പെരിന്തൽമണ്ണയിൽ 100 കുടുംബങ്ങളിൽ മട്ടുപ്പാവ് കൃഷി പദ്ധതിക്ക് തുടക്കം
Perinthalmanna RadioDate: 18-05-2025പെരിന്തൽമണ്ണ: നഗരസഭയിലെ 100 കുടുംബങ്ങളിൽ മട്ടുപ്പാവ് കൃഷിക്ക് പദ്ധതി. കുടുംബശ്രീ ദിനാചരണത്തോടനുബന്ധിച്ച് കുടുംബശ്രീ സിഡിഎസിനു കീഴിലാണ് മട്ടുപ്പാവ് കൃഷി പദ്ധതിക്കു തുടക്കമായത്. പദ്ധതിയുടെ ഭാഗമായി മൺചട്ടികൾ, തൈകൾ, വളങ്ങൾ, പ്രത്യേകം തയാറാക്കിയ മണ്ണ് എന്നിവയുടെ വിതരണോദ്ഘാടനം നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപഴ്സൻ പി.കെ.സീനത്ത് ആധ്യക്ഷ്യം വഹിച്ചു. നഗര മേഖലയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ വിഭാവനം ചെയ്തതാണ് പദ്ധതി. നഗര മേഖലയിൽ കൃഷിക്ക് അനുയോജ്യമായ സ്ഥലം ആവശ്യത്തിന് ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി. ഒരു ഗുണഭോക്താവിന് 25 മൺചട്ടികളും വഴുതന, മുളക്, തക്കാളി എന്നിവയുടെ തൈകളും, ആവശ്യമായ ജൈവ വളവും മണ്ണും പദ്ധതിയുടെ ഭാഗമായി വീടുകളിലേക്ക് എത്തിച്ച് നൽകും. കൂടാതെ നൂതന കാർഷിക രീതിയെക്കുറിച്ച് പ...