Tag: 190325

ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കും; നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ
Local

ആധാറും വോട്ടർ‌ ഐഡി കാർഡും ബന്ധിപ്പിക്കും; നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

Perinthalmanna RadioDate: 19-03-2025വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ മന്ത്രാലയം ഫോം 6B ഭേദഗതി ചെയ്യും. വിവരങ്ങൾ പങ്കിടാൻ വിസമ്മതിക്കുന്ന വോട്ടർമാർ കാരണങ്ങൾ വിശദീകരിക്കേണ്ടി വരും.ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23(4), 23(5), 23(6) എന്നിവ അനുസരിച്ചാണ് ലിങ്കിംഗ് നടത്തുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, ഐ.ടി മന്ത്രാലയം, യു.ഐ.ഡി.എ.ഐ. എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.2021ല്‍ ജനപ്രാതിനിധ്യ നിയമം ഭ...
പെരിന്തൽമണ്ണയിൽ സ്വർണ്ണ വ്യാപാരിയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മോഷണശ്രമം
Local

പെരിന്തൽമണ്ണയിൽ സ്വർണ്ണ വ്യാപാരിയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് മോഷണശ്രമം

Perinthalmanna RadioDate: 19-03-2025പെരിന്തൽമണ്ണ:പെരിന്തൽമണ്ണയിൽ വീണ്ടും സ്വർണ വ്യാപാരിയിൽ നിന്നും സ്വർണം തട്ടിയെടുക്കാൻ ശ്രമം. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പെരിന്തൽമണ്ണ ദർശന ഗോൾഡ് ഉടമയായ സുരേഷ് സൂര്യവംശിക്ക് നേരെ മുളകുപൊടി ആക്രമണം ഉണ്ടായത്. പെരിന്തൽമണ്ണ ആയിഷ കോംപ്ലക്സിന് സമീപമുള്ള റോഡരികിലൂടെ ബൈക്കിൽ തൻ്റെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിൽ എത്തിയ മുഖം മറച്ച മൂന്നംഗ സംഘം മുളക് പൊടി വിതറി കവർച്ചാ ശ്രമം  നടത്തിയതെന്ന് സൂര്യവംശി പറഞ്ഞു. ഇയാളുടെ ഇരുചക്ര വാഹനത്തിൽ സ്വർണമുണ്ടെന്ന് കരുതിയാണ് മോഷ്ടാക്കൾ മുളകു പൊടി വിതറി അദ്ദേഹത്തെ ആക്രമിക്കാൻ ഒരുങ്ങിയതാണ് സൂര്യവംശിയുടെ അയൽവാസിയും സുഹൃത്തുമായവർ പറയുന്നത്. സംഭവത്തെ തുടർന്ന് പെരിന്തൽമണ്ണ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം  പോലീസ് അന്വേഷിച്ച് വരികയാണ്. അതേ സമയം മോഷണങ്ങളും ആയി ബന്ധപ്പെട്ട് പെരിന്തൽമണ...
പെരിന്തല്‍മണ്ണ ചില്ലീസ് ജംഗ്ഷനിലെ നിർമാണ പ്രവൃത്തികള്‍ ഇന്ന് രാത്രി മുതൽ
Local

പെരിന്തല്‍മണ്ണ ചില്ലീസ് ജംഗ്ഷനിലെ നിർമാണ പ്രവൃത്തികള്‍ ഇന്ന് രാത്രി മുതൽ

Perinthalmanna RadioDate: 19-03-2025പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മാനത്ത്മംഗലം- ചില്ലീസ് ജംഗ്ഷൻ താത്കാലികമായി ഗതാഗത യോഗ്യമാക്കുന്നതിന് നിർമാണ പ്രവൃത്തികള്‍ ഇന്ന് രാത്രി മുതല്‍ തുടങ്ങും.നിലവിലെ കരാർ പ്രകാരമുള്ള റോഡ് പണി ആരംഭിക്കണമെങ്കില്‍ പഴയ കരാറുകാരനെ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ച്‌ ടെൻഡർ ചെയ്ത് പുതിയ കരാറുകാർക്ക് റോഡ് കൈമാറേണ്ട സാങ്കേതിക നടപടികള്‍ പൂർത്തിയാക്കേണ്ടതിനാലാണ് താത്കാലികമായി റോഡ് പ്രവൃത്തി വേഗമാക്കുന്നത്. പ്രവൃത്തികളെക്കുറിച്ച്‌ തീരുമാനമെടുക്കാൻ നഗരസഭാധ്യക്ഷൻ പി. ഷാജിയുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു.ചില്ലീസ് ജംഗ്ഷൻ ബിസി ചെയ്ത് നവീകരിക്കുന്നതിന് സാങ്കേതിക റിപ്പോർട്ട് വേണമെന്നതിനാല്‍ കെഎസ്ടിപി അധികൃതർ, താത്കാലിക പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ, കണ്‍സള്‍ട്ടന്‍റ് എന്നിവരുമായി നഗരസഭ ചർച്ച നടത്തിയിരുന്നു. മുണ്ടത്ത് പാലവും ചില്ലീസ് ...
ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM റംസാന്‍ – 18
Local

ഇന്നത്തെ നോമ്പ്തുറ സമയം : 6:40 PM റംസാന്‍ – 18

      Perinthalmanna RadioDate: 19-03-2025ഇന്നത്തെ നിസ്‌കാരസമയം▪️സുബ്ഹി : 05:16 AM▪️ളുഹ്‌ർ: 12:37 PM▪️അസർ: 03:54 PM▪️മഗ്‌രിബ്: 06:40 PM▪️ഇശാഅ്: 07:50 PMറംസാൻ സന്ദേശം"അളവില്ലാതെ നന്മകൾ ലഭിക്കുന്ന പുണ്യ റമദാനിൽ നമ്മുടെ സമ്പാദ്യം സമയമാണ്. വിലപ്പെട്ട ഓരോ നിമിഷവും വിലപ്പെട്ട പുണ്യമാക്കി മാറ്റുക."...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ ജൂബിലി റോഡ് ആദ്യഘട്ട നവീകരണം തുടങ്ങി
Local

പെരിന്തൽമണ്ണ ജൂബിലി റോഡ് ആദ്യഘട്ട നവീകരണം തുടങ്ങി

Perinthalmanna RadioDate: 19-03-2025പെരിന്തൽമണ്ണ ∙ കോഴിക്കോട്- പാലക്കാട് ദേശീയ പാതയെയും പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന പെരിന്തൽമണ്ണ ജൂബിലി റോഡിന്റെ ആദ്യഘട്ട നവീകരണ ജോലികൾ തുടങ്ങി. 1.7 കോടി രൂപ ചെലവഴിച്ച് നഗരസഭയുടെ നേതൃത്വത്തിലാണ് നവീകരണം. റോഡിലെ പൈപ്‌ലൈൻ സ്ഥാപിക്കുന്ന ജോലിയാണ് തുടങ്ങിയത്. 1.7 കിലോമീറ്റർ ദൂരത്തിലാണ് പൈപ്ലൈൻ സ്ഥാപിക്കുക. ഡ്രെയ്നേജ്, കൾവർട്ട് നിർമാണ പ്രവൃത്തികൾക്ക് ശേഷം ഏറ്റവും അടുത്ത ദിവസങ്ങളിലായി റോഡ് പ്രവർത്തി ആരംഭിക്കും. പ്രവൃത്തി പൂർത്തിയാകുന്നതോടെ ഏറ്റവും മികച്ച റോഡുകളിലൊന്നായി ജൂബിലി റോഡ് മാറുമെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി പറഞ്ഞു. പെരിന്തൽമണ്ണയിലെ പ്രധാന റോഡെന്ന നിലയിലും നഗരത്തിലെ ഗതാഗത പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കഴിയുന്ന റോഡ് എന്ന നിലയിലുമാണ് വലിയ തുക ചെലവഴിച്ച് നഗരസഭ റോഡ് നവീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു..............................