കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് നാശത്തിന്റെ വക്കിൽ
Perinthalmanna RadioDate: 19-02-2024കാളികാവ് : കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് നാശത്തിന്റെ വക്കിൽ . 2015ൽ നിർമ്മിച്ച പദ്ധതി ഇന്ന് ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയിലാണ്. ഇരുപതേക്കറോളം വിസ്‌തൃതിയിലുള്ള പാർക്ക് നേരമ്പോക്കിനും പ്രകൃതി ആസ്വാദനത്തിനും പറ്റിയ ഇടമാണെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം പ്രതാപം നഷ്ടപ്പെട്ടു.പശ്ചിമ ഘട്ട മലനിരകളുടെയും ഒലിപ്പുഴയുടെയും സൗന്ദര്യം ഒപ്പിയെടുത്ത് നിർമ്മിച്ചതാണ് പാർക്ക് . കരുവാരക്കുണ്ട് അങ്ങാടിയോട് ചേർന്നൊഴുകുന്ന ഒലിപ്പുഴയുടെ ഇരുവശങ്ങളിലായാണ് ടൂറിസം വില്ലേജ്സ്ഥിതി ചെയ്യുന്നത്. തുടക്കത്തിൽ ധാരാളം പേരെത്തിയിരുന്ന ഇവിടെ ഇപ്പോൾ മിക്ക ദിവസങ്ങളിലും അമ്പത് പേർ പോലും എത്തുന്നില്ല. ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് നേരത്തെ ഉണ്ടായിരുന്ന ബോട്ട് സർവ്വീസ് പുഴയിൽ കാടുമൂടിയതും മണ്ണടിഞ്ഞതും കാരണം നിലച്ചു. കുട്ടികൾക്ക് വേണ്ടി സ്ഥാപിച്ചിരുന്ന റെയ്ഡുകളും തു...




