സംസ്ഥാന പാതയുടെ വീതികുറവും അരിക് ഇടിച്ചിലും കാരണം അപകടങ്ങൾ തുടർക്കഥയാവുന്നു
Perinthalmanna RadioDate: 18-01-2026 കീഴാറ്റൂർ : പട്ടിക്കാട് - വടപുറം സംസ്ഥാന പാതയിൽ പട്ടിക്കാട് റെയിൽവേ ഗേറ്റ് മുതൽ ഒറവംപുറം വരെ റോഡിന്റെ വീതി രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കഷ്‌ടിച്ചു കടന്നു പോകാവുന്നത്ര മാത്രം. റോഡിന്റെ ഇരുവശവും താഴ്ന്ന നിലയിലാണ്. റോഡിന്റെ രണ്ട് അരികിലും വണ്ണമുള്ള വരയുണ്ട്. ഇതിനപ്പുറത്തേക്ക് വാഹനം തെന്നി നീങ്ങിയാൽ അപകടം സുനിശ്ചിതം. പറമ്പൂർ ഭാഗത്ത് റോഡിന്റെ കിഴക്കുവശം ഒരാൾ താഴ്‌ചയുള്ള റബർ തോട്ടമാണ്. ഇവിടെ ഒരു ഓട്ടോറിക്ഷ തലകീഴായി വീണു. അധികം വൈകാതെ ഒരു കാറും താഴേക്ക് മറിഞ്ഞു. ഒരാഴ്ച മുൻപ് ലോറിയുമായി കൂട്ടിമുട്ടി ഓട്ടോ താഴേക്ക് തലകീഴായി മറിഞ്ഞു. പറമ്പൂരിൽ തന്നെ ഈ സ്ഥലത്തു നിന്ന് വടക്കുമാറി എതിരെ വന്ന വാഹനത്തിന് അരികു കൊടുക്കുന്നതിനിടെ കാർ വശത്തേക്ക് മറിഞ്ഞു. കൊണ്ടിപറമ്പ്, അരിക്കണ്ടംപാക്ക് എന്നിവിടങ്ങളിൽ ഉണ്ടായ അപകടങ്ങൾ ഏറെയാണ്. തച്ചിങ്ങനാടം ബാങ്ക് പടിയിൽ കുറഞ്ഞ കാലയളവിൽ വ...



