ആര്‍സി ബുക്ക് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല
Perinthalmanna RadioDate: 18-11-2025 വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഇനി പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ നിര്‍ദേശം ലഭിച്ചു. തിങ്കളാഴ്ച മൂന്നുമുതല്‍ ഒടിപി സംവിധാനം നിലവില്‍ വന്നു. വാഹന ഉടമകളുടെ മൊബൈല്‍നമ്പറാണ് ആര്‍സിയുമായി പരിവാഹന്‍ മുഖേന ലിങ്ക് ചെയ്യേണ്ടത്.നിലവില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ ഏതെങ്കിലുമൊരു മൊബൈല്‍നമ്പര്‍ പരിശോധനകേന്ദ്രത്തില്‍ നല്‍കിയാല്‍ മതി. എന്നാല്‍, പുതിയ സംവിധാനം വരുന്നതോടെ ലിങ്ക് ചെയ്ത മൊബൈല്‍നമ്പറില്‍ ലഭിക്കുന്ന ഒടിപി വെബ്‌സൈറ്റില്‍ നല്‍കണം. എന്നാല്‍മാത്രമേ പരിവാഹന്‍ വെബ്സൈറ്റില്‍നിന്ന് പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുകയുള്ളൂ. പുതിയ ഒടിപി സംവിധാനം വരുന്നതിന്റെ മുന്നോടിയായി ഇതിന്റെ ട്രയല്‍ റണ്‍ ഞായറാഴ്ച വൈകീ...




