ഇന്ത്യ- ഓസ്ട്രേലിയ ഫൈനൽ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം
Perinthalmanna RadioDate: 18-11-2023ലോകകപ്പ് 13–ാം പതിപ്പിന്റെ ഫൈനൽ പോരാട്ടത്തിന് ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. 1983ലും 2011ലും വിജയികളായ ഇന്ത്യയ്ക്ക് മൂന്നാം കിരീടം ഉയർത്താനാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. മറുഭാഗത്ത് അഞ്ച് ലോകകിരീടങ്ങൾ സ്വന്തമാക്കിയ ഓസ്ട്രേലിയയാണ് ഇന്ത്യയെ നേരിടാൻ തയാറെടുക്കുന്നത്. 2013ലെ ചാംപ്യൻസ് ട്രോഫിക്ക് ശേഷം മറ്റൊരു ഐഐസി ടൂര്‍ണമെന്റിൽ ജയം നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇത്തവണ ലോകകപ്പിന് തയാറെടുത്തത്.ടൂർണമെന്റിൽ കളിച്ച പത്തു മത്സരങ്ങളിലും ഉജ്ജ്വല ജയവുമായാണ് ഇന്ത്യ കലാശപ്പോരിന് ഇറങ്ങുന്നത്. മറുഭാഗത്ത് ആദ്യ രണ്ട് മത്സരങ്ങളിൽ തോറ്റെങ്കിലും പിന്നീട് തുടർച്ചയായി എട്ട് മത്സരങ്ങളിൽ നേടിയ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഓസീസ് ഇറങ്ങുന്നത്. തങ്ങൾ നേരത്തേയും ലോകകപ്പ് ജ...






