Tag: 180324

ആഢ്യൻപാറ ജലവൈദ്യുതി കേന്ദ്രത്തിൽ വൈദ്യുതി ഉത്പാദനം നാമാത്രമായി ചുരുങ്ങി
Local

ആഢ്യൻപാറ ജലവൈദ്യുതി കേന്ദ്രത്തിൽ വൈദ്യുതി ഉത്പാദനം നാമാത്രമായി ചുരുങ്ങി

Perinthalmanna RadioDate: 18-03-2024മലപ്പുറം: ജില്ലയിലെ ഏകചെറുകിട ജലവൈദ്യുതി കേന്ദ്രമായ ആഢ്യൻപാറ ജലവൈദ്യുതി കേന്ദ്രത്തിൽ വൈദ്യുതി ഉത്പാദനം നാമാത്രമായി ചുരുങ്ങി. കടുത്തവരൾച്ചയിൽ വൈദ്യുതി ഉത്പാദനത്തിനായി ആശ്രയിക്കുന്ന കാഞ്ഞിരപ്പുഴ വറ്റിവരണ്ടതാണ് ഉത്പാദനം കുറയാൻ കാരണം. ചെക്ക്ഡാമിൽ കാൽഭാഗം പോലും വെള്ളം നിലനിർത്താനാവുന്നില്ല. നിലവിൽ എല്ലാദിവസവും ചെക്ക്ഡാമിലെ വെളളം പെൻസ്റ്റോക്കിലൂടെ തുറന്നുവിട്ടാണ് 500 യൂണിറ്റ് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിക്കുന്നത്. ഒരു മണിക്കൂർ നേരത്തേക്കാണ് ഇത്തരത്തിൽ പെൻസ്റ്റോക്ക് വഴി വെള്ളം തുറന്നുവിടുന്നത്. അപ്പോഴേക്കും ചെക്കിഡാമിലെ വെള്ളം തീരും. 90 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബി ഓരോ വർഷവും ലക്ഷ്യമിടുന്നത്. എന്നാൽ ഈ വർഷം ഇതുവരെ 76 ലക്ഷം യൂണിറ്റ് വൈദ്യുതി മാമ്രേ ഉത്പാദിപ്പിക്കുവാൻ സാധിച്ചിട്ടുള്ളൂ. കഴിഞ്ഞ വർഷം 94 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനം നടത...
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അവസരം
Local

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാര്‍ച്ച് 25 വരെ അവസരം

Perinthalmanna RadioDate: 18-03-2024ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്. 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in/signup എന്ന ലിങ്കില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍. അപേക്ഷകര്‍ക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷയുടെ എന്‍ട്രികള്‍ പൂരിപ്പിക്കാന്...
ജില്ലയിലെ റമസാൻ വിപണിയിൽ താരങ്ങളായി അതിഥി പഴ വർഗങ്ങൾ
Local

ജില്ലയിലെ റമസാൻ വിപണിയിൽ താരങ്ങളായി അതിഥി പഴ വർഗങ്ങൾ

Perinthalmanna RadioDate: 18-03-2024മലപ്പുറം: ജില്ലയിലെ റമസാൻ വിപണിയിൽ താരങ്ങളായി ‘അതിഥി പഴവർഗങ്ങൾ’. ബ്രസീലിൽ നിന്നുള്ള മുന്തിരി മുതൽ തായ്‌ലൻഡിൽ നിന്നുള്ള പേരയ്ക്കവരെയായി അതിഥി പഴ വർഗങ്ങളുടെ പട്ടിക നീളുന്നു. തണ്ണിമത്തൻ പ്രധാനമായും വരുന്നത് കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ്. എല്ലാതരം പഴ വർഗങ്ങൾക്കും വിപണിയിൽ തൊട്ടാൽ പൊള്ളുന്ന വിലയാണ്. ജില്ലയിലേക്കുള്ള വിദേശ പഴ വർഗങ്ങൾ ബെംഗളൂരു വഴി തിരൂരിലാണെത്തുന്നത്. ഇവിടെ നിന്ന് ഓർഡർ പ്രകാരം ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ള വ്യാപാരികൾക്കു അയച്ചു നൽകും. ഇന്ത്യൻ ആപ്പിളിനു 180 രൂപവരെയാണ് വില. വിദേശ ആപ്പിളുകൾക്ക് 200–240 രൂപ നൽകണം. സുലഭമായി ലഭിക്കുന്നതിനാൽ ഓറഞ്ച് വില വലിയ തോതിൽ ഉയർന്നിട്ടില്ല. കിലോയ്ക്ക് 65 രൂപയ്ക്കു ലഭിക്കും. പൈനാപ്പിളിന് കിലോയ്ക്ക് 60 രൂപ മുതലാണ് വില. തണ്ണിമത്തൻ കിലോയ്ക്ക് 23 രൂപ മുതൽ ലഭ്യമാണ്. വിദേശ ഇനമായ മഞ്...
പാതായ്ക്കരയിൽ മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു
Local

പാതായ്ക്കരയിൽ മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു

Perinthalmanna RadioDate: 18-03-2024പെരിന്തൽമണ്ണ : നഗരസഭാ 15-ാം വാർഡ് പാതായ്‌ക്കരയിൽ മൂന്ന് റോഡുകളുടെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോവിലകംപടി-കളത്തിൽതൊടി സിദ്ദീഖ്പടി റോഡ്, കോവിലകംപടി-താണിയൻ കോളനി റോഡ്, കോവിലകംപടി-മേലേതിൽപടി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. വാർഡ് കൗൺസിലർ പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു. സൈഫു കോയതങ്ങൾ, കുഞ്ഞിതങ്ങൾ, മേലേതിൽ കുഞ്ഞുട്ടി, പച്ചീരി ജലാൽ, ചോലമുഖത്ത് മുഹമ്മദ്, താണിയൻ അലി, താണിയൻ അസീസ്, മുണ്ടത്ത് അസീസ്, കളത്തിൽതൊടി ശരീഫ് തുടങ്ങിയവർ പങ്കെടുത്തു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താ...
വള്ളുവനാടിന്റെ പൂരം പുറപ്പെട്ടു; തിരുമാന്ധാംകുന്നിൽ ഇനി ഉത്സവ നാളുകൾ
Local

വള്ളുവനാടിന്റെ പൂരം പുറപ്പെട്ടു; തിരുമാന്ധാംകുന്നിൽ ഇനി ഉത്സവ നാളുകൾ

Perinthalmanna RadioDate: 18-03-2024അങ്ങാടിപ്പുറം: വള്ളുവനാടിന്റെ ഉത്സവമായ, 11 ദിവസം നീളുന്ന തിരുമാന്ധാംകുന്ന് പൂരത്തിന്റെ പുറപ്പാട് ഭക്തിസാന്ദ്രം. ഭഗവതി ആദ്യ ആറാട്ടെഴുന്നള്ളിപ്പിന് ക്ഷേത്രത്തിന്റെ വടക്കേ നടയിറങ്ങിയപ്പോൾ ഭക്തജനസഹസ്രങ്ങൾ പ്രാർഥനാപൂർവം തൊഴുകൈകളുമായി വരവേറ്റ് അകമ്പടിയേകി. അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് പൂരം പുറപ്പാടിന് അനുഭവപ്പെട്ടത്.ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പുറപ്പാട് പൂജയ്‌ക്കു ശേഷം ദേവിയുടെ തിടമ്പ് മാതൃശാലയിൽനിന്ന് പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ പ്രാർഥന വാനിലുയർന്നു.ഗജരാജൻ ചിറ്റേപ്പുറത്ത് ശ്രീക്കുട്ടൻ ഭഗവതിയുടെ തിടമ്പേറ്റി. ഗജവീരന്മാരായ വേണാട് നീലകണ്ഠനും തിരുവേഗപ്പുറ ശങ്കരനാരായണനും അകമ്പടിക്കാരായി. എഴുന്നള്ളിപ്പ് ക്ഷേത്രം വലംവച്ച് ആറാട്ടുകടവിലേക്ക് നീങ്ങിയപ്പോൾ ഭഗവതിയുടെ പ്രതിപുരുഷന്മാരായി എടപ്പറ്റ ഗോവിന്ദൻ നായരും മണ്ണിങ്ങൽ ശ്രീധര...