Tag: 190625

വിധിയെഴുതി നിലമ്പൂർ; 70 ശതമാനം കടന്ന് പോളിംഗ്
Local

വിധിയെഴുതി നിലമ്പൂർ; 70 ശതമാനം കടന്ന് പോളിംഗ്

Perinthalmanna RadioDate: 19-06-2025നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം അവസാനിച്ചു. കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. അഞ്ച് മണി വരെയുള്ള കണക്ക് അനുസരിച്ച് 70.76 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു പോളിംഗ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു. ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്കൂളിലും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു. ചുങ്കത്തറ കുറന്പലങ്കോട് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായത് ഒഴിച്ചാൽ വോട്ടെടുപ്പ് ...
വാർഷിക ടോൾ പാസ് വരുന്നു; 3000 രൂപയ്ക്ക് 200 യാത്രകൾ<br>
Local

വാർഷിക ടോൾ പാസ് വരുന്നു; 3000 രൂപയ്ക്ക് 200 യാത്രകൾ

Perinthalmanna RadioDate: 19-06-2025ദേശീയ പാതകളിൽ ചെലവു കുറഞ്ഞ, ഫാസ്‌റ്റ്ടാഗ് അധിഷ്ഠിത വാർഷിക പാസ് അവതരിപ്പിച്ച് കേന്ദ്രം. 3000 രൂപയ്‌ക്ക് 200 യാത്ര. ഒരുവർഷ കാലാവധി. ആഗസ്റ്റ് 15ന് നിലവിൽ വരും.കാർ, ജീപ്പ്, വാൻ തുടങ്ങി സ്വകാര്യ വാഹനങ്ങൾക്കാണ് ബാധകം. വാണിജ്യ വാഹനങ്ങൾക്ക് പാസ് അനുവദിക്കില്ല. ഒരു വർഷത്തിനുള്ളിൽ 200 യാത്ര പിന്നിട്ടാൽ റീചാർജ് ചെയ്യാം.60 കിലോമീറ്റർ പരിധിയിൽ ടോൾ പ്ലാസയുള്ള പാതകളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഏറെ ലാഭകരമാവും വാർഷിക പാസ്. 3000 രൂപയ്‌ക്ക് 200 തവണ ടോൾ പ്ളാസ കടക്കാം. (ശരാശരി നിരക്ക് 15 രൂപ). നിലവിൽ ശരാശരി 50 രൂപ നിരക്കിൽ 200 തവണ ടോൾ പ്ളാസ കടക്കാൻ 10,000 രൂപ ചെലവാകുന്നുണ്ട്.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പാസ് അവതരിപ്പിച്ചത്. പുതിയ കാർഡിന്റെ ആക്ടിവേഷനും പുതുക്കലിനുമുള്ള ലിങ്ക് രാജ്മാർഗ് യാത്ര ആപ്പിലും ദേശീയ പാതാ അതോറിട്ടി, ഉപരിതല ...
വയനാട് തുരങ്ക പാതയ്ക്ക് അന്തിമ അനുമതി ലഭിച്ചു<br>
Local

വയനാട് തുരങ്ക പാതയ്ക്ക് അന്തിമ അനുമതി ലഭിച്ചു

Perinthalmanna RadioDate: 19-06-2025കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാത യാഥാർത്ഥ്യമാകുന്നു. നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻറെ പരിസ്ഥികാനുമതി ലഭിച്ചു. 2134 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയ്ക്കാണ് അന്തിമ അനുമതി ലഭിച്ചത്. മെയ് 14–15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് നടപ്പിലാക്കാൻ വിദഗ്ദ സമിതി ശുപാർശ ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഉപാധികളോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥികാനുമതി നൽകിയിരിക്കുന്നത്. പ്രവൃത്തി ഉദ്ഘാടനം ജൂലൈ മാസത്തിൽ മുഖ്യമന്ത്രി നിർവ്വഹിക്കുമെന്ന് ലിൻ്റോ ജോസഫ് എം എൽ എ അറിയിച്ചു.പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്‌ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി...
നിലമ്പൂരില്‍ വിധിയെഴുത്ത് തുടങ്ങി; ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ടനിര<br>
Local

നിലമ്പൂരില്‍ വിധിയെഴുത്ത് തുടങ്ങി; ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ടനിര

Perinthalmanna RadioDate: 19-06-2025നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. ജനവിധി തേടുന്നത് 10 സ്ഥാനാര്‍ഥികളാണ്. 263 ബൂത്തുകളായി 2,32,384 വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം നിർവഹിക്കാനുള്ളത്. രാവിലെ 7ന് ആരംഭിച്ച പോളിങ് വൈകിട്ട് ആറിന് പൂർത്തിയാകും. പ്രധാന മുന്നണി സ്ഥാനാർഥികളായ ആര്യാടൻ ഷൗക്കത്തിനും  എം.  സ്വരാജിനും പുറമേ സ്വതന്ത്ര സ്ഥാനാർഥിയായി എത്തുന്ന പി.വി. അൻവറിന്റെ സാന്നിധ്യമാണ് മത്സരത്തെ പ്രവചനാതീതമാക്കുന്നത്.വിവിധ വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൊമ്പുകോര്‍ത്ത പ്രചാരണത്തിനു ശേഷമാണ് ഇന്ന് മണ്ഡലം വിധിയെഴുതുന്നത്. യുഡിഎഫ് എല്‍ഡിഎഫ് എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം അന്‍വറിന്റെ കൂടി സാന്നിധ്യം പോരാട്ടം വീറുറ്റതാക്കുകയാണ്. മൂന്നാംവട്ടവും ഭരണം ലക്ഷ്യമിടുന്ന പിണറായി വിജയൻ സർക്കാരിനും നിലമ്പൂരിലെ വിധിയെഴുത്ത് നിർണായകം. ഭരണവിരുദ്ധ വ...
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്; 26 മുതൽ ബസ് പണിമുടക്ക്<br>
Local

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്; 26 മുതൽ ബസ് പണിമുടക്ക്

Perinthalmanna RadioDate: 19-06-2025പെരിന്തൽമണ്ണ:  അധികൃതരുടെ അലംഭാവം തുടരുന്നതിനിടെ കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക് കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായി. ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെ‌ട്ട് 26 മുതൽ ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് നടത്തും. ജില്ലാ ബസ് തൊഴിലാളി യൂണിയനും (സിഐടിയു) പണിമുടക്കിന് അധികൃതർക്ക് നോട്ടിസ് നൽകി. ഇതേ വിഷയത്തിൽ ബസുട‌മ സംഘം താലൂക്ക് കമ്മിറ്റി കഴിഞ്ഞ ദിവസം പണിമുടക്കു സമരം പ്രഖ്യാപിച്ചിരുന്നു.അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും റോഡുകൾ അറ്റകുറ്റപ്പണി നടത്തണമെന്നും ജില്ലാ ബസ് തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു. ദേശീയപാതയിൽ അങ്ങാ‌ടിപ്പുറം മേൽപാലം പരിസരത്തെ റോഡ് തകർച്ചയും കുഴികളുമാണ് കുരുക്ക് രൂക്ഷമാകുന്നത്. ഈ ഭാഗത്ത് റോഡ് നവീകരിക്കാൻ ദേശീയപാതാ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.നിലവി...