അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോറിക്ഷകൾ അമിത വാടക വാങ്ങുന്നതായി പരാതി
Perinthalmanna RadioDate: 19-02-2026 അങ്ങാടിപ്പുറം : റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാർ വിളിക്കുന്ന ഓട്ടോറിക്ഷകൾ പലപ്പോഴും അമിത ചാർജ് ഈടാക്കുന്നതായി പരാതി.പുലർച്ചെയും രാവിലെയുമായി എത്തുന്ന മെമു സർവീസ്, രാജ്യറാണി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ വന്നിറങ്ങുന്നവരാണ് പ്രയാസപ്പെടുന്നത്. റെയിൽവേ സ്റ്റേഷനിൽ ഓട്ടോ യാത്രക്കാർക്ക് കാഷ് കൂപ്പൺ സംവിധാനം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ചില ഓട്ടോറിക്ഷക്കാർ അടുത്ത സ്ഥലങ്ങളിലേക്ക് ഓട്ടം പോകാത്ത സാഹചര്യവുമുണ്ട്.അതേ സമയം പുറമേനിന്നു എത്തുന്ന ഓട്ടോറിക്ഷകളാണ് തോന്നുംപടി പണം വാങ്ങുന്നതെന്നാണ് റെയിൽവേ സ്റ്റേഷനിലെ ഓട്ടോ തൊഴിലാളികൾ പറയുന്നത്.ഇത് നിയന്ത്രിക്കണമെന്ന് റെയിൽവേ നടത്തിയ അമൃത സംവാദത്തിൽ ഉൾപ്പെടെ തൊഴിലാളികൾ പരാതി നൽകിയിരുന്നു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ...



