സാമ്പത്തിക വർഷം അവസാനിക്കാൻ 2 മാസം; തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ച പദ്ധതി വിഹിതം 35% മാത്രം
Perinthalmanna RadioDate: 18-01-2024മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 35.17% മാത്രം.സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് പദ്ധതി വിഹിതത്തിലെ മെല്ലെപ്പോക്കിനു കാരണമെന്ന് തദ്ദേശ സ്ഥാപന പ്രതിനിധികൾ പറയുന്നു. ഒക്ടോബറിനു ശേഷം വലിയ ബില്ലുകൾ മാറി നൽകുന്നില്ലെന്നാണ് പരാതി. പഞ്ചായത്തുകളിലെ 5 ലക്ഷത്തിനു മുകളിലുള്ള ബില്ലുകൾ ധനമന്ത്രാലയത്തിന്റെ അനുമതിക്ക് അയയ്ക്കുകയാണ്. ഇത് കാലതാമസത്തിനു കാരണമാകുന്നു.ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ 2 എണ്ണം മാത്രമാണ് പദ്ധതി വിഹിതത്തിന്റെ പകുതിയെങ്കിലും ചെലവഴിച്ചത്. 53.58% ചെലവഴിച്ച തിരുവാലി പഞ്ചായത്താണ് ജില്ലയിൽ മുന്നിൽ. പെരിന്തൽമണ്ണ നഗരസഭ 51.95% വിഹിതം ചെലവഴിച്ചു. ജില്ലാ പഞ്ചായത്തുകളിൽ സംസ്ഥാന തലത്തിൽ മലപ്പുറമാണ് മുന്നി...






