പെരിന്തൽമണ്ണയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നീക്കങ്ങളുമായി മുന്നണികൾ
Perinthalmanna RadioDate: 18-10-2025 പെരിന്തൽമണ്ണ : നഗരസഭയായത് മുതൽ ഇടതു പക്ഷത്തെ തുണച്ചു വരുന്ന പെരിന്തൽമണ്ണയിൽ വാർഡ് സംവരണ നറുക്കെടുപ്പ് കഴിഞ്ഞതോടെ ഇരു മുന്നണികളും തെരഞ്ഞെടുപ്പ് പ്രാരംഭ ഒരുക്കത്തിലേക്ക് കടന്നു. അവസാനവട്ട വോട്ടു ചേർക്കലും ഹിയറിങും നടക്കുന്നുണ്ട്. കഴിഞ്ഞ ഒന്നര മാസമായി ഇതിലായിരുന്നു ഇരു മുന്നണികളുടെയും ശ്രദ്ധ. സ്ഥാനാർഥി നിർണയവും തീരുമാനങ്ങളും സങ്കീർണമാവാതെ തീർക്കാനാണ് യു.ഡി.എഫ് ക്യാമ്പിന്റെ ശ്രമം. വാർഡുകളുടെ എണ്ണം 34ൽ നിന്ന് 37 ആയിട്ടുണ്ട്. മുൻ വർഷം യു.ഡി.എഫിൽ 34 വാർഡിൽ 17 വീതം സീറ്റിലാണ് ലീഗും കോൺഗ്രസും മത്സരിച്ചത്. ഇത്തവണ വർധിച്ച മൂന്നു സീറ്റിൽ ഒരു സീറ്റ് കോൺഗ്രസ് ആവശ്യപ്പെടും. സീറ്റുകളുടെയും സ്ഥാനാർഥികളുടെയും കാര്യത്തിൽ ഇത്തവ കോൺഗ്രസ് ഫോക്കസ് ചെയ്യുക വിജയം എന്ന ഏക ഘടകമാണ്. എൽ.ഡി.എഫിന് 21ഉം യു.ഡി.എഫിന് 13 ഉം സീറ്റിലായിരുന്നു മുൻ വർഷം വിജയം.കോൺഗ്രസിന് വിട്ട് നൽകിയ 17ൽ ഏഴു...





