Tag: 180226

ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ ചികിത്സാ ചിലവ് പെരിന്തൽമണ്ണ സി.എച്ച് സെന്റർ ഏറ്റെടുത്തു

Local

ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ ചികിത്സാ ചിലവ് പെരിന്തൽമണ്ണ സി.എച്ച് സെന്റർ ഏറ്റെടുത്തു

Perinthalmanna RadioDate: 18-02-2026 പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചതിനെത്തുടർന്ന് ദുരിതത്തിലായ രോഗികൾക്ക് കൈത്താങ്ങായി പെരിന്തൽമണ്ണ സി.എച്ച് സെന്റർ രംഗത്തെത്തി. യൂണിറ്റിലെ ജലസാമ്പിളുകളിൽ മലിനീകരണത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി യൂണിറ്റ് അടച്ചിടുകയായിരുന്നു. ഇതോടെ ചികിത്സ മുടങ്ങുന്ന അവസ്ഥയിലായ 31 രോഗികളെ നിലവിൽ വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.ആശുപത്രിയിലെ ഡയാലിസിസ് സൗകര്യം പുനഃസ്ഥാപിക്കുന്നത് വരെ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടി വരുന്ന ഈ രോഗികളുടെ  ഡയാലിസിസ് ചിലവ് സി.എച്ച് സെന്റർ വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എച്ച്.എം.സി (HMC) യോഗത്തിൽ ഉയർന്നുവന്ന നിർദ്ദേശം പരിഗണിച്ച് സി.എച്ച് സെന്റർ മാനേജിംഗ് കമ്മിറ്റി അടിയന്തരമായി യോഗം ചേർന്നാണ് ഈ മാതൃകാപരമായ തീരുമാനമെടുത്തത്...
പെരിന്തൽമണ്ണയിലെ റോഡുകൾ വീതി കൂട്ടി ഗതാഗതം സുഗമമാക്കണമെന്ന് നിർദേശം

Local

പെരിന്തൽമണ്ണയിലെ റോഡുകൾ വീതി കൂട്ടി ഗതാഗതം സുഗമമാക്കണമെന്ന് നിർദേശം

Perinthalmanna RadioDate: 18-02-2026 പെരിന്തൽമണ്ണ:  ഇടറോഡുകളും ബൈപാസുകളും പരമാവധി വീതി കൂട്ടി ഗതാഗതം സുഗമമാക്കണമെന്ന് നഗരവികസനവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ നടന്ന വിഷൻ ഫ്രെയ്മിങ്ങിൽ ആവശ്യം. പെരിന്തൽമണ്ണ നഗരത്തിൽ നടപ്പാക്കേണ്ട അടിസ്ഥാന വികസനങ്ങൾ ക്രോഡീകരിക്കാനാണ് നഗരസഭയുടെയും കാദറലി ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിവിധ മേഖലയിലെ വിദഗ്ധരെയും സർക്കാർ വകുപ്പ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് വിഷൻ ഫ്രെയ്മിങ് ചർച്ച നടത്തിയത്.റോഡുകളിലെ കയ്യേറ്റം പരിശോധിക്കാൻ സർവേ നടത്തുക, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ ഫലപ്രദമായ ഇടപെടൽ നടത്തുക, അഗ്നിരക്ഷാ സംവിധാനം ഉറപ്പാക്കുക തുടങ്ങി അൻപതിൽപരം പൊതുനിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു. ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ നിർദേശങ്ങൾ സമർപ്പിച്ചു.താമരത്ത് ഉസ്‌മാൻ മോഡറേറ്ററായിരുന്നു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ...
ട്രെയിൻ യാത്രയ്ക്കിടെ തെറിച്ചുവീണ ഹിയറിംഗ് ഇംപ്ലാന്റ് മെഷീൻ കണ്ടെടുത്തു നൽകി

Local

ട്രെയിൻ യാത്രയ്ക്കിടെ തെറിച്ചുവീണ ഹിയറിംഗ് ഇംപ്ലാന്റ് മെഷീൻ കണ്ടെടുത്തു നൽകി

Perinthalmanna RadioDate: 18-02-2026 പെരിന്തൽമണ്ണ: ട്രെയിനിൽ നിന്ന് തെറിച്ചു വീണ 5 ലക്ഷം രൂപയുടെ ഹിയറിംഗ് ഇംപ്ലാന്റ് മെഷീൻ വീണ്ടെടുത്ത് നൽകി ട്രെയിൻ ടൈം കൂട്ടായ്മ പ്രവർത്തകർ. കാപ്പ് സ്വദേശി കുന്നത്ത് മറ്റം ടിജിന്റെ കുട്ടിയുടെ ഹിയറിംഗ് ഇംപ്ലാന്റ് മെഷീനാണ് യാത്രയ്ക്കിടെ ട്രെയിനിൽനിന്ന് തെറിച്ച് പുറത്തേക്കുവീണത്. രാവിലെത്തെ പാലക്കാട്- നിലമ്പൂർ ട്രെയിനിൽ പട്ടിക്കാടിനും മേലാറ്റൂരിനും ഇടയ്ക്കാണ് സംഭവം നടന്നത്.ഉടൻ തന്നെ ചില യാത്രക്കാർ റെയിൽവേ യാത്രക്കാരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ ട്രെയിൻ ടൈം കൂട്ടായ്മയുടെ ചീഫ് കോഓർഡിനേറ്റർ സലീം ചുക്കത്തിനെ വിവരം അറിയിച്ചു. അദ്ദേഹം ട്രെയിൻ ടൈം കൂട്ടായ്മയിലെ ആയിരക്കണക്കിന് പ്രവർത്തകർക്ക് നിമിഷങ്ങൾക്കകം വിവരം കൈമാറി. മെഷീനിൽ കാന്തം അടങ്ങിയിട്ടുള്ളതിനാൽ ട്രെയിനിന് അടിവശത്ത് പറ്റിപ്പിടിച്ചിട്ടുണ്ടോ എന്നറിയാൻ ഈ ട്രെയിനിലും തുടർന്ന് വന്ന ട്രെയിനുകളിലും അടിവശത്ത...
ബാറുകളുടെ പ്രവർത്തന സമയം കൂട്ടി ; രാവിലെ 10 മണി മുതൽ രാത്രി 12 മണിയാക്കി

Local

ബാറുകളുടെ പ്രവർത്തന സമയം കൂട്ടി ; രാവിലെ 10 മണി മുതൽ രാത്രി 12 മണിയാക്കി

Perinthalmanna RadioDate: 18-02-2026 ബാറുകളുടെ പ്രവർത്തനസമയം രണ്ടുമണിക്കൂർകൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ 884 ബാറുകൾക്കും രാവിലെ 10 മുതൽ രാത്രി 12 വരെ മദ്യം വിളമ്പാം. ബിയർ-വൈൻ പാർലറുകൾക്കും 10 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാം. അതേസമയം, ക്ലബ്ബുകൾക്ക് ഇളവില്ല. പഞ്ചനക്ഷത്രബാറുകളിൽ പുലർച്ചെ മൂന്നുവരെ മദ്യം വിളമ്പാനും അനുമതി നൽകി.വർഷം അഞ്ചുലക്ഷം രൂപ അടയ്ക്കുന്നവർക്ക് ഇതിന് പ്രത്യേകാനുമതി ലഭിക്കും. എന്നാൽ, അടുത്തദിവസം ഡ്രൈഡേ ആണെങ്കിൽ ഈ സൗകര്യം ഉപയോഗിക്കാനാകില്ല. ബാറുകളുടെ സമയം ഏകീകരിക്കുന്നു എന്നപേരിലാണ് ബാറുടമകളുടെ ഏറെക്കാലമായുള്ള ആവശ്യം സർക്കാർ അംഗീകരിച്ച് നടപ്പാക്കുന്നത്.നിയമസഭാതിരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കെ ബാറുടമകളെ കൈയയച്ച് സഹായിക്കാനുള്ള സംസ്ഥാനസർക്കാർ തീരുമാനം ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കാനെന്നപേരിൽ. വിനോദസഞ്ചാരമേഖലകളുടെ എണ്ണം 14-ൽനിന്ന് 98 ആയി ഉയർത്തിയ 2025 ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ  ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം നിർത്തി

Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ  ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം നിർത്തി

Perinthalmanna RadioDate: 18-02-2026 പെരിന്തൽമണ്ണ ::ജില്ലാ ആശുപത്രിയിൽ ഡായാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം തൽക്കാലം നിലച്ചു. ഉപയോഗിക്കുന്ന വെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമായ ചില വസ്‌തുക്കളുടെ സാന്നിധ്യം ലാബ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിലവിൽ ഇവിടെ ദിവസവും 2 ഷിഫ്‌റ്റുകളിലായി 16 പേർക്കാണ് ഡയാലിസിസ് ചെയ്‌തിരുന്നത്. സൗകര്യം ഒരുക്കിയതിനു ശേഷം ഇതിനകം പതിനയ്യായിരത്തിലേറെ പേർക്ക് ഇവിടെ ഡയാലിസിസ് ചെയ്‌തിട്ടുണ്ട്. പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികളാണ് ഇവിടെ എത്തുന്നവരിലേറെയും. ഇവരാണ് പ്രതിസന്ധിയിലായിട്ടുള്ളത്. അതേസമയം, നിലവിലുള്ള രോഗികൾക്കെല്ലാം സമീപത്തെ സ്വകാര്യ ആശുപത്രികളിലെ ഡയാലിസിസ് കേന്ദ്രങ്ങളിൽ സൗജന്യമായി തന്നെ താൽക്കാലിക ഡയാലിസിസ് സംവിധാനം ഒരുക്കി നൽകിയിട്ടുണ്ടെന്നും ഇതിനാവശ്യമായ ഡയാലിസിസ് കിറ്റ് ഉൾപ്പെടെയുള്ള സാധന സാമഗ്രികളെല്ലാം ബന്ധപ്പെട്ട ആശുപത്രികൾക്ക് ജില്ലാ ആശുപത്രിയ...