Tag: 180825

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

Local

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

Perinthalmanna RadioDate: 18-08-2025കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്,യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് (ആഗസ്റ്റ് 18) കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര...
സമൃദ്ധി ലോട്ടറി  ഒന്നാം സമ്മാനം ഒരു കോടി രൂപ പെരിന്തൽമണ്ണയിൽ വിറ്റ ടിക്കറ്റിന്

Local

സമൃദ്ധി ലോട്ടറി  ഒന്നാം സമ്മാനം ഒരു കോടി രൂപ പെരിന്തൽമണ്ണയിൽ വിറ്റ ടിക്കറ്റിന്

Perinthalmanna RadioDate: 18-08-2025പെരിന്തൽമണ്ണ: കേരള സർക്കാറിന്റെഞായറാഴ്ച ദിവസത്തെ സമൃദ്ധി ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി പെരിന്തൽമണ്ണയിൽവിറ്റ ടിക്കറ്റിന്. അരക്കു താഴെ ചലന ശേഷിയില്ലാത്ത യുവാവ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.പെരിന്തൽമണ്ണ നഗരസഭയുടെ സൈമൺ ബ്രിട്ടോ റീഹാബിലിറ്റേഷൻ സെൻ്ററിൽ കഴിയുന്ന തവനൂർ മാത്തൂർ സ്വദേശി സജി വിറ്റ MU 819960 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.മൂസക്കുട്ടി ബസ്റ്റാൻഡ് പരിസരത്ത് മൂന്നു വർഷമായി ചക്ര കസേരയിൽ ഇരുന്ന് ലോട്ടറി കച്ചവടം നടത്തുന്ന സജി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചത് ആർക്കെന്ന് അറിവായിട്ടില്ല. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ നഗരസഭ കർഷക ദിനാഘോഷം സംഘടിപ്പിച്ചു

Local

പെരിന്തൽമണ്ണ നഗരസഭ കർഷക ദിനാഘോഷം സംഘടിപ്പിച്ചു

Perinthalmanna RadioDate: 18-08-2025പെരിന്തൽമണ്ണ: നഗരസഭയുടെ കർഷക ദിനാഘോഷം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു. വ്യത്യസ്ത മേഖലകളിലെ മികച്ച കർഷകരായ ഗോവിന്ദൻകുട്ടി കോഴിത്തൊടി, ശാരദ കോലോത്തൊടി, അബ്ദുസമൻ കാപ്പുങ്ങൽ, അയ്യപ്പൻ ചെറുകര പുരക്കൽ, ബാബുമോൻ കുറ്റിക്കാട്ടിൽ എന്നിവരെ ആദരിച്ചു.വൈസ് ചെയർപഴ്സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, കെ.ഉണ്ണിക്കൃഷ്ണൻ, കൗൺസിലർമാരായ പച്ചീരി ഫാറൂഖ്, പി.സീനത്ത്, എൻ.അജിത, സരോജ, സുനിൽകുമാർ, ശ്രീജിഷ, സക്കീന സൈദ്, സജിന ഷൈജൽ, കൃഷി ഓഫിസർ വി.നസ്രിൻ, അസിസ്റ്റന്റ് പി.വി.സുരാജ് എന്നിവർ പ്രസംഗിച്ചു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കോട്ടയം-നിലമ്പൂർ എക്സ്പ്രസ്സിന് പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

Local

കോട്ടയം-നിലമ്പൂർ എക്സ്പ്രസ്സിന് പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

Perinthalmanna RadioDate: 18-08-2025പെരിന്തൽമണ്ണ: ഷൊർണൂർ–നിലമ്പൂർ പാതയിൽ ഇന്നു മുതൽ മൂന്നിടങ്ങളിൽ കൂടി പുതിയ സ്‌റ്റോപ്പുകൾ അനുവദിച്ച കോട്ടയം- നിലമ്പൂർ എക്സ്പ്രസ്സിന് പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കുലുക്കല്ലൂർ, പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിലാണ് പുതുതായി സ്‌റ്റോപ് അനുവദിച്ചത്.  രാവിലെ കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 10.10ന് ഷൊർണൂരും 10.23ന് കുലുക്കല്ലൂരും 10.43ന് അങ്ങാടിപ്പുറത്തും 10.49ന് പട്ടിക്കാട്ടും 10.57ന് മേലാറ്റൂരിലും 11.9ന് വാണിയമ്പലത്തും 11.30ന് നിലമ്പൂരിലും എത്തും. ഒരു മിനിറ്റ് വീതമാണ് ഈ 3 സ്‌റ്റേഷനുകളിലും നിർത്തുക. വൈകിട്ട് 3.15ന് നിലമ്പൂരിൽനിന്നു പുറപ്പെടുന്ന ട്രെയിൻ 3.29ന് വാണിയമ്പലത്തും 3.42ന് മേലാറ്റൂരിലും 3.50ന് പട്ടിക്കാട്ടും 3.57ന് അങ്ങാ‌ടിപ്പുറവും 4.13ന് കുലുക്കല്ലൂരിലും എത്തും.കോവിഡ് കാലത്തിനു മുൻപ് കോട്ടയം എക്‌സ്പ്രസ് ട്രെയിനിന് പാതയില...
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഓണപ്പരീക്ഷകൾക്ക് ഇന്ന് തുടക്കം

Local

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഓണപ്പരീക്ഷകൾക്ക് ഇന്ന് തുടക്കം

Perinthalmanna RadioDate: 18-08-2025പെരിന്തൽമണ്ണ: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഓണപരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് ഇന്നുമുതൽ പരീക്ഷകൾ ആരംഭിക്കുന്നത്. എൽ പി വിഭാഗത്തിന് ബുധനാഴ്ച മുതൽ പരീക്ഷ തുടങ്ങും. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ 26നാണ് പരീക്ഷകൾ സമാപിക്കുന്നത്.പരീക്ഷാ ദിവസങ്ങളിൽ അവധി പ്രഖ്യാപിക്കേണ്ടി വന്നാൽ ആ പരീക്ഷ 29 ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളിൽ പരീക്ഷയ്ക്ക് സമയ പരിധി ഉണ്ടാകില്ല. അതേ സമയം, തൃശൂരില്‍ നടക്കാനിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. മാറ്റിവെച്ച ഓണപ്പരീക...