Tag: 190424

തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി
Local

തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി

Perinthalmanna RadioDate: 19-04-2024മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ തുടങ്ങി. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇ.വി.എം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണ് ഇ.വി.എം കമ്മീഷനിങ് പ്രക്രിയ. പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വയനാട് മണ്ഡലത്തില്‍ പെട്ട വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളാണ് ജില്ലയില്‍ സജ്ജീകരിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളില്‍ വെച്ച് അസിസ്റ്റന്റ്‍ റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കമ്മീഷനിങ് നടക്കുന്നത്.  വിവിധ രാഷ്ട്രീയ പാര്‍ട്...
ഐഎസ്എല്‍ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയ്‌ക്കെതിരേ
Local

ഐഎസ്എല്‍ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷയ്‌ക്കെതിരേ

Perinthalmanna RadioDate: 19-04-2024കരുത്തരായ എതിരാളി, സീസൺ മുഴുവൻ വലച്ച പരിക്കിന്റെ തുടർച്ച. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ പ്ലേ ഓഫിന് ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികൾ രണ്ടാണ്. എത്ര പ്രതിസന്ധിയുണ്ടായാലും പോരാട്ടവീര്യം കൈവിടാത്ത ആശാനും സംഘവും കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവീര്യമാണോ ഒഡിഷയുടെ താരസമ്പന്നതയാണോ വിജയിക്കുകയെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ജയിക്കുന്ന ടീം സെമിഫൈനലിന് യോഗ്യതനേടും. വെള്ളിയാഴ്ച രാത്രി 7.30-ന് കലിംഗ സ്റ്റേഡിയത്തിലാണ് കളി.പരിക്കിൽനിന്ന് മുക്തനായ നായകൻ അഡ്രിയൻ ലൂണ ടീമിനൊപ്പം ചേർന്നത് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷനൽകുന്നു. എന്നാൽ, മുഴുവൻസമയം കളിക്കാനുള്ള ശാരീരികക്ഷമത താരത്തിനില്ലെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം പകുതിയിൽ ലൂണയെ പരീക്ഷിക്കാനാണ് സാധ്യത. പരിക്ക് മാറിയെങ്കിലു...
അങ്ങാടിപ്പുറത്ത് ദേശീയപാതയിലൂടെ മലിനജലം പരന്നൊഴുകുന്നു
Local

അങ്ങാടിപ്പുറത്ത് ദേശീയപാതയിലൂടെ മലിനജലം പരന്നൊഴുകുന്നു

Perinthalmanna RadioDate: 19-04-2024അങ്ങാടിപ്പുറം : ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് റോഡിലൂടെ മലിനജലം പരന്നൊഴുകുന്നു. അൽപ്പാക്കുളത്തിനു സമീപമുള്ള ഓടയിലെ മലിനജലമാണ് ഓട അടഞ്ഞത് കാരണം പുറത്തേക്കൊഴുകുന്നത്. ഹോട്ടലുകളിലെ മലിനജലം ഒഴുകുന്നത് ഈ ഓടയിലൂടെയാണ്. അൽപ്പാക്കുളത്തിനടുത്തുള്ള കടകൾക്കു മുന്നിലും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിശീലനകേന്ദ്രമായ റിച്ചിന് മുന്നിലും വെള്ളം കെട്ടിനിൽക്കുകയാണ്. നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്ന വഴിയാണിത്.പലതവണ അധികൃതരെ അറിയിച്ചിട്ടും വെള്ളം റോഡിലൂടെ ഒഴുകുന്നത് തടയാൻ സ്ഥിരമായൊരു സംവിധാനം ഏർപ്പാടാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ ഭാഗത്ത് ഒാവുപാലത്തിനടിയിലൂടെ വെള്ളം മറുവശത്തേക്ക് ഒഴുകിയാണ് പോകേണ്ടത്. പക്ഷേ, വർഷങ്ങളായി ഈ ഓവുപാലത്തിനടിവശം അടഞ്ഞു കിടക്കുകയാണ്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradi...
വയോധികയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
Local

വയോധികയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

Perinthalmanna RadioDate: 19-04-2024പെരിന്തൽമണ്ണ : മകളുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ പൊന്ന്യാകുർശി കുന്നുമ്മൽ മുജീബിനെയാണ് (38) അറസ്റ്റ്‌ ചെയ്തത്. ജില്ലാ കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെത്തുടർന്ന് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.താഴേക്കോട് അരക്കുപറമ്പ് ചിലമ്പുകാടൻ ഫാത്തിമ(73) യാണ് പരാതി നൽകിയത്. മാർച്ച് എട്ടിന് വൈകീട്ടോടെ പ്രതിയും മറ്റൊരാളും സ്‌കൂട്ടറിലെത്തി ഫാത്തിമയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി. പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച പെട്രോൾ അടുക്കളഭാഗത്ത് കസേരയിലിരിക്കുകയായിരുന്ന ഫാത്തിമയുടെ തലയിലൂടെയും വീടിന്റെ ചുമരിലൂടെയും ഒഴിക്കുകയായിരുന്നു. ഓടിമാറിയതോടെ വീണ്ടും വരുമെന്നും പെട്രോൾ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി...
ലോക്‌സഭ തെരെഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
Local

ലോക്‌സഭ തെരെഞ്ഞെടുപ്പ് ; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Perinthalmanna RadioDate: 19-04-2024ന്യൂഡൽഹി: 18ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങളിലായി 16.63 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 18 ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 1.87 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6 വരെയാണ്.ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ പാർലമെന്റ് മണ്ഡലങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. 8.4 കോടി പുരുഷ വോട്ടർമാരും 8.23 കോടി സ്ത്രീ വോട്ടർമാരും 11,371 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ...