Tag: 190225

രാജ്യറാണി എക്സ്പ്രസിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 8 ആക്കി പുനഃസ്ഥാപിച്ചു
Local

രാജ്യറാണി എക്സ്പ്രസിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 8 ആക്കി പുനഃസ്ഥാപിച്ചു

Perinthalmanna RadioDate: 19-02-2025നിലമ്പൂർ:  തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 8 ആക്കി പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങി. സെക്കൻഡ് ക്ലാസ് കോച്ചുകൾ 2 എണ്ണം കുറച്ചു. എസി 3 ടിയർ, എസി 2 ടിയർ ഓരോന്നു വീതം, 8 സ്ലീപ്പർ, 2 സെക്കൻഡ് ക്ലാസ്, 2 ഭിന്നശേഷി സൗഹൃദം 2 എന്നിങ്ങനെ 14 കോച്ചുകളാണു രാജ്യറാണിക്കുള്ളത്. സെക്കൻഡ് ക്ലാസ് കോച്ചുകൾ കൂടുതൽ വേണമെന്ന ദീർഘകാലമായുള്ള ആവശ്യം ഒന്നര മാസം മുൻപ് റെയിൽവേ അംഗീകരിച്ചു. 2 സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചാണു നടപ്പാക്കിയത്. സ്ലീപ്പർ കോച്ചുകൾ എട്ടിൽനിന്ന് 6 ആയതോടെ പരാതിയായി. തുടർന്നു പഴയ സ്ഥിതിയിലേക്കു താൽക്കാലികമായി മാറ്റി. ഇപ്പോൾ സ്ഥിരപ്പെടുത്തി ഉത്തരവിറക്കി. എസി 3 ടിയർ, സെക്കൻഡ് ക്ലാസ് കോച്ചുകൾ കൂടുതൽ അനുവദിക്കണമെന്ന് നിലമ്പൂർ മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു................................................ക...
കെ.എസ്.ആർ.ടി.സിയുടെ മൂന്നാറിലെ ഡബിൾ ഡെക്കർ സർവീസ് ഹിറ്റാകുന്നു
Local

കെ.എസ്.ആർ.ടി.സിയുടെ മൂന്നാറിലെ ഡബിൾ ഡെക്കർ സർവീസ് ഹിറ്റാകുന്നു

Perinthalmanna RadioDate: 19-02-2025മൂന്നാർ: വിനോദ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ കെ.എസ്.ആർ.ടി.സി.ആരംഭിച്ച റോയൽവ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് ഹിറ്റാകുന്നു. സർവീസ് ആരംഭിച്ച് പത്ത് ദിവസത്തിനുള്ളിൽ 869 പേരാണ് ബസിൽ യാത്ര ചെയ്തത്. 2,99,200 രൂപയാണ് ഇതുവരെയുള്ള വരുമാനം.യാത്രക്കാർക്ക് പുറം കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജമാക്കിയിട്ടുള്ളത്. താഴത്തെ തട്ടിൽ 12 ഇരിപ്പിടമുണ്ട്. മുകളിൽ 38 പേർക്ക് ഇരിക്കാം. ഒരു ട്രിപ്പിൽ പരമാവധി 50 പേർക്ക് യാത്ര ചെയ്യാം. ലോവർ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പർ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ദിവസവും മൂന്ന്‌ ട്രിപ്പുകളാണുള്ളത്. രാവിലെ ഒൻപതിന് മൂന്നാർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് ആരംഭിച്ച് വിവിധ വ്യൂ പോയിന്റുകൾ സന്ദർശിച്ച് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ വഴി ഉച്ചയ്ക്ക് 12-ന് തിരിച്ചെത്തും. തുടർന്ന് 12.3...
അമ്മിനിക്കാട്- ഒടമല- പാറൽ റോഡിൽ ഗതാഗത നിയന്ത്രണം
Local

അമ്മിനിക്കാട്- ഒടമല- പാറൽ റോഡിൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 19-02-2025പെരിന്തൽമണ്ണ: അമ്മിനിക്കാട്- ഒടമല- പാറൽ റോഡിൽ അമ്മിനിക്കാട് മുതൽ ഒടമല പള്ളി വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്ച (ഫെബ്രുവരി 21) മുതൽ പ്രവൃത്തി പൂർത്തിയാക്കുന്നത് വരെ വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ അമ്മിനിക്കാട് - മേക്കരവ് - ആനമങ്ങാട് റോഡ്, താഴെക്കോട് - മുതിരമണ്ണ - തൂത റോഡ് എന്നീ വഴികളിൽ തിരിഞ്ഞ് പോകണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H---------------------------...
വേനൽക്കാലം തുടങ്ങുമ്പോഴേക്കും ജില്ലയിൽ തീപ്പിടിത്തവും വ്യാപകമാകുന്നു
Local

വേനൽക്കാലം തുടങ്ങുമ്പോഴേക്കും ജില്ലയിൽ തീപ്പിടിത്തവും വ്യാപകമാകുന്നു

Perinthalmanna RadioDate: 19-02-2025മലപ്പുറം: വേനൽക്കാലം തുടങ്ങുമ്പോഴേക്കും ജില്ലയിൽ തീപ്പിടിത്തവും വ്യാപകമാകുന്നു. ഈ വർഷം ഫെബ്രുവരി 15 വരെ ജില്ലയിലെ അഗ്നിരക്ഷാസേന ഓഫീസുകളിൽ ഇതു സംബന്ധിച്ചെത്തിയത് 174 ഫോൺ കോളുകൾ. കുറ്റിക്കാടുകൾ, അടിക്കാടുകൾ, പറമ്പുകൾ തുടങ്ങി മാലിന്യക്കൂട്ടങ്ങൾക്ക് തീപിടിച്ചതുവരെ ഇക്കൂട്ടത്തിലുണ്ട്. അന്തരീക്ഷ താപനില ഉയർന്നതും മനുഷ്യരുടെ ബോധപൂർവവും അല്ലാതെയുമുള്ള ഇടപെടലുമാണ് പ്രധാന കാരണം. പകൽസമയത്ത് സിഗരറ്റ് കുറ്റികൾ വലിച്ചെറിയുന്നതുമുതൽ സുരക്ഷയൊരുക്കാതെ വീടുകളിൽ മാലിന്യം സംസ്കരിക്കുന്നതുവരെ ഇക്കൂട്ടത്തിലുണ്ട്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പഞ്ചായത്തുതലത്തിൽ 'തീപ്പിടിത്തവും മുൻകരുതലും' എന്ന വിഷയത്തിൽ അവബോധക്ലാസുകൾ നൽകിവരുകയാണ്. ജില്ലയിൽ തിരൂർ ഫയർസ്റ്റേഷൻ പരിധിയിലാണ് കൂടുതൽ തീപ്പിടിത്തം; 39 എണ്ണം. താനൂരിലാണ് കുറവ്; 13 എണ്ണം. കഴിഞ്ഞവർഷം 530 വേനൽക്കാല തീപ്പിടിത്തമാണുണ...
സംസ്ഥാനത്തെ ആദ്യ ഹൈസ്പീഡ് ഇടനാഴിയാകാൻ പാലക്കാട് – കോ‍ഴിക്കേ‍ാട് ഗ്രീൻഫീൽഡ് ഹൈവേ
Local

സംസ്ഥാനത്തെ ആദ്യ ഹൈസ്പീഡ് ഇടനാഴിയാകാൻ പാലക്കാട് – കോ‍ഴിക്കേ‍ാട് ഗ്രീൻഫീൽഡ് ഹൈവേ

Perinthalmanna RadioDate: 19-02-2025പാലക്കാട് : നിർദിഷ്ട പാലക്കാട് - കോ‍ഴിക്കേ‍ാട് ഗ്രീൻഫീൽഡ് ഹൈവേഅതിവേഗ ഇടനാഴിയായി (ഹൈ സ്പീഡ് കോറിഡേ‍ാർ) നിർമിക്കും. പദ്ധതി രൂപരേഖയിൽ ആവശ്യമായ മാറ്റം വരുത്താൻ ദേശീയപാത അതേ‍ാറിറ്റിക്കു കേന്ദ്രസർക്കാർ നിർദേശം നൽകി. സംസ്ഥാനത്തെ ആദ്യ ഹൈസ്പീഡ് കോറിഡോറാകും പാലക്കാട് – കേ‍ാഴിക്കേ‍ാട് ഹൈവേ. നിർദിഷ്ട കെ‍ാല്ലം – ചെങ്കേ‍ാട്ട ഗ്രീൻഫീൽഡ് ഹൈവേയും അങ്കമാലി – കുണ്ടന്നൂർ ബൈപാസും ഈ രീതിയിൽ നിർമിക്കുമെന്ന് അധികൃതർ അറിയിച്ചു. വാഹനങ്ങൾക്കു തടസ്സമില്ലാതെ അതിവേഗം സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാകും ഹൈവേയുടെ ഘടന. ഇരുചക്രവാഹനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.നിലവിലെ പദ്ധതിയിൽ പാലക്കാട് – മലപ്പുറം - കോഴിക്കോട് ജില്ലകളിലൂടെ പേ‍ാകുന്ന 120.84 കിലോമീറ്റർ ഹൈവേയിൽ പ്രവേശിക്കാനും പുറത്തു പേ‍ാകാനും 12 വീതം സ്ഥലങ്ങളാണുള്ളത്. അതിവേഗപാതയിൽ അതുണ്ടാകില്ല. പകരം സംവിധാനം എങ്ങനെയെന്നു പദ്ധതി രൂ...