Tag: 180424

കരിപ്പൂരിൽ വിമാനങ്ങൾ വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ
Local

കരിപ്പൂരിൽ വിമാനങ്ങൾ വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാർ

Perinthalmanna RadioDate: 18-04-2024കരിപ്പൂർ വിമാന താവളത്തിൽ വിമാനങ്ങൾ വൈകുന്നു. ദോഹയിലേക്കും കുവൈത്തിലേക്കുമുള്ള വിമാനങ്ങളാണ് അനിശ്ചിതമായി വൈകുന്നത്. ഇതേ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ അധികൃതർ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. രാവിലെ 9 മണിക്ക് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്സ്, 9.30 ന് ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ വിമാനങ്ങളാണ് വൈകുന്നത്. വിമാനം വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കാത്തതിനാൽ യാത്രക്കാരെല്ലാം തന്നെ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. യാത്രയ്ക്കും മണിക്കൂറുകൾ മുൻപേ വിമാനത്താവളത്തിൽ എത്തിയവരാണ് വിമാനം സമയം കഴിഞ്ഞും മണിക്കൂറുകളായി വിമാനത്താവളത്തിൽ കാത്തിരിക്കുന്നത്.അതേസമയം വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്താൻ തയ്യാറായിട്ടില്ല. ഇതോടെ...
നിലമ്പൂർ- കോട്ടയം എക്സ്പ്രസിന് പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പിനായി മുറവിളി
Local

നിലമ്പൂർ- കോട്ടയം എക്സ്പ്രസിന് പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പിനായി മുറവിളി

Perinthalmanna RadioDate: 18-04-2024പെരിന്തൽമണ്ണ: നിലമ്പൂർ - ഷൊർണൂർ റെയിൽ പാതയിൽ കോട്ടയം എക്പ്രസിന് പ്രധാന റെയിൽവേ സ്റ്റേഷനു കളിൽ സ്റ്റോപ്പില്ലാത്തത് മലയോര മേഖലയിലെ ട്രെയിൻ യാത്രക്കാർ ദുരിതമാകുന്നു. കൊവിഡിന് ശേഷം ട്രെയിൻ സർവിസ് പുനരാരംഭിച്ചപ്പോഴാണ് സ്റ്റോപ്പുകൾ നിർത്തലാക്കിയത്. ഒപ്പം ട്രെയിൻ സമയങ്ങളിൽ ഒട്ടേറെ മാറ്റവും വരുത്തി. ഇതാകട്ടെ യാത്രക്കാർക്ക് ഏറെ ക്ലേശകരമായിട്ടുണ്ട്. കൊവിഡിന് മുൻപ് നിലമ്പൂർ- കോട്ടയം എക്സപ്രസ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിർത്തിയിരുന്നു.ഇപ്പോൾ വാടാനാംകുർശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, പട്ടിക്കാട് മേലാറ്റൂർ, തുവൂർ, തൊടിയപുലം ഉൾപ്പെടെയുള്ള എട്ട് പ്രധാന സ്റ്റോപ്പുകളിൽ ഈ ട്രെയിൻ നിർത്തില്ല.66 കിലോ മീറ്ററിനിടയിൽ 10 സ്റ്റേഷനുകളിൽ അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണിപ്പോൾ നിലമ്പൂർ- കോട്ടയം എക്സ്‌പ്രസ് നിർത്തുന്നത്. അതേ സമയം ഇതേ ട്രെയിൻ ചെറുതും വലുത...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ
Local

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ

Perinthalmanna RadioDate: 18-04-2024ഒന്നരമാസത്തോളം നീണ്ടു നിൽക്കുന്ന ജനാധിപത്യത്തിന്റെ മഹോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് രാജ്യം. 17 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 102 ലോക്സഭാ സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ ജനവിധി. 102 മണ്ഡലങ്ങളിലായി ആകെ 1625 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഏപ്രിൽ 19ന് തന്നെ അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും നടക്കും.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം തമിഴ്നാട്ടിലാണ്. തമിഴ്നാട്ടിലെ ആകെയുള്ള 39 ലോക്സഭാ സീറ്റുകളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഇതിനൊപ്പം കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയും വെള്ളിയാഴ്ച വിധിയെഴുതും. ഡിഎംകെ ...
യുഎഇയിൽ മഴയ്ക്ക് ശമനം; ദുബായിലേക്കുള്ള വിമാനങ്ങൾ വെെകുന്നു
Local

യുഎഇയിൽ മഴയ്ക്ക് ശമനം; ദുബായിലേക്കുള്ള വിമാനങ്ങൾ വെെകുന്നു

Perinthalmanna RadioDate: 18-04-2024യുഎഇയിൽ മഴയ്ക്ക് നേരിയ ശമനം. ദുബായ് എയർപോർട്ട് ടെർമിനൽ ഒന്ന് ഭാഗികമായി പ്രവർത്തനം തുടങ്ങി. എന്നാൽ കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ സാധാരണ നിലയിൽ ആയിട്ടില്ല. ബുധനാഴ്ച രാത്രി 10.20ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ‌്‌പെെസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. രാവിലെ 10.30ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.വെെകിട്ട് 5.15ന് ദുബായിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3.15ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. കനത്ത മഴ ദുബായ് വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിന് പിന്നാലെയാണ് നടപടി.കഴിഞ്ഞ 75 വർഷത്തിനിടിയിൽ ദുബായ് സാ...
മുണ്ടത്ത്‌പാലത്തിൻ്റെ ഇരുവശവും കുഴികൾ അടച്ച് ഭാഗികമായി ടാറിങ് നടത്തി
Local

മുണ്ടത്ത്‌പാലത്തിൻ്റെ ഇരുവശവും കുഴികൾ അടച്ച് ഭാഗികമായി ടാറിങ് നടത്തി

Perinthalmanna RadioDate: 18-04-2024പെരിന്തൽമണ്ണ: പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിൽ മാനത്തുമംഗലം ട്രാഫിക് ജംക്‌ഷനു സമീപമുള്ള മുണ്ടത്ത്‌പാലം വഴി യാത്ര ഇനി ക്ലേശരഹിതം. പുതുക്കി നിർമിച്ച മുണ്ടത്ത് പാലത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾക്ക് ഇരുവശവും റോഡ് വലിയ കുഴികൾ നിറഞ്ഞതായിരുന്നു. ഒരേസമയം രണ്ട് വാഹനങ്ങൾക്ക് പോകാവുന്ന വീതിയിലാണ് പാലവും ഇരുവശത്തെ റോഡും നിർമിച്ചിട്ടുള്ളത്. എന്നാൽ വീതി കൂടിയ ഭാഗത്ത് ടാറിങ് നടത്താത്തതിനാൽ ചതിക്കുഴികളിൽ പെട്ട് ഗതാഗതം ദുഷ്‌കരമായിരുന്നു. പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. തുടർന്ന് പൊതു മരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കുകയും റോഡിലെ കുഴികൾ അടച്ച് ഭാഗികമായി ടാറിങ് നടത്തി ഗതാഗതം സുഗമമാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്‌തു. അതോടെ ദുരിതം നിറഞ്ഞ ഗതാഗതത്തിന് താൽക്കാലിക ആശ്വാസമായി. പാലത്തിന് ഇരുവശവും കൈവരികൾ സ്ഥാപിക്കുകയു...