Tag: 181024

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തിയ്യതി വീണ്ടും നീട്ടി
Local

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തിയ്യതി വീണ്ടും നീട്ടി

Perinthalmanna RadioDate: 18-10-2024സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി 2024 ഡിസംബർ 14 വരെ നീട്ടി.  ജൂൺ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്. ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ.  തിരിച്ചറിയൽ- മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകണം. ഇതുവരെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകാതിരുന്നവർക്കും നിലവിലുള്ള ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റം വന്നവർക്കും അക്ഷയ ആധാർ കേന്ദ്രങ്ങൾ വഴി അപ്‌ഡേറ്റ് ചെയ്യാം. നവജാതശിശുക്...
വൈലോങ്ങരയിൽ റോഡരികിലെ പൊന്തക്കാടുകൾ കാൽനട യാത്രികർക്ക് അപകട ഭീഷണിയാകുന്നു
Local

വൈലോങ്ങരയിൽ റോഡരികിലെ പൊന്തക്കാടുകൾ കാൽനട യാത്രികർക്ക് അപകട ഭീഷണിയാകുന്നു

Perinthalmanna RadioDate: 18-10-2024അങ്ങാടിപ്പുറം: വൈലോങ്ങര കുതിര പാലം റോഡരികിൽ പൊന്ത കാട് വളർന്നത് വിദ്യാർത്ഥികൾക്കും കാൽ നടയാത്രികർക്കും ഏറെ ദൂരിതമാകുന്നു. വാഹനം വന്നാൽ റോഡിൽ നിന്നും മാറി നിൽക്കാനാകാതെ സ്കൂൾ വിട്ട് വരുന്ന വിദ്യാർത്ഥികളും കാൽനട യാത്രികരും ഏറെ ബുദ്ധിമുട്ടാകുകയാണ്, നിരവധി തവണ വൈലോങ്ങര വാർഡ് മെംബറെ  ഇക്കാര്യം അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുക്കാർ പറയുന്നു.  റോഡിൽ ഈ ഭാഗത്ത് തോടിന് ഭിത്തിയില്ലാത്തതും വൻ അപകട ഭീഷണി ഉയർത്തുന്നുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകh...
രാജ്യറാണിയിൽ യാത്രക്കാരിക്ക് അമിതമായി പിഴയിട്ടു; റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണം
Local

രാജ്യറാണിയിൽ യാത്രക്കാരിക്ക് അമിതമായി പിഴയിട്ടു; റെയിൽവേ 10,000 രൂപ നഷ്ടപരിഹാരം നൽകണം

Perinthalmanna RadioDate: 18-10-2024അങ്ങാടിപ്പുറം: യാത്രക്കാരിയിൽ നിന്നും അമിതമായി പിഴ ഈടാക്കിയെന്ന പരാതിയിൽ റെയിൽവേ 10,000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി. നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയായ മുള്ളമ്പാറ സ്വദേശി കാടൻതൊടി ഹിതക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്.രാജ്യറാണി എക്സ്പ്രസിൽ വാണിയമ്പലത്തു നിന്നും കയറിയ ഹിതയുടെ കൈവശം അങ്ങാടിപ്പുറത്ത് നിന്ന് കൊച്ചുവേളിയിലേക്കുള്ള തത്കാൽ യാത്രാ ടിക്കറ്റാണ് ഉണ്ടായിരുന്നത്. വാണിയമ്പലത്ത് നിന്ന് ടി.ടി.ഇ ടിക്കറ്റ് പരിശോധിച്ചപ്പോൾ അങ്ങാടിപ്പുറം മുതലുള്ള ടിക്കറ്റാണ് ഇവരുടെ കയ്യിലുള്ളതെന്ന് കണ്ടെത്തി. ഇതേ തുടർന്ന്, മതിയായ ടിക്കറ്റ് ഇല്ലാത്തതിനാൽ പിഴയായി 250 രൂപയും ട്രെയിൻ പുറപ്പെട്ട നിലമ്പൂരിൽ നിന്നും ടിക്കറ്റ് പരിശോധന നടക്കുന്നത് വരേക്കും ഉള്ള യാത്ര ടിക്കറ്റായി 145 രൂപയും ഈടാക്കി. ഇതിനു പുറമെ അങ്ങാടി...
വയോധികനെ സ്റ്റോപ്പിൽ ഇറക്കിയില്ല; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Local

വയോധികനെ സ്റ്റോപ്പിൽ ഇറക്കിയില്ല; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Perinthalmanna RadioDate: 18-10-2024പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വയോധികന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിർത്താതെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് താല്‍ക്കാലികമായി സസ്പെന്‍റ് ചെയ്തു. മലപ്പുറം ആർടിഒ ഡി റഫീക്കിന്‍റെ നിർദ്ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് ആർടിഒ രമേശാണ് ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തത്.മറ്റ് ബസ് ജീവനക്കാർക്ക് കൂടി ഇത് താക്കീതാകുമെന്നും ബസ് ജീവനക്കാരെക്കുറിച്ച്‌ നിരവധി പരാതികള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട് എന്നും ജോയിന്‍റ് ആർടിഒ പറഞ്ഞു.പെരിന്തല്‍മണ്ണ ജോയിന്‍റ് ആർടിഒക്ക് 68 കാരനായ പൂപ്പലം മനഴി ടാറ്റാ നഗർ സ്വദേശി നല്‍കിയ പരാതിയിലാണ് ലൈസൻസ് സസ്പെന്‍റ് ചെയ്തത്.മാസങ്ങള്‍ക്ക് മുമ്പ് ഹോസ്പിറ്റലില്‍ നിന്ന് മടങ്ങുന്ന സ്ത്രീയെ വഴിയില്‍ ഇറക്കിവിട്ട ഓട്ടോ ഡ്രൈവർക്കെതിരേയും ഇതേ തരത്തില്‍ നടപടി സ്വീകരിച്ചിരുന്നു. ഒക്ടോബർ 9ന് വൈകിട്ട് 4.40-ന് പെരിന്...