യാത്രക്കാർക്ക് കെഎസ്ആർടിസിയിൽ കുപ്പിവെള്ളം; പാഴ്സൽ വാതിൽപടിക്കൽ എത്തും
Perinthalmanna RadioDate: 19-05-2024പെരിന്തൽമണ്ണ: റെയിൽവേയിൽ ‘റെയിൽ നീർ’ എന്ന പോലെ കെഎസ്ആർടിസിയിൽ ഇനി ‘ഹില്ലി അക്വാ’. ഓടുന്ന ബസുകളിലടക്കം സംസ്ഥാന സർക്കാരിന്റെ സ്വന്തം കുപ്പിവെള്ളം വിതരണം ചെയ്യാൻ കെഎസ്ആർടിസി തീരുമാനം. സാധാരണ നിലയിൽ 15 രൂപയ്ക്കും ടിക്കറ്റ് റിസർവ് ചെയ്യുന്നവർക്ക് അതിലും കുറഞ്ഞ നിരക്കിലും നൽകും. വാണിജ്യ വിഭാഗത്തിന്റെ അവലോകന യോഗത്തിലാണ് പദ്ധതി അവതരിപ്പിച്ചത്. ദീർഘദൂര സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് അടക്കമുള്ള സൂപ്പർ ക്ലാസ് ബസുകളിലാണ് വെള്ളം ലഭിക്കുക. കണ്ടക്ടറോ ഡ്രൈവറോ ഇതു നൽകും. കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിലെ കടകളിലും പാഴ്സൽ സർവീസ് കേന്ദ്രങ്ങളിലും ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിലും ഹില്ലി അക്വാ വിതരണത്തിനുണ്ടാകും. സർക്കാർ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ (കിഡ്ക്) ആണ് ഹില്ലി അക്വ ഉൽപാദിപ്പിക്കുന്നത്. ഇതിന്റെ വിതരണമാണ് കെഎസ്ആർടിസി ഏറ്റെട...






