Tag: 180326

മാസപ്പിറവി ദൃശ്യമായില്ല; ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ വെള്ളിയാഴ്ച

Local

മാസപ്പിറവി ദൃശ്യമായില്ല; ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ വെള്ളിയാഴ്ച

Perinthalmanna RadioDate: 18-03-2026 മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച . മാസ പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി നിർദേശിച്ചത് അനുസരിച്ച് ബുധനാഴ്ച വൈകുന്നേരം വിവിധ ഇടങ്ങളിൽ നിരീക്ഷണം നടന്നുവെങ്കിലും മാസപ്പിറവി ദൃശ്യമായില്ല. റംസാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച ശവ്വാൽ ഒന്ന് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സൗദി റോയൽ കോർട്ട്  അറിയിച്ചു. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ വെള്ളിയാഴ്ചയാണ് ഈദുൽ ഫിത്തർ. ---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മലബാറിലെ ആദ്യ സോളാർ പോലീസ് എയ്ഡ് പോസ്റ്റ് പെരിന്തൽമണ്ണയിൽ ഉദ്ഘാടനം ചെയ്തു

Local

മലബാറിലെ ആദ്യ സോളാർ പോലീസ് എയ്ഡ് പോസ്റ്റ് പെരിന്തൽമണ്ണയിൽ ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 18-03-2026 പെരിന്തൽമണ്ണ: കത്തുന്ന വെയിലിൽ റോഡിലിറങ്ങി ജോലി ചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായി മലബാറിലെ ആദ്യത്തെ സോളാർ പവേർഡ് പോലീസ് എയ്ഡ് പോസ്റ്റ് പെരിന്തൽമണ്ണയിൽ പ്രവർത്തനമാരംഭിച്ചു. പെരിന്തൽമണ്ണ- കോഴിക്കോട് റോഡ് ബൈപ്പാസ് ജംഗ്ഷനിൽ പുതുതായി സ്ഥാപിച്ച ട്രാഫിക് സിഗ്നലിനോട് അനുബന്ധിച്ചാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഈ പോലീസ് കൺട്രോൾ എയ്ഡ് പോസ്റ്റ് നിർമ്മിച്ചിരിക്കുന്നത്. നജീബ് കാന്തപുരം എം.എൽ.എ.യും പെരിന്തൽമണ്ണ നഗരസഭ വൈസ് ചെയർമാൻ എം.പി. ഫസൽ മുഹമ്മദും ചേർന്ന് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പൂർണ്ണമായും സോളാർ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ എയ്ഡ് പോസ്റ്റിൽ ഉദ്യോഗസ്ഥർക്കായി കൂളിംഗ് വിൻഡോകൾ, ഫാൻ, എക്സോസ്റ്റ് ഫാൻ തുടങ്ങിയ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം സൗകര്യങ്ങൾ വലിയ ആശ്വാസമാകുമെന്ന് ന...
ഏപ്രിൽ ഒന്ന് മുതൽ പാൻ കാർഡ് എടുക്കാൻ ഇനി ആധാർ മാത്രം പോരാ

Local

ഏപ്രിൽ ഒന്ന് മുതൽ പാൻ കാർഡ് എടുക്കാൻ ഇനി ആധാർ മാത്രം പോരാ

Perinthalmanna RadioDate: 18-03-2026 പുതിയ  പാൻ കാർഡിന് അപേക്ഷിക്കുന്നവർക്കായി 2026 ഏപ്രിൽ ഒന്ന് മുതൽ രാജ്യമുടനീളം പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നു. അപേക്ഷാ ഫോമുകളിലും രേഖകളിലും വലിയ മാറ്റങ്ങളാണ് വരുന്നത്. 2026 മാർച്ച് 31 വരെ ആധാർ കാർഡ് മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പാൻ കാർഡിന് അപേക്ഷിക്കാം. എന്നാൽ ഏപ്രിൽ 1 മുതൽ ആധാർ കൂടാതെ മറ്റ് അധിക രേഖകൾ കൂടി സമർപ്പിക്കേണ്ടി വരും.പുതിയ നിയമപ്രകാരം ജനനത്തീയതി സ്ഥിരീകരിക്കുന്നതിന് ആധാറിന് പുറമെ പ്രത്യേക രേഖകൾ ആവശ്യമാണ്. ജനന സർട്ടിഫിക്കറ്റ്, വോട്ടർ ഐ.ഡി, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയിൽ ഏതെങ്കിലും ഒന്ന് അധികമായി നൽകണം. ഏപ്രിൽ 1 മുതൽ പാൻ കാർഡിലെ പേരും ആധാർ കാർഡിലെ പേരും അക്ഷരത്തെറ്റുകളില്ലാതെ കൃത്യമായി ഒത്തു പോയാൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. നിലവിലെ പാൻ അപേക്ഷാ ഫോമുകൾ മാർച്ച് 31ഓടെ നിർത്തലാക്കും. ഏപ്രിൽ 1 മു...
പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

Local

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

Perinthalmanna RadioDate: 18-03-2026 പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്‍റുകളിലേക്ക് മാർച്ച് നടത്തും. അതേസമയം, ആശങ്ക വേണ്ടെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര സർക്കാർ. പൂഴ്ത്തിവച്ച 15,000 സിലിണ്ടറുകൾ പിടിച്ചെടുത്തു. ഇറാനിൽ നിന്ന് കൂടുതൽ ടാങ്കറുകൾ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്.പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്‍റുകളിലേക്ക് മാർച്ച് നടത്താനും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താനും കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസോസിയേഷൻ തീരുമാനിച്ചു. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. അതേസമയം, എ...
പെരിന്തൽമണ്ണയിൽ കളം നിറഞ്ഞ് നജീബ് കാന്തപുരവും മുഹമ്മദ് ഹനീഫയും

Local

പെരിന്തൽമണ്ണയിൽ കളം നിറഞ്ഞ് നജീബ് കാന്തപുരവും മുഹമ്മദ് ഹനീഫയും

Perinthalmanna RadioDate: 18-03-2026 പെരിന്തൽമണ്ണ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്നലെ മുസ്‌ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം കൂടിയായതോടെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ കളം നിറഞ്ഞ് യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരവും എൽഡിഎഫ് സ്ഥാനാർഥി വി.പി.മുഹമ്മദ് ഹനീഫയും. നജീബ് കാന്തപുരത്തിന് പെരിന്തൽമണ്ണ നഗരത്തിൽ ഇന്നലെ വൈകിട്ട് പ്രവർത്തകർ സ്വീകരണം ഒരുക്കി.പെരിന്തൽമണ്ണ മണ്ഡലം മുസ്‌ലിംലീഗ് ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരത്തിലെ പ്രധാന റോഡുകളും ചുറ്റി കോഴിക്കോട് റോഡിൽ സമാപിച്ചു. പാതകളുടെ ഇരുവശവും ചേർന്ന് നിന്നിരുന്ന പൊതുജനങ്ങളും വാഹനങ്ങളിലെ യാത്രക്കാരും കൈവീശിയും നിറഞ്ഞ കയ്യോടിയോടു കൂടിയുമാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.പ്രകടനത്തിന് കെപിസിസി ജനറൽ സെക്രട്ടറി വി.ബാബുരാജ്, മുൻമന്ത്രി നാലകത്ത് സൂപ്പി, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി താമരത്ത് ഉസ്മാൻ, മണ്ഡലം യുഡിഎഫ് ചെയർമാൻ എം.എം.സക്കീർ ഹുസൈൻ, കൺവീനർ എസ്.അബ്ദുസ്...