Tag: 180824

പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ച് ട്രോമാ കെയർ പ്രവർത്തകർ
Local

പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ച് ട്രോമാ കെയർ പ്രവർത്തകർ

Perinthalmanna RadioDate: 18-08-2024പെരിന്തൽമണ്ണ: പോലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ച് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. പെരിന്തൽമണ്ണ എസ് ഐ ഫിലിപ്പ് മമ്പാട് സാറിൻ്റെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തകർ പെരിന്തൽമണ്ണ സ്റ്റേഷൻ പരിസരം ശുചീകരിച്ചത് യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, സെക്രട്ടറി ഫവാസ് മങ്കട, സുമേഷ് വലമ്പൂർ, യാസർ എരവിമംഗലം, ഹുസ്സൻ കക്കൂത്ത്, ശ്രീജ ആനമങ്ങാട്, നിസാം മാനത്തുമംഗലം, വിനോദ് മുട്ടുങ്ങൽ, കുട്ടൻ (കാരുണ്യ ) എന്നിവർ ചേർന്നാണ് സ്റ്റേഷൻ പരിസരം ശുചീകരിച്ചത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ...
നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Local

നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Perinthalmanna RadioDate: 18-08-2024മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് മോഹൻലാല്‍ ചികിത്സ തേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  നടൻ മോഹൻലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മോഹൻലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണ് എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്‍ടറുടെ കുറിപ്പ് ആശുപത്രി അധികൃതര്‍ പുറത്തിവിട്ടുണ്ട്. പനിക്ക് പുറമേ മസില്‍ വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ മോഹൻലാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളു...
ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് എവിടെയും ഓടാനുള്ള സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് സി.ഐ.ടി.യു.
Local

ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് എവിടെയും ഓടാനുള്ള സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് സി.ഐ.ടി.യു.

Perinthalmanna RadioDate: 18-08-2024ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്ത് എവിടെയും ഓടാനുള്ള സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് സി.ഐ.ടി.യു. ജില്ലാ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ സഞ്ചരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെട്ടത്. നിലവിൽ ജില്ലാ അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ പോകാൻ മാത്രമാണ് അനുമതിയുള്ളത്.സ്റ്റേറ്റ് പെർമിറ്റാക്കിയാൽ അപകട സാധ്യത കൂടും. മറ്റു തൊഴിലാളികളുമായി സംഘർഷത്തിനും സാധ്യതയുണ്ട്. ഉത്തരവ് പിൻവലിക്കണമെന്നും കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടന ഗതാഗത കമീഷണർക്ക് നിവേദനം നൽകി.കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗത്തിലാണ് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് നൽകാൻ തീരുമാനമുണ്ടായത്. ഉത്തരവും പുറത്തിറക്കിയിരുന്നു................................................കൂടുതൽ വാർത്തകൾക്ക് ww...
പെരിന്തൽമണ്ണ നഗരസഭ കർഷകദിനം ആചരിച്ചു
Local

പെരിന്തൽമണ്ണ നഗരസഭ കർഷകദിനം ആചരിച്ചു

Perinthalmanna RadioDate: 18-08-2024പെരിന്തൽമണ്ണ : നഗരസഭയും പെരിന്തൽമണ്ണ കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. വ്യത്യസ്ത മേഖലകളിലെ മികച്ച കർഷകരായ മൊയ്തീൻകുട്ടി കക്കാട്ടുപറമ്പിൽ, ബൽക്കീസ് തൊണ്ണംതൊടി, അംബുജാക്ഷൻ ചെറുകരപടിക്കൽ, ടി.വി. രാധാകൃഷ്ണൻ, അഖിൽ കാരയിൽ, നസ്‌റുദ്ദീൻ കലകപ്പാറ, അബ്രാഹം പറമ്പക്കാട്, സി.എം. പ്രേമാനന്ദ്, മുഹമ്മദാലി പള്ളിപ്പറയൻ, റംല വി. കൊളച്ചാലിൽ എന്നിവരെ കാഷ് അവാർഡും കൈക്കോട്ടും ഉപഹാരങ്ങളും നൽകി ആദരിച്ചു.നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു. റിട്ട. അസി. ഡയറക്ടർ ഒ.കെ. കൃഷ്ണനുണ്ണി കാർഷിക സെമിനാറിന് നേതൃത്വം നൽകി. കൃഷി ഓഫീസർ രജിന വാസുദേവൻ, കൃഷി അസിസ്റ്റന്റ് പി.വി. സുരാജ്, നഗരസഭാ ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എം.എം. മുസ്തഫ, പെരിന്തൽമണ്ണ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ്, വി...
പെരിന്തൽമണ്ണയിൽ ഡോക്‌ടർമാരുടെ സമരത്തിൽ പ്രതിഷേധമിരമ്പി
Local

പെരിന്തൽമണ്ണയിൽ ഡോക്‌ടർമാരുടെ സമരത്തിൽ പ്രതിഷേധമിരമ്പി

Perinthalmanna RadioDate: 18-08-2024പെരിന്തൽമണ്ണ: കൊൽക്കത്തയിലെ യുവ ഡോക്‌ടറുടെ അതിക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ ഡോക്‌ടർമാരുടെ പണിമുടക്ക്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ഒപി പ്രവർത്തിച്ചില്ല. ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തിച്ചു. ക്ലിനിക്കുകളെല്ലാം അടച്ചിട്ടു. ജില്ലാ ആശുപത്രി അങ്കണത്തിൽ നടന്ന ഐഎംഎയുടെ പ്രതിഷേധം മുൻ പ്രസിഡന്റ് ഡോ.വി.യു.സീതി ഉദ്ഘാടനം ചെയ്‌തു. ഡോ.സാമുവൽ കോശി, ഡോ.വി.യു.സീതി, ഡോ.എ.വി.ജയകൃഷ്‌ണൻ എന്നിവർ ചേർന്ന് പതാക ഉയർത്തി. ‍ഡോ.ഷാജി ഗഫൂർ, ഡോ.നിഷാ മോഹൻ, ഡോ.ജലാൽ എന്നിവർ പ്രസംഗിച്ചു. കോടതിപ്പടിയിലേക്ക് മാർച്ചും സംഘടിപ്പിച്ചു. പൊതുജനങ്ങളും മാർച്ചിന്റെ ഭാഗമായി. സമാപന പൊതുയോഗം ഡോ.കെ.എ.സീതി ഉദ്ഘാടനം ചെയ്‌തു. ഡോ.എസ്.രാമദാസ്, ഡോ.കൊച്ചു എസ്.മണി, ഡോ.അബൂബക്കർ തയ്യിൽ, ഡോ.കെ.പി.ഷറഫുദ്ദ...