Tag: 180524

ഒടമലയിൽ ആളുകളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Local

ഒടമലയിൽ ആളുകളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Perinthalmanna RadioDate: 18-05-2024ആലിപ്പറമ്പ് : ഗ്രാമപ്പഞ്ചായത്തിലെ ഒടമല, വളാംകുളം വാർഡുകളിൽ കുട്ടികളടക്കം ഒട്ടേറെപ്പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നാട്ടുകാർ പിടികൂടിയ നായയെ തൃശ്ശൂർ മണ്ണുത്തിയിലെ ഗവ. ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.പേ സ്ഥിരീകരിച്ചതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നായയുടെ കടിയേറ്റവർ, നായയെ സ്പർശിച്ചവർ, കടിയേറ്റ കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ, രക്ഷിതാക്കൾ എന്നിവർ പെരിന്തൽമണ്ണയിലെ ജില്ലാ ആശുപത്രിയിലോ മഞ്ചേരി മെഡിക്കൽ കോളേജിലോ ചികിത്സ തേടണം.പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വാർഡംഗം സി.ടി. നൗഷാദലി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സിബിൻ, ജെ.പി.എച്ച്.എൻ. ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.നായയുടെ കടിയേറ്റ ഒടമല പാവുട്ടക്കുന്നത്ത് ഹബീബ് റഹ്‌മാന്റെ മകൻ ...
പെരിന്തൽമണ്ണയിൽ മൂന്നാഴ്ചയ്‌ക്കിടെ നടന്നത് മൂന്ന് കൊലപാതകങ്ങൾ
Local

പെരിന്തൽമണ്ണയിൽ മൂന്നാഴ്ചയ്‌ക്കിടെ നടന്നത് മൂന്ന് കൊലപാതകങ്ങൾ

Perinthalmanna RadioDate: 18-05-2024പെരിന്തൽമണ്ണ : മൂന്നാഴ്ചയ്ക്കിടെ പെരിന്തൽമണ്ണയിലുണ്ടായത് മൂന്ന് കൊലപാതകങ്ങൾ. മൂന്നെണ്ണത്തിൽ രണ്ടും ലഹരിയുമായി ബന്ധപ്പെട്ടതാണെന്നത് ലഹരിസംഘങ്ങളുടെ വിഹാരത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഏപ്രിൽ 30-ന് അരക്കുപറമ്പിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്ന മാട്ടറക്കൽ നിസാമുദ്ദീന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളുടെ തുടക്കം ഇയാളുടെ ലഹരിവിൽപ്പന നാട്ടുകാർ ചോദ്യംചെയ്തതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു.ഞായറാഴ്ച കോഴിക്കോട് മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കേ മരിച്ച പൊന്ന്യാകുർശി സ്വദേശി മുഹമ്മദ് ബിൻഷാദിന്റെ മരണത്തിനിടയാക്കിയതും മദ്യപിച്ചശേഷം സുഹൃത്തുക്കളുമായുണ്ടായ കശപിശയും തുടർന്നുള്ള മർദനവുമായിരുന്നു. പെരിന്തൽമണ്ണയിലും സമീപ പഞ്ചായത്തുകളിലും ലഹരിസംഘങ്ങൾ വലിയതോതിൽ പിടിമുറുക്കിയിട്ടുണ്ട്. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെ...
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; നാളെ മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
Local

സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നു; നാളെ മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

Perinthalmanna RadioDate: 18-05-2024സംസ്ഥാനത്ത് അതിതീവ്ര മഴ വരുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുണ്ട്. ഞായറാഴ്ച മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. തിങ്കളാഴ്ചയും ഈ ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് മലപ്പുറം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂരും കാസർകോടും ഒഴികെയുള്ള 10 ജില്ലകളിൽ മഞ്ഞ അലർട്ടും നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.കേരള-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഒന്നര മീറ്ററോളം ഉയരത്തിൽ തിരമാലകൾ വീശി അടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.......................................
അങ്ങാടിപ്പുറത്ത് ഓട നിറഞ്ഞ് മലിനജലം;‌ സമീപത്തെ കിണർ ഉപയോഗശൂന്യം
Local

അങ്ങാടിപ്പുറത്ത് ഓട നിറഞ്ഞ് മലിനജലം;‌ സമീപത്തെ കിണർ ഉപയോഗശൂന്യം

Perinthalmanna RadioDate: 18-05-2024പെരിന്തൽമണ്ണ: കിണർ മലിനജലം നിറഞ്ഞ് ഉപയോഗശൂന്യമായതോടെ ശുദ്ധജലം മുട്ടിയതിനാൽ അങ്ങാടിപ്പുറത്തെ ഖാദി യൂണിറ്റിലെ തൊഴിലാളികൾ പ്രതിസന്ധിയിൽ. കോഴിക്കോട് സർവോദയ സംഘത്തിനു കീഴിലെ ഖാദി ഇന്ത്യ ഖാദി ഗ്രാമോദ്യോഗ് ഭവൻ അങ്ങാടിപ്പുറം യൂണിറ്റിലുള്ളവരാണ് പ്രയാസത്തിലായത്. രണ്ടു മാസത്തിലേറെയായി കിണറ്റിൽ മലിനജലമാണ്.അങ്ങാടിപ്പുറം തളി ജംക്‌ഷൻ മുതൽ ഓരാടംപാലം വരെയുള്ള റോഡിന് അരികിലെ അഴുക്കുചാലിൽ പൂർണമായി മലിനജലം കെട്ടിക്കിടക്കുകയാണ്. ഇതാണ് കിണറിലെ വെള്ളം മലിനമാകാൻ കാരണമെന്നാണ് കരുതുന്നത്. അധികൃതർ കയ്യൊഴിഞ്ഞതോടെ ജീവനക്കാർ സ്വന്തം ചെലവിൽ കിണർ ശുചീകരിച്ചെങ്കിലും വീണ്ടും കിണറ്റിൽ രൂക്ഷ ഗന്ധമുള്ള മലിനജലമാണ് എത്തിയത്.24 സ്ഥിരം ജീവനക്കാർ ഉണ്ടായിരുന്ന സ്ഥാപനത്തിൽ കിണർ മലിനമായതിനെ തുടർന്ന് 14 പേർ മാത്രമാണിപ്പോൾ ജോലിക്കെത്തുന്നത്. ബാക്കിയുള്ളവർ പലരും സ്വന്തം വീടുകളിലിരുന്ന...
മക്കരപറമ്പില്‍ വന്‍ അഗ്നിബാധ; ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു
Local

മക്കരപറമ്പില്‍ വന്‍ അഗ്നിബാധ; ഫര്‍ണിച്ചര്‍ കട കത്തിനശിച്ചു

Perinthalmanna RadioDate: 18-05-2024മക്കരപറമ്പില്‍ വന്‍ അഗ്നിബാധ ഫർണിച്ചർ കട കത്തിനശിച്ചു. കോഴിക്കോട്- പാലക്കാട് ദേശീയ പാതയോരത്തെ കടയിലാണ് വന്‍ തീപിടിത്തമുണ്ടായത്.ഇന്നു പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു തീപിടിത്തമുണ്ടായത്. രണ്ടു നില പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്നും പെരിന്തൽമണ്ണയിൽ  നിന്നുമുള്ള 5 ഫയർ യൂണിറ്റ് വാഹനങ്ങൾ വന്നു തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വൻ നാശനഷ്ട്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്നാണു പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് ദേശീയ പാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------------------------------------------...
മാലിന്യ സംഭരണകേന്ദ്രം നിറഞ്ഞതോടെ അങ്ങാടിപ്പുറത്ത് മാലിന്യ ശേഖരണം പ്രതിസന്ധിയിൽ
Local

മാലിന്യ സംഭരണകേന്ദ്രം നിറഞ്ഞതോടെ അങ്ങാടിപ്പുറത്ത് മാലിന്യ ശേഖരണം പ്രതിസന്ധിയിൽ

Perinthalmanna RadioDate: 18-05-2024അങ്ങാടിപ്പുറം ∙ നിലവിലുള്ള മാലിന്യ സംഭരണകേന്ദ്രം നിറഞ്ഞതോടെ അങ്ങാടിപ്പുറം പഞ്ചായത്തിൽ മാലിന്യ സംഭരണം പ്രതിസന്ധിയിലായി. വീടുകളിൽനിന്ന് ഹരിത കർമസേനാംഗങ്ങൾ ശേഖരിക്കുന്ന ഖരമാലിന്യങ്ങൾ വലമ്പൂരിൽ സ്ഥലം വാടകയ്‌ക്ക് എടുത്ത് അവിടെയാണു സംഭരിക്കുന്നത്. ഇവിടെ നിന്ന് ക്ലീൻ കേരള കമ്പനിയാണ് മാലിന്യം കൊണ്ടു പോകേണ്ടത്.ക്ലീൻ കേരളയ്ക്ക് മാത്രമേ ഇവ കൈമാറാവൂ എന്നാണ് സർക്കാർ ഉത്തരവ്. എന്നാൽ കമ്പനി കൃത്യമായി മാലിന്യം കൊണ്ടു പോകാത്തതാണ് പ്രതിസന്ധി. വീടുകളിൽനിന്ന് സംഭരിച്ച മാലിന്യം ഇവിടെ സ്ഥലമില്ലാത്തതിനാൽ ചാക്കുകളിലാക്കി പലയിടങ്ങളിലായി റോ‍ഡരുകുകളിൽ സംഭരിച്ചു വച്ചിരിക്കുകയാണ്. കൂടുതൽ സ്ഥലം വാടകയ്ക്ക് എടുത്ത് സംഭരണകേന്ദ്രത്തിന്റെ വിസ്‌തൃതി വർധിപ്പിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമം നടക്കുന്നില്ല.ഇതിനായി ഭൂമി വിലയ്‌ക്ക് വാങ്ങാനുള്ള ശ്രമങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനി...