പെരിന്തൽമണ്ണ നഗരസഭയിലെ ആദ്യ കൗൺസിൽ യോഗത്തിന് നാലകത്ത് ബഷീർ അധ്യക്ഷനാകും
Perinthalmanna RadioDate: 18-12-2025പെരിന്തൽമണ്ണ:പെരിന്തൽമണ്ണ നഗരസഭയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന്റെ ആദ്യ യോഗം ഡിസംബർ 21ന് നടക്കും. ഈ യോഗത്തിൽ പ്രായത്തിൽ ഏറ്റവും മുതിർന്ന അംഗമായ ആറാം വാർഡ് കുളിർമലയിൽ നിന്ന് വിജയിച്ച മുസ്ലീം ലീഗ് അംഗം നാലകത്ത് മുഹമ്മദ് ബഷീർ അധ്യക്ഷ പദവി വഹിക്കും. കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ പ്രായത്തിൽ മുതിർന്നവർക്കാണ് ആദ്യ യോഗത്തിൽ അധ്യക്ഷ സ്ഥാനമെന്ന ചട്ടപ്രകാരം, നാലകത്ത് മുഹമ്മദ് ബഷീറാണ് സത്യപ്രതിജ്ഞ ചെയ്ത് ആദ്യ യോഗം നയിക്കുക.ജില്ലയിലെ 12 നഗരസഭകളിൽ ഡിസംബർ 21ന് നടക്കുന്ന ആദ്യ കൗൺസിൽ യോഗങ്ങളിൽ ആറിടങ്ങളിൽ യു.ഡി.എഫ് പ്രതിനിധികളും നാലിടങ്ങളിൽ എൽ.ഡി.എഫ് പ്രതിനിധികളും ഓരോ ഇടങ്ങളിൽ എൻ.ഡി.എയും സ്വതന്ത്ര അംഗവും ആദ്യ യോഗത്തിൽ അധ്യക്ഷ പദവി വഹിക്കും.യു.ഡി.എഫിന് അവസരം ലഭിച്ച ആറിടങ്ങളിലെ മൂന്നിടങ്ങളിൽ കോൺഗ്രസ് അംഗങ്ങളും രണ്ടിടത്ത് മുസ്ലീം ലീഗ് അംഗങ്ങളും ഒരിടത...




