തിരിക്കുന്നു.അവധി ദിനങ്ങളില്‍ കുടുംബസമേതം നിരവധി സഞ്ചാരികൾ എത്തുന്ന വെട്ടത്തൂരിലെ പൂങ്കാവനം അണക്കെട്ട് പ്രദേശം വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ഞായറാഴ്ച ദിവസങ്ങളില്‍ മാത്രം ഏകദേശം ആയിരത്തിലേറെ പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്.'പൂങ്കാവനം ജനകീയ കമ്മിറ്റി'യുടെ നേതൃത്വത്തില്‍ ഇവിടെ തണല്‍മരങ്ങളും സൗന്ദര്യ വത്കരണത്തിന്‍റെ ഭാഗമായി ചെടികളും വെച്ചുപിടിപ്പിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതി കിട്ടിയാല്‍ വിനോദ പാര്‍ക്കും ഓപണ്‍ ജിംനേഷ്യവും നിര്‍മിക്കാനും ഒരുക്കം നടക്കുന്നുണ്ട്. ഇതിന് വെട്ടത്തൂര്‍ പഞ്ചായത്ത് ഭരണസമിതി സര്‍ക്കാറിന്‍റെ അനുമതി തേടിയിട്ടുണ്ട്. സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടികളുണ്ടായാല്‍ ജില...





