മണ്ണാറമ്പ – മേലെ അരിപ്ര ബൈപാസ് റോഡ് ഉദ്‌ഘാടനം ചെയ്തു
Perinthalmanna RadioDate: 18-06-2024മങ്കട: മഞ്ഞളാംകുഴി അലി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10.5 ലക്ഷം രൂപ വകയിരുത്തി നിർമിച്ച മണ്ണാറമ്പ - മേലെ അരിപ്ര ബൈപാസ് റോഡ് മഞ്ഞളാംകുഴി അലി എം എൽ എ ഉദ്‌ഘാടനം ചെയ്തു. ആസ്തി വികസന ഫണ്ടിൽ നിന്നും 10.5 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ചത് . ഈ റോഡ് ഗതാഗത യോഗ്യമാക്കിയതിനാൽ ഇരു പ്രദേശത്തെ യാത്രക്കാർക്ക് ഈ പാത ഏറെ ഉപകാര പ്രദമാകും. പ്രദേശത്തെ ജന പ്രതിനികളുടെയും നാട്ടുകാരുടെയും നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എകെ മുസ്തഫ , അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഷബീർ കറുമുക്കിൽ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ. നജ്മ തബ്ഷീറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയമു എന്ന മാനു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാ...





