Tag: 190425

മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം
Local

മൊബൈല്‍ വഴി വാഹനങ്ങള്‍ക്ക് പിഴ ചുമത്തരുത്; സംസ്ഥാനത്ത് നടക്കുന്നത് ഗുരുതര ചട്ടലംഘനം

Perinthalmanna RadioDate: 19-04-2025വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും. മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തുള്ള വാഹന പരിശോധനയില്‍ നടക്കുന്നത് ഗുരുതര ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. കേന്ദ്ര ചട്ടപ്രകാരം വാഹന പരിശോധനകള്‍ക്കായി ഉപയോഗിക്കാന്‍ ചില അംഗീകൃത ഡിവൈസുകള്‍ പറയുന്നുണ്ട്. അതില്‍ എവിടെയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെന്ന് സൂചിപ്പിക്കുന്നില്ലെന്ന് റിട്ടയേര്‍ഡ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി എം ഷാജി പറഞ്ഞു.രേഖകള്‍ പരിശോധിക്കാം എന്നതിനപ്പുറത്തേക്ക് മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് നിയമലംഘനം കണ്ടെത്തിയാല്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് അയക്കാന്‍ സാധിക്കില്ലെന്നിരിക്കെയാണ് സംസ്ഥാനത്ത് ഗുരുതര ചട്ടലംഘനം നടക്കുന്നതെന്നും പി എം ഷാജി ചൂണ്ടികാട്ടി. ടാര്‍ഗെറ്റ് തികയ്ക്കാന്‍ വഴിയില...
കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു!
Local

കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വരുന്നു!

Perinthalmanna RadioDate: 19-04-2025പാലക്കാട്: ഇന്ത്യയിലെ ഡബിൾ ഡെക്കർ ട്രെയിൻ സർവീസ് ശൃംഖലയിൽ ഇടംനേടാൻ കേരളം. തമിഴ്‌നാട്ടിൽ നിന്ന് നിലവിലുള്ള ഡബിൾ ഡെക്കർ സർവീസുകളിൽ ഒന്ന് കേരളത്തിലേക്ക് നീട്ടാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ ഡബിൾ ഡെക്കർ ട്രെയിനിന്റെ ട്രയൽ റൺ പൂർത്തിയായി കഴിഞ്ഞിരുന്നു.നിലവിൽ, ഉയർന്ന ശേഷിയുള്ള ഡബിൾ ഡെക്കർ സർവീസ് ഇല്ലാത്ത ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ചെയർ കാർ സർവീസായ കെഎസ്ആർ ബെംഗളൂരു-കോയമ്പത്തൂർ ഉദയ് എക്സ്പ്രസാണ് കേരളത്തിലേയ്ക്ക് നീട്ടാൻ സാധ്യത കൂടുതൽ. ഈ സർവീസ് പാലക്കാട് വരെ നീട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. കോയമ്പത്തൂർ-പാലക്കാട് സെക്ഷനിൽ നടന്ന ട്രയൽ റണ്ണിൽ നിന്നുള്ള ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും കൂടുതൽ സാങ്കേതിക അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനത്തിലേയ്...
പെരിന്തൽമണ്ണയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം
Local

പെരിന്തൽമണ്ണയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം

Perinthalmanna RadioDate: 19-04-2025പെരിന്തൽമണ്ണ: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ സവിത തിയേറ്ററിന് സമീപം കാർ ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ ആർക്കും പരിക്കില്ല. അങ്ങാടിപ്പുറം ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്ത്. പെരിന്തൽമണ്ണ വികെ മാളിന് മുൻവശത്ത് വെച്ചാണ് കാർ ഡിവൈഡറിൽ ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻവശം തകർന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇന്ന് അപകടം നടന്നതിന് സമീപത്തായി 2021 ഓഗസ്ററ് 29ന് വാൻ ഡിവൈഡറിൽ പാഞ്ഞു കയറി ഒരാൾ മരിച്ചിരുന്നു. ബൈപ്പാസ് ജംഗ്ഷനും ജൂബിലി ജംഗ്ഷനും ഇടയിൽ ഒട്ടേറെ ചെറിയ അപകടങ്ങളും പതിവാണ്.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...