മോട്ടർ വാഹന വകുപ്പിന്റെ ഇ–ചലാൻ അദാലത്ത് നാളെ പെരിന്തൽമണ്ണയിൽ
Perinthalmanna RadioDate: 18-02-2025പെരിന്തൽമണ്ണ: മോട്ടർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ഇ–ചലാൻ അദാലത്ത് നാളെ (ഫെബ്രുവരി 19) ന് പെരിന്തൽമണ്ണ സബ് ആർടി ഓഫിസിൽ നടക്കും. നാളെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന അദാലത്തിൽ വിചാരണ കോടതി വഴി പ്രോസിക്യൂഷൻ നടപടികൾ ശുപാർശ ചെയ്യാത്ത എഐ ക്യാമറ ഇ–ചലാനുകൾ ഉൾപ്പെടെയുള്ള പിഴകൾ അടച്ച് നിയമ നടപടികളിൽ നിന്ന് ഒഴിവാകാൻ അവസരമൊരുക്കും.2021 മുതൽ അടയ്ക്കാൻ സാധിക്കാത്ത വിർച്വൽ കോടതി പ്രോസിക്യൂഷൻ അടക്കമുള്ള പിഴകളുടെ തീർപ്പാക്കൽ, ഓൺലൈൻ പേയ്മെന്റിൽ ബുദ്ധിമുട്ട് നേരിടുന്നവർക്കുള്ള സഹായം, വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനത്തിന് പിഴ ഉണ്ടോ എന്നറിയാനുള്ള സൗകര്യം എന്നിവയാണ് ലക്ഷ്യം. മോട്ടർ വാഹന നിയമ ലംഘനങ്ങളുടെ പിഴകൾ ഒറ്റത്തവണയായി തീർപ്പാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പെരിന്തൽമണ്ണ ജോ.ആർടിഒ എം.രമേശ് അറിയിച്ചു................................................കൂടുതൽ ...





