Tag: 190124

പെരിന്തൽമണ്ണ നഗരസഭ  പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു
Local

പെരിന്തൽമണ്ണ നഗരസഭ  പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു

Perinthalmanna RadioDate: 19-01-2024പെരിന്തൽമണ്ണ : നഗരസഭ പാലിയേറ്റീവ് കെയർ ദിനത്തിൽ പാലിയേറ്റീവ്  കെയർ കുടുംബ സംഗമം സംഘടിപ്പിച്ചു.പാലിയേറ്റീവ് രംഗത്ത് മികച്ച രീതിയിൽ ഇടപെടാൻ നഗരസഭ സാധിക്കുന്നുണ്ട്, അവർക്ക് മാനസികവും ശാരീരികവും  സാമ്പത്തികവുമായ ആശ്വാസം പകർന്നു നൽകാൻ കഴിയുന്ന പ്രവർത്തനങ്ങൾ കൂടുതലായി ഏറ്റെടുക്കാൻ തന്നെയാണ് കൌൺസിൽ തീരുമാനം. ഇത്തരം ആളുകളുടെ ചികിത്സയും പരിചരണവും അവരുടെ കുടുംബത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണ്.ഉച്ചഭക്ഷണവും, വിവിധ കലാപരിപാടികളും, പാലിയേറ്റിവ് കെയർ പരിചരണ പ്രവർത്തകരെ ആദരിക്കലും, നാനൂറോളം സ്നേഹകിറ്റുകളുടെ വിതരണവും പരിപാടിയുടെ ഭാഗമായി നഗരസഭയിൽ നടന്നു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെ...
പുലാമന്തോൾ പാലത്തിന്‍റെ നവീകരണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലേക്ക്
Local

പുലാമന്തോൾ പാലത്തിന്‍റെ നവീകരണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലേക്ക്

Perinthalmanna RadioDate: 19-01-2024പുലാമന്തോൾ: പെരുംമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയിലെ മലപ്പുറം- പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലത്തിലെ രണ്ടാംഘട്ട നവീകരണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് പാലം അടച്ചിട്ടാണ് പ്രവർത്തികൾ നടക്കുന്നത്. പാലത്തിന് മുകളിലെ സ്പാനുകളുടെ തകർച്ച പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട അറ്റകുറ്റ പണികളാണ് നടക്കുന്നത്. എക്സ്പാൻഷൻ ജോയിന്‍റുകൾ വരുന്ന 9 സ്ഥലങ്ങൾ പൊളിച്ച് പുതിയത് സ്ഥാപിച്ച കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തികളാണ് നടന്നു കൊണ്ടിരിക്കുന്നത്. 53 ലക്ഷം രൂപ ചെലവിലാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് സമയമെടുക്കുന്നതിനാൽ ഒരു മാസത്തേക്ക് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmann...
ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാത; വൈദ്യുതീകരണം മാർച്ചിൽ പൂർത്തിയാകും
Local

ഷൊർണൂർ- നിലമ്പൂർ റെയിൽപ്പാത; വൈദ്യുതീകരണം മാർച്ചിൽ പൂർത്തിയാകും

Perinthalmanna RadioDate: 19-01-2024അങ്ങാടിപ്പുറം : ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിൽ വൈദ്യുതീകരണം മാർച്ചിൽ പൂർത്തിയാകും. പണി പകുതിയിലേറെയും കഴിഞ്ഞു. നേരത്തേ സ്ഥാപിച്ച തൂണുകളിൽ വൈദ്യുതക്കമ്പികൾ വലിച്ചുകെട്ടുന്നതാണ് പുരോഗമിക്കുന്നത്. ഷൊർണ്ണൂരിൽ നിന്ന് തുടങ്ങി പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്റ്റേഷൻ വരെ വൈദ്യുതക്കമ്പി സ്ഥാപിക്കൽ പൂർത്തിയായി. മേലാറ്റൂരിലെ ട്രാക്‌ഷൻ സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണത്തിന് താമസമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഷൊർണ്ണൂരിൽ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ചെറുകര-അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ഇപ്പോൾ പണി നടക്കുന്നത്.ദിവസം രണ്ടുകിലോമീറ്ററോളം ദൂരത്തിൽ വൈദ്യുതക്കമ്പികൾ സ്ഥാപിച്ചാണ് പണികൾ മുന്നേറുന്നത്.60 കിലോമീറ്റർ വരുന്ന ഷൊർണ്ണൂർ-നിലമ്പൂർ പാതയിൽ ഏഴ് ഇടങ്ങളിൽ വലുതും ചെറുതുമായ പുഴകളുണ്ട്. ഇവിടങ്ങളിൽ പുഴയിൽനിന്ന് മുകളിലേക്ക് പ്രത്യേക കോൺക്രീറ...
തണുത്തുറഞ്ഞ് ഊട്ടി; താപനില പൂജയത്തിനരികെ
Local

തണുത്തുറഞ്ഞ് ഊട്ടി; താപനില പൂജയത്തിനരികെ

Perinthalmanna RadioDate: 19-01-2024ഊട്ടി: തമിഴ്നാട്ടിലെ സുഖവാസ കേന്ദ്രമായ ഊട്ടി കൊടും ശൈത്യത്തിലേക്ക്. ഊട്ടിയിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് അടുത്തേക്ക് നീങ്ങുകയാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഊട്ടിയിലെ സാൻഡിനല്ല റിസർവോയർ പ്രദേശത്ത് സീറോ ഡിഗ്രി സെൽഷ്യസാണ് താപനില. കന്തൽ, തലൈകുന്ത പ്രദേശങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ബോട്ടാണിക്കൽ ഗാർഡൻ പ്രദേശത്ത് രണ്ട് ഡിഗ്രി സെൽഷ്യസാണ്.പ്രദേശവാസികളേയും കർഷകരേയും പ്രതിസന്ധിയിലാഴ്ത്തുന്നതാണ് നിലവിലെ ഊട്ടിയിലെ കാലാവസ്ഥയെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. തേയിലത്തോട്ടങ്ങൾ ധാരാളമുള്ളതുകൊണ്ടുതന്നെ വലിയ പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്. ഡിസംബറിൽ ശക്തമായ മഴയായിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ ശക്തമായ ശൈത്യവും അനുഭവപ്പെടുന്നത്.പർവ്വതനിരകളിൽ അനവസരത്തിലുള്ള കൊടുംതണുപ്പ് പരിസ്ഥിതിപ്രവർത്തകരേയും ആശങ്കപ്പെടുത്തുന്...
നൊമ്പരക്കാഴ്ചയായി പരിക്കേറ്റ തെരുവുനായ
Local

നൊമ്പരക്കാഴ്ചയായി പരിക്കേറ്റ തെരുവുനായ

Perinthalmanna RadioDate: 19-01-2024പെരിന്തൽമണ്ണ: കഴുത്തിൽ കമ്പി കുരുങ്ങിയുണ്ടായ മുറിവുമായി അലയുന്ന തെരുവുനായ നൊമ്പരക്കാഴ്ചയായി. പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസിലെ നടപ്പാതയോട് ചേർന്നാണ് തെരുവുനായയെ ദിവസങ്ങളായി ഇത്തരത്തിൽ കാണുന്നത്. കഴുത്തിൽ കുരുങ്ങിയ കമ്പി മുറുകി ഇപ്പോൾ ആഴത്തിൽ മുറിവുണ്ടായ നിലയിലാണ്. മാസങ്ങളായി കുരുങ്ങിയ കമ്പിയുമായി പ്രയാസപ്പെടുന്ന നായയെ ഇവിടെ കാണാൻ തുടങ്ങിയിട്ടെന്ന് നാട്ടുകാർ പറയുന്നു. കമ്പി മാറ്റാൻ ശ്രമിച്ചാൽ നായ ആക്രമിക്കുമോയെന്ന ഭയത്താൽ ആരും രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നുമില്ല................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്...
അർജന്റീന ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ കേരളത്തിലെത്തും
Local

അർജന്റീന ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ കേരളത്തിലെത്തും

Perinthalmanna RadioDate: 19-01-2024ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. കേരളത്തിൽ മെസ്സിയും സംഘവും ഫുട്ബോൾ കളിക്കുന്നത് 2025 ഒക്ടോബർ മാസത്തിലാവും. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തി.ഈ വർഷം ജൂണിൽ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചിരുന്നു. തുടർന്നാണ് അടുത്ത വർഷത്തേക്ക് രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിയത്.കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേരത്തേ അറിയിച്ചു. നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസി...