പെട്രോള്‍ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല; ഉപഭോക്താക്കൾക്ക് വേണ്ടി മാത്രമെന്ന് ഹൈക്കോടതി
Perinthalmanna RadioDate: 18-06-2025പെട്രോൾ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാമെന്ന സർക്കാർ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.പമ്പുകളിൽ പൊതുടോയ്ലറ്റ് ബോർഡ് വെച്ച നടപടിയ്ക്കെതിരേ പെട്രോളിയം ട്രേഡേഴ്സ് വെൽഫയർ ആൻഡ് ലീഗൽ സർവീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. നേരത്തേ, സ്വഛ് ഭാരത് മിഷൻ മാർഗനിർദ്ദേശങ്ങൾ ഹാജരാക്കാൻ തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെയുള്ള എതിർകക്ഷികളോട് കോടതി നിർദേശിച്ചിരുന്നു.പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റു...