Tag: 190125

പെരിന്തൽമണ്ണ ബൈപ്പാസ് റോഡിലെ കുഴികൾ അടച്ചു
Local

പെരിന്തൽമണ്ണ ബൈപ്പാസ് റോഡിലെ കുഴികൾ അടച്ചു

Perinthalmanna RadioDate: 19-01-2025പെരിന്തല്‍മണ്ണ: നഗര മധ്യത്തില്‍ പാടേ തകർന്ന് കിടന്നിരുന്ന ബൈപ്പാസ് റോഡിലെ കുഴികൾ അടച്ചു. കോഴിക്കോട് റോഡിനെയും ഊട്ടി റോഡിനെയും ബന്ധിപ്പിക്കുന്ന മാനത്ത്മംഗലം ബൈപ്പാസ് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട് മൂലം ഇത് വഴിയുള്ള യാത്രാ ദുരിതമായിരുന്നു. അടുത്ത കാലത്തൊന്നും ഈ റോഡില്‍ നവീകരണം നടന്നിട്ടില്ല. പ്രധാന നിരത്തില്‍ കുഴിയടക്കാൻ മരാമത്ത് വകുപ്പ് സന്നദ്ധമായ ഘട്ടങ്ങളിലും ബൈപ്പാസ് റോഡ് അവഗണിക്കുകയായിരുന്നു. പ്രധാന നിരത്തിന്റെ യാത്ര വീതിയോ സൗകര്യമോ ഇല്ലാതെയാണ് ബൈപ്പാസ് റോഡ് വന്നത്. ഇതിനൊപ്പം റോഡ് തകരുക കൂടി ചെയ്തതോടെ യാത്രാ ദുരിതം ഇരട്ടിച്ചു. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് ഏറെ ദുരിതം അനുഭവിച്ചിരുന്നത്. എന്നാൽ വൈകിയാണെങ്കിലുംബൈപ്പാസ് റോഡിലെ കുഴികൾ അടച്ചത് ഇതു വഴിയുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും.എന്നാൽ ഊട്ടി റോഡില്‍ ബൈപ്പാസ് ജങ്ഷൻ വഴിയാണ് മേ...
ജില്ലയിൽ അഞ്ച് വർഷത്തിനിടെ കുറഞ്ഞത് 1600 ഹെക്ടർ നെൽക്കൃഷി
Local

ജില്ലയിൽ അഞ്ച് വർഷത്തിനിടെ കുറഞ്ഞത് 1600 ഹെക്ടർ നെൽക്കൃഷി

Perinthalmanna RadioDate: 19-01-2025പെരിന്തൽമണ്ണ: ജില്ലയിൽ നെൽക്കൃഷി കുറയുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ 1600 ഹെക്ടർ സ്ഥലത്തെ നെൽക്കൃഷി പൂർണമായി ഇല്ലാതായി. യുവത്വം ജില്ലയിൽ നെൽക്കൃഷിയെ കൈവിടുന്നതായാണ് കണക്ക്.  നിലവിൽ 9850 ഹെക്‌ടർ സ്ഥലത്ത് മാത്രമാണ് ജില്ലയിൽ നെൽക്കൃഷിയുള്ളത്. ഇതിൽ തന്നെ 3500 ഹെക്‌ടറും പൊന്നാനി കൊൾ മേഖലകളാണ്. നാമമാത്ര കർഷകരുൾപ്പെടെ 18682 പേരുണ്ടെങ്കിലും പതിനായിരത്തോളം പേരാണ് നിലവിൽ നെൽക്കൃഷി രംഗത്ത് സജീവമായിട്ടുള്ളത്. പൊന്നാനി കോൾ മേഖലയിൽ തന്നെയാണ് വലിയൊരു വിഭാഗം കർഷകരുമുള്ളത്. മുൻപ് നെൽക്കൃഷി മേഖലകളായിരുന്ന പല പഞ്ചായത്തുകളും നെൽക്കൃഷി രഹിതമായി. നിലവിൽ നാമമാത്രമായി പോലും നെൽക്കൃഷിയില്ലാത്ത ഒട്ടേറെ പഞ്ചായത്തുകൾ ജില്ലയിലുണ്ട്. മുൻപ് നല്ല രീതിയിൽ നെൽക്കൃഷി ചെയ്‌തിരുന്ന പോത്തുകല്ല് ഉൾപ്പെടെയുള്ള ചില പ‍ഞ്ചായത്തുകളും ഇതിലുൾപ്പെടും. ചെറിയ തോതിൽ നെൽക്കൃഷിയുണ്ടായിര...
പെരിന്തൽമണ്ണ നഗരസഭയുടെ കാലിത്തീറ്റ വിതരണം ആരംഭിച്ചു
Local

പെരിന്തൽമണ്ണ നഗരസഭയുടെ കാലിത്തീറ്റ വിതരണം ആരംഭിച്ചു

Perinthalmanna RadioDate: 19-01-2025പെരിന്തൽമണ്ണ: നഗരസഭ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ആരംഭിച്ചു. കുന്നപ്പള്ളിയിലെ പാൽ സൊസൈറ്റിയിൽ വെച്ച് നടന്ന വിതരണ പരിപാടി നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ എ. നസീറ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിക്ക് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ അമ്പിളി മനോജ്‌ സ്വാഗതം പറഞ്ഞു. വെറ്റിനറി Dr. മുജീബ് റഹ്മാൻ പദ്ധതി വിശദീകരണം നടത്തി.കൗൺസിലർമാരായ ഷാഹുൽ ഹമീദ്,സജ്‌ന ഷൈജൽ, സൊസൈറ്റി പ്രസിഡന്റ് എം.കെ.അസീസ് എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി വർഗീസ് നന്ദി പറഞ്ഞു. 800000/- രൂപ വകയിരുത്തിയ പദ്ധതി പ്രകാരം 119  ക്ഷീര കർഷകരുടെ കറവപശുകൾക്ക്  2 ചാക്ക് വീതം  4 മാസമാണ് കാലിത്തീറ്റ ലഭിക്കുക................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ...
മത്സരത്തിനിടെ റഫറിക്ക് മർദ്ധനം; ഫുട്ബോൾ താരത്തിന് സസ്പെൻഷൻ
Local

മത്സരത്തിനിടെ റഫറിക്ക് മർദ്ധനം; ഫുട്ബോൾ താരത്തിന് സസ്പെൻഷൻ

Perinthalmanna RadioDate: 18-01-2025പെരിന്തൽമണ്ണ: കാദറലി ആൾ ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനൽ മത്സരത്തിനിടെ റഫറിയെ മർദ്ധിച്ച കായിക താരത്തെ SFA സസ്പെൻ്റ് ചെയ്തു. എഫ്.സി കുപ്പൂത്ത് ടീമിലെ കളിക്കാരൻ റിൻഷാദിനെയാണ് സസ്പെൻ്റ് ചെയ്തത്. റിൻഷാദിൻ്റെ പ്രവർത്തി അത്യന്തം അപലപനീയമാണെന്നും ഈ പ്രവണത ഒരിക്കലും വെച്ചു പൊറുപ്പിക്കാൻ സാധ്യമല്ലെന്നുമാണ് SFA ഭാരവാഹികൾ അറിയിച്ചത്. അതിനാൽ ഈ കായിക താരത്തെ കഴിഞ്ഞ ദിവസം മുതൽ അന്വേഷണ വിധേയമായി കളികളിൽ നിന്ന് സസ്പെൻ്റ് ചെയ്തിരിക്കുന്നതായും  SFA സംസ്ഥാന പ്രസിഡൻ്റ് KM ലെനിൻ, SFA സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ ബാവ അഷറഫ് എന്നിവർ അറിയിച്ചിരുന്നു.  എന്നാൽ ഈ കായിക താരത്തിന് വിലക്ക് ഏർപ്പെടുത്തണമോ എന്നുള്ള കാര്യം ഇന്ന് നടക്കുന്ന മീറ്റിംഗിന് ശേഷം തീരുമാനമുണ്ടാകും എന്നും ഭാരവാഹികൾ അറിയിച്ചു.മർദ്ധനത്തിൽ പരുക്കേറ്റ സെൻ്റർ റഫറിയായ സമീർ പന്തല്ലൂരിനെ ഉടൻ തന...
റേഷൻ മസ്‌റ്ററിങ് നടത്താതെ ജില്ലയിൽ 1.65 ലക്ഷം പേർ
Local

റേഷൻ മസ്‌റ്ററിങ് നടത്താതെ ജില്ലയിൽ 1.65 ലക്ഷം പേർ

Perinthalmanna RadioDate: 19-01-2025പെരിന്തൽമണ്ണ:  ജില്ലയിൽ മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകളുടെ മസ്‌റ്ററിങ് നടത്താതെ ഇനിയും 1.65 ലക്ഷം പേർ. 98% മസ്‌റ്ററിങ് നടന്നത് ജില്ലയിൽ 27 റേഷൻ ക‌ടകളിൽ മാത്രമാണ്. ശേഷിച്ചവരെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ഓരോ താലൂക്ക് സപ്ലൈ ഓഫിസ് പരിധിയിലുമുള്ള റേഷനിങ് ഇൻസ്‌പെക്ടർമാർ അടുത്ത ദിവസം മുതൽ വീടുകളിലെത്തി നേരിട്ട് പരിശോധനയും അന്വേഷണവും നടത്തും.സംസ്ഥാനത്ത് 94.3% പേരുടെ മസ്‌റ്റിങ് നടന്ന പത്തനംതിട്ട ജില്ലയാണ് മുന്നിൽ നിൽക്കുന്നത്. ഇടുക്കി (94.15), കണ്ണൂർ (91.80), ആലപ്പുഴ (91.76) എന്നീ ജില്ലകൾക്കു പിന്നിലാണ് മലപ്പുറത്തിന്റെ സ്ഥാനം (91.74). എറണാകുളം ജില്ലയാണ് ഏറ്റവും പിന്നിൽ (88.57). ജില്ലയിൽ 7 താലൂക്ക് സപ്ലൈ ഓഫിസുകൾക്കു കീഴിൽ ഏറ്റവും കൂ‌ടുതൽ പേർ മസ്‌റ്ററിങ് നടത്താൻ ശേഷിക്കുന്നത് തിരൂരിലാണ്– 43,016 പേർ. ഏറ്റവും കുറവ് 15,939 പേരുള്ള...