Tag: 181223

കേരളത്തിലെ പുതിയ കോവിഡ് വകഭേദം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം
Local

കേരളത്തിലെ പുതിയ കോവിഡ് വകഭേദം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം

Perinthalmanna RadioDate: 18-12-2023ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളമടക്കം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം. ഉത്സവകാലത്തടക്കം നിരന്തര നിരീക്ഷണം ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംശു പന്ത് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. യാത്രാനിയന്ത്രണങ്ങളടക്കം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്.നിരീക്ഷണവും പരിശോധനയും ഊര്‍ജിതമാക്കണം.ശ്വാസകോശ അണുബാധ, ഫ്‌ളൂ എന്നിവയുടെ ജില്ലാതല കണക്കുകള്‍ കേന്ദ്രത്തിന് നല്‍കണം. മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍ എന്നീ പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അവലോകനയോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാര്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, കേന്...
ക്രിസ്മസ്, പുതുവത്സര ആഘോഷം; ജില്ലയില്‍ പരിശോധന ശക്തമാക്കും
Local

ക്രിസ്മസ്, പുതുവത്സര ആഘോഷം; ജില്ലയില്‍ പരിശോധന ശക്തമാക്കും

Perinthalmanna RadioDate: 18-12-2023മലപ്പുറം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലെ ലഹരിക്കടത്ത് തടയുന്നതിനായി ശക്തമായ പരിശോധനയുമായി എക്‌സൈസ് വകുപ്പ്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വൈ. ഷിബുവിന്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം ചേർന്നു. തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ ജനകീയ സമിതികൾ ശക്തിപ്പെടുത്തുവാനും പ്രത്യേക ശ്രദ്ധ വേണ്ട സ്ഥലങ്ങളിൽ എക്സൈസ്, പൊലീസ്, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ തുടർ പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. യോഗത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടർ പ്രവർത്തനങ്ങളെകുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. വിദ്യാർഥികളിൽ മദ്യമയക്കുമരുന്ന് വ്യാപനം തടയുന്നതിനായിഅ...
ആധാർ പുതുക്കലിൽ കേരളം ഏറെ മുന്നിൽ
Local

ആധാർ പുതുക്കലിൽ കേരളം ഏറെ മുന്നിൽ

Perinthalmanna RadioDate: 18-12-2023മലപ്പുറം: ആധാറില്‍ വ്യക്തിഗതവിവരങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ ദേശീയതലത്തില്‍ കേരളം ഏറെമുന്നില്‍. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ജൂലായ് മുതല്‍ തുടര്‍ച്ചയായി കേരളമാണ് മുന്നിട്ടുനില്‍ക്കുന്നത്.ദേശീയാടിസ്ഥാനത്തില്‍ ജില്ല തിരിച്ചുള്ള കണക്കില്‍ ഏറെമുന്നിലുള്ള ഏഴു ജില്ലകളും കേരളത്തിലാണ്. ആദ്യ 20 ജില്ലകളില്‍ കേരളത്തിലെ 14 ജില്ലകളും ഉള്‍പ്പെട്ടിട്ടുമുണ്ട്. രാജ്യത്തെ സവിശേഷ തിരിച്ചറിയല്‍ രേഖയായ ആധാറുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കുന്ന ദേശീയ ഏജന്‍സിയായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.)യുടെ നിര്‍ദ്ദേശപ്രകാരമാണ്, 10 വര്‍ഷം കഴിഞ്ഞ ആധാറുകള്‍ പുതുക്കുന്നതിന്റെ ഭാഗമായി വ്യക്തിഗതവിവരങ്ങളുടെ രേഖകള്‍ വെബ്‌സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യുന്നത്. ഈ പ്രവൃത്തിയുടെ ഓരോ മാസത്തെയും ദേശീയതലത്തിലുള്ള സ്ഥി...
ലൈസന്‍സും ആര്‍.സിയും പ്രിന്റിങ്ങ് മുടങ്ങിയതോടെ കുടുങ്ങിയത് 1.25 ലക്ഷം പേർ
Local

ലൈസന്‍സും ആര്‍.സിയും പ്രിന്റിങ്ങ് മുടങ്ങിയതോടെ കുടുങ്ങിയത് 1.25 ലക്ഷം പേർ

Perinthalmanna RadioDate: 18-12-2023സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷത്തോളം ആള്‍ക്കാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സും ആര്‍.സി.യും കിട്ടിയില്ല. പെറ്റ്-ജി സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡ് പ്രിന്റിങ് നിലച്ചതാണ് കാരണം. രജിസ്ട്രേഷന്‍ നടക്കുന്നുണ്ടെങ്കിലും നവംബര്‍ 23 മുതല്‍ ഡ്രൈവിങ് ലൈസന്‍സും ആര്‍.സി.യും നല്‍കുന്നില്ല. കാര്‍ഡുണ്ടാക്കുന്ന സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് പ്രിന്റിങ് മുടങ്ങാനുള്ള കാരണമായി എറണാകുളത്തെ പ്രിന്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.ലൈസന്‍സ്/വാഹന ഉടമയില്‍നിന്ന് തപാല്‍നിരക്ക് അടക്കം 245 രൂപ പെറ്റ്-ജി സ്മാര്‍ട്ട് ലൈസന്‍സ് കാര്‍ഡിന് ഈടാക്കുന്നുണ്ട്. കേരളത്തില്‍ കെ.എല്‍-ഒന്ന് (തിരുവനന്തപുരം) മുതല്‍ കെ.എല്‍-86 (പയ്യന്നൂര്‍) വരെ 85 നമ്പറുകളിലാണ് വണ്ടി രജിസ്റ്റര്‍ചെയ്യുന്നത്. ഈ കാലയളവില്‍ രജിസ്റ്റര്‍ചെയ്ത വാഹനങ്ങളും ഡ്രൈവിങ് ലൈസന്‍സ് എടുത്തവരുമായി 1.25 ലക്ഷത്തിലധികം...
സംസ്ഥാനത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വര്‍ധന
Local

സംസ്ഥാനത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വര്‍ധന

Perinthalmanna RadioDate: 18-12-2023സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കര്‍ണാടകത്തിൽ 60  കേസുകളാണ് ആക്ടീവായുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിൽ രണ്ട് കേസുകളും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന...
കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ആവേശത്തുടക്കം
Local

കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ആവേശത്തുടക്കം

Perinthalmanna RadioDate: 18-12-2023പെരിന്തൽമണ്ണ : ഫുട്‌ബോളിന്റെ ആവേശരാവുകളിലേക്ക് പന്തു തട്ടി പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനു തുടക്കം.ഒരുമാസം നീളുന്ന കളിയാരവത്തിലേക്കാണ് മെഡിഗാർഡ് അരീക്കോടും എ.വൈ.സി. ഉച്ചാരക്കടവും പോരാട്ടത്തിനിറങ്ങിയത്. നജീബ് കാന്തപുരം എം.എൽ.എ. പന്തുതട്ടി ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷതവഹിച്ചു. സന്തോഷ് ട്രോഫി കേരള ടീം ഗോൾകീപ്പർ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അസറുദീൻ, സൗത്ത് ഏഷ്യൻ നയൻസ് ഫുട്‌ബോൾ ജേതാക്കളായ ഇന്ത്യൻ ടീം ക്യാപ്റ്റൻ പച്ചീരി മുഹമ്മദ് ഒസാമ, മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട പെരിന്തൽമണ്ണ, സംസ്ഥാന അവാർഡ് നേടിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ പി. അബ്ദുൾസലീം, സർവീസ് ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പച്ചീരി ഫാറൂഖ് തുടങ്ങിയവരെ ആദരിച്ചു.എസ്.എഫ്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് റോയ...