ആറുവരിപ്പാതയുടെ നിർമാണം ജില്ലയില്‍ അന്തിമഘട്ടത്തിലേക്ക്
Perinthalmanna RadioDate: 18-03-2025മലപ്പുറം: ആറു വരിപ്പാതയുടെ നിർമാണം ജില്ലയില്‍ അന്തിമ ഘട്ടത്തിലേക്ക്. സർവീസ് റോഡുകള്‍ ഒഴികെയുള്ള പാതയുടെ നിർമാണം ഈ മാസം 31-നു പൂർത്തിയാക്കുമെന്ന് ദേശീയപാതാ വിഭാഗം ലെയ്സണ്‍ ഓഫീസർ പി.പി.എം. അഷ്റഫ് പറഞ്ഞു. കരാർ ഏറ്റെടുത്ത കെഎൻആർസിഎല്‍ അതിവേഗ ജോലികളിലാണ്.ജില്ലയില്‍ ഇടിമുഴിക്കല്‍ മുതല്‍ കാപ്പിരിക്കാടുവരെയുള്ള 77 കിലോമീറ്ററില്‍ കുറച്ചുസ്ഥലങ്ങളിലൊഴികെ മറ്റെല്ലായിടത്തും പണിതീർന്ന പ്രധാന പാതയിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങി. കുറ്റിപ്പുറം റെയില്‍വേ ഓവർ ബ്രിഡ്ജ്, പോലീസ്സ്റ്റേഷൻ പരിസരം, അയങ്കലം ക്യാമ്ബ് പ്രദേശം, കൊളപ്പുറത്തിനും കക്കാടിനുമിടയില്‍ കൂരിയാട്ടെ കുറച്ചുഭാഗം എന്നിവിടങ്ങളില്‍ മാത്രമാണ് പ്രധാനപാത ഇനി തുറക്കാനുള്ളത്. ഇവിടങ്ങളില്‍ 93 ശതമാനം ജോലികള്‍ പൂർത്തിയായി.പാലച്ചിറമാട്ടെ വയഡക്ടിന്റെ പകുതിയോളം ഗതാഗതത്തിനു തുറന്നു. വളാഞ്ചേരിയിലെ വയഡക്‌ട് ...





