Tag: 190326

കോട്ടക്കുന്നിൽ വിസ്മയ കാഴ്ച്ചയൊരുക്കി ഡോം തിയേറ്റർ തുറന്നു<br>
Local

കോട്ടക്കുന്നിൽ വിസ്മയ കാഴ്ച്ചയൊരുക്കി ഡോം തിയേറ്റർ തുറന്നു

Perinthalmanna RadioDate: 19-03-2026 മലപ്പുറം: കോട്ടക്കുന്നിൽ എത്തുന്ന  സഞ്ചാരികൾക്ക് സാഹസികതയും വിനോദവും പകരുന്ന പുതിയ ഡോം തിയറ്റർ പ്രവർത്തനം ആരംഭിച്ചു. നവീന സാങ്കേതിക വിദായിൽ നിർമിച്ച  ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിൽകുമാർ സഞ്ചരികൾക്ക് തുറന്ന് നൽകി. നവീകരിച്ച സൈക്കിൾ ട്രാക്കും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു.കോട്ടക്കുന്ന് പാർക്കിൽ മഴവീടിന് സമീപത്താണ് 360 ഡിഗ്രി സൂപ്പർ റിയാലിറ്റി ഡോം തിയറ്റർ നിർമിച്ചിരിക്കുന്നത്. തിയറ്ററിനുള്ളിൽ പൂർണമായി നിറഞ്ഞു നിൽക്കുന്ന സ്ക്രീനിൽ 3ഡി ഗ്ലാസുകൾ ഇല്ലാതെ തന്നെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാനാകും.പേടിപ്പെടുത്തുന്നതും രസകരവുമായ ചെറു സിനിമകൾ കണ്ട് ആസ്വദിക്കാൻ കഴിയുന്ന വിധം ഒരേസമയം 20 പേർക്ക് വരെ ഉൾക്കൊള്ളാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞ...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരാഘോഷം; സുരക്ഷ വിലയിരുത്തി അധികൃതർ<br>
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരാഘോഷം; സുരക്ഷ വിലയിരുത്തി അധികൃതർ

Perinthalmanna RadioDate: 19-03-2026 അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വള്ളുവനാടിന്റെ ഉത്സവമായ 11 ദിവസത്തെ പൂരാഘോഷത്തിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളും വിവിധ ക്രമീകരണങ്ങളും അധികൃതർ വിലയിരുത്തി. പൂരാഘോഷത്തിന്റെ സുഗമമായ നടത്തിപ്പിന് സബ് കലക്‌ടർ സാക്ഷി മോഹൻ വിവിധ വകുപ്പുകളുടെയും ദേവസ്വത്തിന്റെയും സംയുക്ത യോഗം വിളിച്ചു ചേർത്തു. ഇന്നലെ പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്ഷേത്രത്തിലും പരിസരങ്ങളിലും ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിലയിരുത്തി.തിരുമാന്ധാംകുന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാലും സ്ഥലത്തുണ്ടായിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂരപ്പറമ്പിലും സമീപ പ്രദേശങ്ങളിലും ശുചീകരണ പ്രവൃത്തികൾ നടന്നു വരികയാണ്. കർശന പരിശോധനകളും നിരീക്ഷണങ്ങളും ബോധവൽക്കരണ പരിപാടികളും നടക്കുന്നുണ്ട്. വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പ...
നാട് പെരുന്നാൾ തിരക്കിലേക്ക്; ഇന്ന് മാസപ്പിറ കണ്ടാൽ നാളെ ഈദുൽ ഫിത്ർ <br>
Local

നാട് പെരുന്നാൾ തിരക്കിലേക്ക്; ഇന്ന് മാസപ്പിറ കണ്ടാൽ നാളെ ഈദുൽ ഫിത്ർ

Perinthalmanna RadioDate: 19-03-2026 പെരിന്തൽമണ്ണ: വ്രതവിശുദ്ധിയുടെ മാസമായ റമസാൻ പരിസമാപ്തിയിലേക്ക്. റമസാൻ 29 ആയ ഇന്ന് സൂര്യാസ്തമയത്തിനു ശേഷം മാസപ്പിറവി നോക്കാൻ വിവിധ ഖാസിമാരും മതനേതാക്കളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് മാസപ്പിറ കണ്ടാൽ നാളെ ഈദുൽ ഫിത്‌ർ അഥവാ ചെറിയ പെരുന്നാൾ. മാസപ്പിറവി കണ്ടില്ലെങ്കിൽ റമസാൻ 30 വ്രതം പൂർത്തിയാക്കി ശനിയാഴ്ചയാകും പെരുന്നാൾ.റമസാനിലെ ലൈലത്തുൽ ഖദ്റിന് സാധ്യത കൽപിക്കപ്പെട്ട അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഇന്നലെയോടെ സമാപിച്ചു. നാളെ പെരുന്നാളായില്ലെങ്കിൽ റമസാനിലെ അവസാന വെള്ളിയാഴ്ചയെന്ന പ്രാധാന്യവുമുണ്ട്.ഇന്ന് സൂര്യാസ്തമയം കഴിഞ്ഞ് 20 മിനിറ്റ് ചന്ദ്രൻ ആകാശത്തുണ്ടാകും. അതേസമയം മാസപ്പിറവി ദൃശ്യമാകുമോയെന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കാർമേഘങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ ഖാസിമാരും വിവിധ സംഘടനാ ഘടകങ്ങളും മാസപ്പിറവി ഉറപ്പി...
നജീബ് കാന്തപുരം ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
Local

നജീബ് കാന്തപുരം ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Perinthalmanna RadioDate: 19-03-2026 പെരിന്തൽമണ്ണ: യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം എംഎൽഎ ഇന്ന് രാവിലെ 11 ന് വരണാധികാരിയായ സബ് കലക്‌ടർ മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കും. നേതാക്കളെയും മുതിർന്ന പ്രവർത്തകരെയും കണ്ട് അനുഗ്രഹം തേടുന്ന തിരക്കിലായിരുന്നു ഇന്നലെ അദ്ദേഹം.നാമനിർദേശപത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങി. . സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, മുസ്‌ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ എന്നിവരെയും സന്ദർശിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് സി.സേതുമാധവനെ വീട്ടിലെത്തി കണ്ടു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കാരണവന്മാരെയും കണ്ട് അനുഗ്രഹം വാങ്ങി.അതോടൊപ്പം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ മരണവീടുകളിലും രോഗി...
മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ
Local

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

Perinthalmanna RadioDate: 19-03-2026 മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ (വെള്ളിയാഴ്ച) ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കും. മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതോടെയാണ് ഖാസിമാർ പെരുന്നാൾ പ്രഖ്യാപനം നടത്തിയത്. ഇരുപത്തി ഒമ്പത് നാൾ നീണ്ടുനിന്ന വ്രതശുദ്ധിയുടെ നിറവിലാണ് വിശ്വാസികൾ ഇനി പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെയാണ് പെരുന്നാൾ. ഗൾഫിൽ മുപ്പത് നോമ്പും പൂർത്തിയാക്കിയാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. ഒരേ ദിവസം തന്നെ കേരളത്തിലും ഗൾഫിലും പെരുന്നാൾ വരുന്നത് പ്രവാസി മലയാളി കുടുംബങ്ങൾക്കും വലിയ സന്തോഷത്തിന് വകനൽകുന്നു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ...