Tag: 180125

കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് മഴ എത്തുന്നു
Local

കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് മഴ എത്തുന്നു

Perinthalmanna RadioDate: 18-01-2025കനത്ത ചൂടിനിടയിൽ സംസ്ഥാനത്ത് ഞായറാഴ്ചയോടെ മഴ സജീവമായേക്കുമെന്ന സൂചനയുമായി കാലാവസ്ഥ വകുപ്പ്.കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 19ന് തിരുവനന്തപുരം, കൊല്ലംഎന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------------------...
മങ്കട ആയുര്‍വേദ ആശുപത്രി മഞ്ഞളാംകുഴി അലി എം.എല്‍.എ നാടിന് സമര്‍പ്പിച്ചു
Local

മങ്കട ആയുര്‍വേദ ആശുപത്രി മഞ്ഞളാംകുഴി അലി എം.എല്‍.എ നാടിന് സമര്‍പ്പിച്ചു

Perinthalmanna RadioDate: 18-01-2025മങ്കട:  മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ വകയിരുത്തി  മങ്കട ആയുര്‍വേദ ആശുപത്രിക്ക് വേണ്ടി നിര്‍മിച്ച കെട്ടിടം മഞ്ഞളാംകുഴി അലി എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ഏറെ പൊതുജനങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രിയുടെ കെട്ടിടത്തിന്റെ ശോച്യാവസ്ഥ ജനപ്രതിനിധികളും നാട്ടുകാരും എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എ ഫണ്ട് അനുവദിച്ചത്. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ അസ്‌കര്‍ അലി അദ്ധ്യക്ഷത വഹിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി അബ്ദുല്‍ കരീം മുഖ്യാത്ഥിതിയായി. ബ്ലോക്ക് സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ ശശീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീന ഉമ്മര്‍, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസലി പൊട്ടേങ്ങല്‍, ശരീഫ് ചുണ്ടയില്‍, വാര്‍ഡ് മെമ്പര്‍മാരായ സലാ...
ശ്രീലങ്കൻ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Local

ശ്രീലങ്കൻ യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

Perinthalmanna RadioDate: 18-01-2025പെരിന്തൽമണ്ണ:  ശ്രീലങ്കൻ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തു. വളാംകുളം കരിമ്പനയ്ക്കൽ മുഹമ്മദ് ഹനീഫയെ(27) ആണു സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.യുഎഇയിൽവച്ചാണു പ്രതി ശ്രീലങ്കൻ യുവതിയുമായി അടുക്കുന്നത്. ഇവരിൽനിന്നു വിവിധ ആവശ്യങ്ങൾക്കായി പല തവണകളിലായി 25 ലക്ഷം രൂപയോളം വാങ്ങിയതായും സിഐ പറഞ്ഞു. യുവതി ഗർഭിണിയായതോടെ, നാട്ടിൽ പോയി മടങ്ങിവരാമെന്നു വാക്ക് നൽകി യുവാവ് സ്ഥലംവിട്ടു. നാട്ടിലെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞു യുവതി യുവാവിനെ തേടി നാട്ടിലെത്തിയെങ്കിലും യുവാവ് അംഗീകരിച്ചില്ല. തുടർന്നു യുവതി പൊലീസിൽ പരാതി നൽകി.യുവതിയെ വിവാഹം കഴിക്കാൻ തയാറാണെന്നു യുവാവ് പൊലീസിനെ അറിയിച്ചു. വിവാഹത്തിനായി റജിസ്ട്രാർ ഓഫിസിലെത്തിയെങ്കിലും ...