Tag: 180725

ഓരാടംപാലം- വൈലോങ്ങര ബൈപാസ്; ഭൂമി ഏറ്റെടുക്കാൻ കലക്‌ടർ ഫണ്ട് തേടി

Local

ഓരാടംപാലം- വൈലോങ്ങര ബൈപാസ്; ഭൂമി ഏറ്റെടുക്കാൻ കലക്‌ടർ ഫണ്ട് തേടി

Perinthalmanna RadioDate: 18-07-2025പെരിന്തൽമണ്ണ : അങ്ങാടിപ്പുറം ടൗണിൽ എത്തുന്ന കോട്ടക്കൽ, വളാഞ്ചേരി ഭാഗങ്ങളിലെ വാഹനങ്ങൾക്ക് സൗകര്യ പ്രദമായി നിർമിക്കുന്ന വൈലോങ്ങര- ഓരാടംപാലം ബൈപാസിന് ഭൂമി ഏറ്റെടുക്കാൻ കലക്ടർ ഫണ്ട് തേടി. 3.51 കോടി രൂപയാണ് റവന്യൂ വകുപ്പ് വഴി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിൽ തേടിയത്. 1.0597 ഹെക്‌ടർ ഭൂമിയാണ് ബൈപാസിനായി ഏറ്റെടുക്കുന്നത്. മുക്കാൽ കി.മീ നീളമാണ് ബൈപാസിന്. 13.6 മീറ്റർ വീതിയിൽ വരുന്ന പാതക്ക് നാലു വരിക്ക് വേണ്ട ഭൂമിയാണ് ഏറ്റെടു ക്കുന്നത്. ഭൂമി ഏറ്റെടുക്കാൻ നടപടികൾ പൂർത്തിയാക്കി ഒരാഴ്ച മുമ്പ് വിജ്ഞാപനം ഇറങ്ങിയിരുന്നു. 18 കോടി രൂപ ബൈപാസ് പദ്ധതിക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് ഭൂമി ഏറ്റെടുക്കാൻ ഫണ്ട് നൽകുക. കോഴിക്കോട് പാലക്കാട് ദേശീയ പാതയിലേക്ക് ചെരിഞ്ഞാണ് കോട്ടക്കൽ, വളാഞ്ചേരി റോഡ് ചേരുന്നത്. ഇങ്ങനെ ടൗണിൽ പ്രവേശിച്ച് കോഴിക്കോട് ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കു...
ചീരട്ടാമലയിലും വലമ്പൂരും അനധികൃത ചെങ്കൽ ക്വാറികൾ

Local

ചീരട്ടാമലയിലും വലമ്പൂരും അനധികൃത ചെങ്കൽ ക്വാറികൾ

Perinthalmanna RadioDate: 18-07-2025പെരിന്തൽമണ്ണ : പുലാമന്തോൾ ചീരട്ടാമലയിലും അങ്ങാടിപ്പുറം വലമ്പൂരും സ്റ്റോപ്പ് മെമ്മോ നൽകിയ ശേഷവും അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികൾ വ്യാപകമാണെന്ന പരാതി ഉയരുന്നതിനിടെ രണ്ടിടത്തുനിന്നുമായി ഒരാഴ്ചയ്ക്കിടെ ഒൻപത് ലോറികളും രണ്ട് മണ്ണുമാന്തിയന്ത്രങ്ങളും പിടികൂടി.വലമ്പൂർ വില്ലേജിലെ മണ്ണാറമ്പിൽ പ്രവർത്തിക്കുകയായിരുന്ന അനധികൃത ക്വാറിയിൽനിന്ന്‌ അഞ്ച് ടിപ്പർ ലോറികളും രണ്ട് മണ്ണുമാന്തിയന്ത്രങ്ങളും റവന്യൂ സ്ക്വാഡ് വ്യാഴാഴ്ച പിടികൂടി.പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർ എം.കെ. സുനിൽകുമാർ, ക്ലാർക്കുമാരായ എം. ശശികുമാർ, അനിൽകുമാർ, ഡ്രൈവർ അമൃത് രാജ് എന്നിവർ പങ്കെടുത്തു. വരും ദിനങ്ങളിലും കർശന പരിശോധന നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പുലാമന്തോൾ ചീരട്ടാമലയിൽ പ്രവർത്തിക്കുന്ന അനധികൃത ചെങ്കൽക്വാറിയിൽനിന്ന് നാല് ലോറികൾ പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.സമുദ്രനി...
മലപ്പുറം ജില്ലയിൽ നാളെ റെഡ് അലേർട്ട്

Local

മലപ്പുറം ജില്ലയിൽ നാളെ റെഡ് അലേർട്ട്

Perinthalmanna RadioDate: 18-07-2025 മലപ്പുറം:  ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (ജൂലൈ 19) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.നാളെ മലപ്പുറം ജില്ലയെ കൂടാതെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെല്ലാം റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഉമ്മൻ ചാണ്ടി ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട്

Local

ഉമ്മൻ ചാണ്ടി ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട്

Perinthalmanna RadioDate: 18-07-2025ഉമ്മൻ ചാണ്ടി ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട്. 2023 ജൂലൈ 18നാണ് സമാനതകളില്ലാത്ത പ്രിയ നേതാവ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ട് നിയമസഭാ അംഗവും രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്ന കുഞ്ഞൂഞ്ഞിന്റെ ഓർമകളിലാണ് ഇന്നും പുതുപ്പള്ളിയും കേരള രാഷ്ട്രീയവും.ഉമ്മൻ ചാണ്ടിയെന്ന പകരം വെയ്ക്കാനാവാത്ത ജനനേതാവിന്റെ ഓർമകൾക്ക് ഇന്ന് രണ്ടു വർഷം പൂർത്തിയാകുന്നു. ആൾക്കുട്ടത്തിൽ ഒരാളായി എന്നും ഉണ്ടായിരുന്ന പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്. ഇന്നും അദ്യശ്യ സാന്നിധ്യമായി ജനഹൃദയങ്ങളിൽ ജീവിക്കുന്നു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഉമ്മൻ ചാണ്ടിയുടെ ഓർമകളും അനുഭവങ്ങളും പറഞ്ഞ് തീർന്നിട്ടില്ല.പുതുപ്പള്ളി പള്ളിയും കരോട്ടുവള്ളകാലയിൽ വീടും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിൽ മാറ്റി നിർത്താൻ പറ്റാത്ത ഇടങ്ങളായിരുന്നു. വീട്ടിലെ കസേരയും മുറിയും ആളുകൾ കൂടിയിരുന്ന മുറ്റവും എല്ലാം ഇന്ന് ശൂന്യമാണ്...
അതിതീവ്ര മഴ തുടരും; മൂന്നുജില്ലകളിൽ റെഡ് അലർട്ട്

Local

അതിതീവ്ര മഴ തുടരും; മൂന്നുജില്ലകളിൽ റെഡ് അലർട്ട്

Perinthalmanna RadioDate: 18-07-2025സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ രൂപപ്പെട്ട തീവ്ര ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നത്. ശക്തമായ മഴയ്‌ക്കൊപ്പം 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോരമേഖലയിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിലും, നദി, ഡാമുകൾ തുടങ്ങിയവയ്ക്ക് അരികിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണം.കൂടാതെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതതയുണ്ട്. തീരദേശവാസികളും മൽസ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം കേരളതീരത്ത് മത്സ്യബന്ധനത്തിന്...