Tag: 190725

താറാവ് കൂട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി<br>
Local

താറാവ് കൂട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

Perinthalmanna RadioDate: 19-07-2025പരിയാപുരം: പരിയാപുരത്തെ വാത്താച്ചിറ വർഗീസ് ജോർജിെൻ വീട്ടുപരിസരത്തെ താറാവിന്‍റെ കൂട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി.ജില്ലാ ട്രോമാ കെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരാണ് പിടികൂടിയത്. മൂന്ന് താറാവുകളെ കൊന്ന നിലയിലാണ് പെരുന്പാന്പിനെ കണ്ടത്.വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സർപ്പ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തില്‍ ഫാറൂഖ് പൂപ്പലം, പ്രവർത്തകനായ സുബീഷ് പരിയാപുരം എന്നിവരാണ് പെരുന്പാന്പിനെ പിടികൂടിയത്.പെരുന്പാന്പിനെ പിന്നീട് അമരന്പലം സൗത്ത് ഫോറസ്റ്റ് ആർആർടിക്ക് കൈമാറും. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ സ്വദേശിക്ക് നിപയെന്ന് സംശയം<br>
Local

പെരിന്തൽമണ്ണ സ്വദേശിക്ക് നിപയെന്ന് സംശയം

Perinthalmanna RadioDate: 19-07-2025തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 15കാരിക്ക് നിപയെന്ന് സംശയം. നിപ രോഗ ബാധയെന്ന സംശയത്ത തുടർന്നാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ അഡ്‌മിറ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി കുട്ടിയെ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.കേരളത്തിലെയും പുണെയിലെയും വൈറോളജി ലാബിൽ സ്രവ പരിശോധന നടത്തി ഫലം വരുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതിനിടെ, സംസ്ഥാനത്ത് ആകെ 648 പേരാണ് നിപ വൈറസ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 30 പേർ ഹൈയസ്റ്റ് റിസ്ക‌് വിഭാഗത്തിലും 97 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. മലപ്പുറം ജില്ലയിൽ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറത്ത് 13 പേർ ഐസൊ...
രാജ്യറാണിക്കും കോട്ടയം എക്സ്പ്രസിനും രണ്ട് വീതം അധിക കോച്ചുകൾ അനുവദിക്കും
Local

രാജ്യറാണിക്കും കോട്ടയം എക്സ്പ്രസിനും രണ്ട് വീതം അധിക കോച്ചുകൾ അനുവദിക്കും

Perinthalmanna RadioDate: 19-07-2025അങ്ങാടിപ്പുറം : രാജ്യറാണിക്കും കോട്ടയം എക്സ്പ്രസിനും രണ്ട് വീതം കോച്ചുകൾ അധികം അനുവദിക്കുന്നത് നിലമ്പൂർ- ഷൊർണൂർ പാതയിലെ യാത്രക്കാർക്ക് ഏറെ ആശ്വാസമാകും. കോച്ചുകളുടെ വർധനവ് ഏറെ നാളത്തെ ആവശ്യമായിരുന്നു. കോച്ചുകളുടെ എണ്ണക്കുറവ് മൂ ലം പാതയിലെ യാത്രക്കാർ ഏറെ ദുരിതം ആണ് അനുഭവിക്കുന്നത്. വ്യാഴാഴ്‌ച നിലമ്പൂരിലെത്തിയ റെയിൽവേ പാലക്കാട് ഡിവിഷൻ ജനറൽ മാനേജർ അരുൺകുമാർ ചതുർവേദിയാണ് കോച്ചുകൾ വർധിപ്പിക്കുന്ന കാര്യം അറിയിച്ചത്. രാജ്യറാണിക്ക് നിലവിൽ 14 കോച്ചുകളാണുള്ളത്. ഒരു സെക്കൻഡ് ക്ലാസ് എസി, ഒരു തേഡ് ക്ലാസ് എ.സി, ആറ് സ്ലീപ്പർ, നാല് ജനറൽ, രണ്ട് എൽ. ആർ.ഡി കോച്ചുകളാണുള്ളത്. ഒരു എ.സി ത്രി ടയർ കോച്ചും ഒരു ജനറൽ കോച്ചും കൂടി അനുവദിച്ച് കിട്ടുന്നതോടെ കോച്ചുകളുടെ എണ്ണം 16 ആവും. കോട്ടയം എക്‌സ്പ്രസിന് 12 ജനറൽ കോച്ചുകളാണുള്ളത്. ഒരു എ.സി കോച്ചും ഒരു നോൺ എ.സി കോച്ചും കൂ ടി അന...
മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം 25 മുങ്ങി മരണം<br>
Local

മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം 25 മുങ്ങി മരണം

Perinthalmanna RadioDate: 19-07-2025മലപ്പുറം: മുന്നറിയിപ്പുകളും ബോധവത്കരണവും ശക്തമായിട്ടും മലപ്പുറം ജില്ലയില്‍ മുങ്ങി മരണങ്ങള്‍ക്ക് കുറവില്ല. ഈ വർഷം ഇതുവരെ ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 25 മുങ്ങിമരണങ്ങളെന്ന് അഗ്നിരക്ഷാ സേനയുടെ കണക്കുകള്‍.ഏറ്റവും കൂടുതല്‍ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് തിരൂർ ഫയർ സ്റ്റേഷന് കീഴിലാണ്. ആറെണ്ണം. ഏറ്റവും കുറവ് മുങ്ങിമരണങ്ങള്‍ റിപ്പോർട്ട് ചെയ്തത് പൊന്നാനിയിലാണ്. ഇവിടെ ഒരു മുങ്ങിമരണം മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അഗ്നിരക്ഷാ സേനയുടെ കണക്കില്‍പ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താല്‍ മരണസംഖ്യ ഇനിയും ഉയരും.കഴിഞ്ഞ വർഷം ജില്ലയില്‍ 75 മുങ്ങി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2024, 2023, 2022 വർഷങ്ങളില്‍ മരണ സംഖ്യ യഥാക്രമം 117, 120, 84 എന്നിങ്ങനെയായിരുന്നു. അതി സാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ വെള്ളത്തിലിറങ്ങുന്നതും പലപ്പോഴും മരണത്തിന് കാരണമാവാറുണ്ട്. നാ...
അതിതീവ്ര മഴ തുടരും; 5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്<br>
Local

അതിതീവ്ര മഴ തുടരും; 5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

Perinthalmanna RadioDate: 19-07-2025സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ തുടരും. 5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. മധ്യപ്രദേശിനും – ഉത്തർപ്രദേശിനും മുകളിൽ രൂപപ്പെട്ട തീവ്ര ന്യുനമർദ്ദത്തിന്റെയും ആന്ധ്രാപ്രദേശിന്‌ മുകളിലെ ചക്രവാത ചുഴിയുടെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ശക്തമായ മഴയ്ക്കൊപ്പം 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.മലയോരമേഖലയിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതതയുള്ളതിനാൽ കേരള ക...