Tag: 190324

എസ്എസ്എൽസി, ഹയർസെക്കണ്ടറി മൂല്യനിർണയം ഏപ്രിൽ 3 മുതൽ
Local

എസ്എസ്എൽസി, ഹയർസെക്കണ്ടറി മൂല്യനിർണയം ഏപ്രിൽ 3 മുതൽ

Perinthalmanna RadioDate: 19-03-2024എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയ തീയതിയായതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.എസ്.എസ്.എൽ.സി. മൂല്യനിർണ്ണയം ഏപ്രിൽ 3 മുതലാണ് ആരംഭിക്കുക. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കുമെന്നാണ് കണക്ക്.ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം ഏപ്രിൽ 3 ന് ആരംഭിക്കും. 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 3 ന് ആരംഭിക്കും.8 ക്യാമ്പുകളിലായി 2200 അധ്യാപകർ പങ്കെടുക്കും.തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനം. മാർച്ച് 31 ഈസ്റ്റർ ദിനത്തിൽ മൂല്യനിർണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധ്യാപകർക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.......
നിസ്സഹകരണ സമരം അവസാനിച്ചു; എന്നിട്ടും റേഷൻ വിതരണം വൈകും
Local

നിസ്സഹകരണ സമരം അവസാനിച്ചു; എന്നിട്ടും റേഷൻ വിതരണം വൈകും

Perinthalmanna RadioDate: 19-03-2024മലപ്പുറം: ട്രാൻസ്പോർട്ട് കരാറുകാർ നിസ്സഹകരണം അവസാനിപ്പിച്ചെങ്കിലും ഈ മാസത്തെ റേഷൻ വിതരണം വൈകിയേക്കും. കരാറുകാർ  എൻഎഫ്എസ്എ ഗോഡൗണുകളിൽ നിന്ന് കടകളിലേക്ക് റേഷൻ സാധനങ്ങൾ എത്തിച്ചു തുടങ്ങിയെങ്കിലും  പൂർത്തിയാകാൻ സമയമെടുക്കും. മസ്റ്ററിങ് താളപ്പിഴയെ തുടർന്ന് കഴിഞ്ഞയാഴ്ച റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. നിലവിൽ 20 ശതമാനത്തിൽ താഴെ കാർഡ് ഉടമകൾക്കു മാത്രമാണ് റേഷൻ വിതരണം ചെയ്തത്.അതേ സമയം, ട്രാൻസ്പോർട്ട് കരാറുകാർ സാധനങ്ങൾ സമയത്ത് കടകളിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തുന്നതായും ഇത് വലിയ നഷ്ടത്തിനു കാരണമാകുന്നുവെന്നും റേഷൻ കടയുടമകൾക്ക് പരാതിയുണ്ട്. പല തവണ പരാതിപ്പെട്ടിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രശ്നം പരിഹരിക്കാൻ തയാറാകുന്നില്ലെന്നും അവർ ആരോപിക്കുന്നു.അതേസമയം, ട്രാൻസ്പോർട്ട് കരാറുകാർ സാധനങ്ങൾ സമയത്ത് കടകളിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തുന്നതായും ഇത് വലിയ നഷ്ടത്തിനു കാരണ...
ഭീമൻ തേനീച്ചക്കൂട് ട്രോമാകെയർ പ്രവർത്തകർ നീക്കം ചെയ്‌തു
Local

ഭീമൻ തേനീച്ചക്കൂട് ട്രോമാകെയർ പ്രവർത്തകർ നീക്കം ചെയ്‌തു

Perinthalmanna RadioDate: 19-03-2024പെരിന്തൽമണ്ണ ∙ വീട്ടുകാർക്കും പരിസരവാസികൾക്കും ഭീഷണിയുയർത്തിയ ഭീമൻ തേനീച്ചക്കൂട് ട്രോമാകെയർ പ്രവർത്തകർ സുരക്ഷിതമായി നീക്കം ചെയ്‌തു. ചീരട്ടമണ്ണയിലെ തോണിയിൽ സുധികുമാറിന്റെ വീട്ടുപറമ്പിലെ മാവിൻമുകളിലാണ് തേനീച്ചക്കൂട് ഭീഷണിയായത്.മാസങ്ങളായി വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തുകയായിരുന്നു. ഈ തേനീച്ചകൾ. കൂട് ദിവസം ചെല്ലുംതോറും വലുതായി വന്നു.ഒടുവിൽ ട്രോമാകെയർ പ്രവർത്തകരുടെ സഹായം തേടുകയായിരുന്നു. വാർഡ് കൗൺസിലർ കൃഷ്ണപ്രിയയുടെ നിർദേശപ്രകാരമാണ് ട്രോമാകെയർ പ്രവർത്തകർ എത്തിയത്.യൂണിറ്റ് ലീഡർ ശുഹൈബ് മാട്ടായ, ഡപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലി, ഫവാസ് മങ്കട, വാഹിദ അബു, റഹീസ് കുറ്റീരി, സുമേഷ് വലമ്പൂർ, ഗിരീഷ് കീഴാറ്റൂർ, ഫൈസൽ പാറക്കൽമുക്ക്, ഹുസ്സൻ കക്കൂത്ത്, ശ്രീജ അനമങ്ങാട് എന്നിവർ നേതൃത്വം നൽകി. ...............................................കൂടുതൽ വാർത്തകൾക്ക് www.peri...
കെ.എസ്. ചിത്രയ്ക്ക് മാന്ധാദ്രി പുരസ്‌കാരം സമർപ്പിച്ചു
Local

കെ.എസ്. ചിത്രയ്ക്ക് മാന്ധാദ്രി പുരസ്‌കാരം സമർപ്പിച്ചു

Perinthalmanna RadioDate: 19-03-2024അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ദേവസ്വം ഏർപ്പെടുത്തിയ മാന്ധാദ്രി പുരസ്‌കാരം ഗായിക കെ.എസ്. ചിത്രയ്ക്ക് സമർപ്പിച്ചു. രണ്ടാം പൂരദിവസമായ തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രം ഹാളിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളിയാണ് തിരുമാന്ധാംകുന്നിലമ്മയുടെ ദാരുശില്പം സമ്മാനിച്ചത്. മലബാർ ദേവസ്വംബോർഡംഗം സുധാകുമാരി കീർത്തിപത്രവും ബോർഡ് കമ്മിഷണർ പി.ടി. വിജയി പുരസ്‌കാരദ്രവ്യവും നൽകി. കമ്മിഷണർ സി. ബീന ഉത്തരീയം അണിയിച്ചു.ഭക്തിഗാനരചയിതാവ് പി.സി. അരവിന്ദൻ, എടപ്പറ്റ ഗോവിന്ദൻ കോമരം, മുതുവറ പുഷ്പകം നാരായണൻ നമ്പീശൻ എന്നിവരെയും ആദരിച്ചു. ഇവർ കെ.എസ്. ചിത്രയിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ചിത്രയെക്കുറിച്ച് പി.സി. അരവിന്ദൻ രചിച്ച ‘തിരുമൊഴി’ എന്ന കവിത അദ്ദേഹം അവതരിപ്പിച്ചു.സാംസ്‌കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുര...
പെരിന്തൽമണ്ണയിൽ രാത്രികാല ശീതളപാനീയ വിൽപ്പന നിരോധിച്ചു
Local

പെരിന്തൽമണ്ണയിൽ രാത്രികാല ശീതളപാനീയ വിൽപ്പന നിരോധിച്ചു

Perinthalmanna RadioDate: 19-03-2024പെരിന്തൽമണ്ണ : നഗരസഭാ പ്രദേശത്ത് നോമ്പുകാലത്തെ രാത്രികളിൽ ശുചിത്വ നിലവാരം പുലർത്താതെയും ലൈസൻസില്ലാതെയും തെരുവ് കൈയേറി ഫുൾജാർ സോഡ ഉൾപ്പെടെയുള്ള ശീതളപാനീയങ്ങളും മസാല ഉത്പന്നങ്ങളും വിൽക്കുന്നത് നിരോധിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും പകർച്ചവ്യാധികളും ജലജന്യരോഗങ്ങളും റിപ്പോർട്ടുചെയ്ത സാഹചര്യത്തിലാണ് ഇവ നിരോധിച്ചത്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പിടിച്ചെടുത്ത് നശിപ്പിക്കുകയും പിഴ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps:/...