ജൂബിലി റോഡ് – ബസ് സ്റ്റാൻഡ് റോഡ് ജങ്ഷനിൽ മുന്നറിയിപ്പ് സംവിധാനങ്ങളില്ല
Perinthalmanna RadioDate: 19-08-2024പെരിന്തൽമണ്ണ : നഗരത്തിലെ പ്രധാന ബൈപ്പാസ് റോഡുകളിൽ ഒന്നായ ജൂബിലി റോഡിൽ നിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന ജങ്ഷനിൽ മുന്നറിയിപ്പു സംവിധാനങ്ങളില്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നു. ജങ്ഷനിൽ നിന്ന് മീറ്ററുകൾ മാറിയാണ് കൈനിക്കാട് ക്ഷേത്രവും തേക്കിൻകോട് ഭാഗത്തേക്ക് പോകുന്ന റോഡുമുള്ളത്.നാലു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ജങ്ഷനിൽ ഒരുമിച്ചെത്തുന്നതാണ് അപകടസാധ്യതയേറ്റുന്നത്. ജങ്ഷൻ ആണെന്നുള്ളതിന്റെ മുന്നറിയിപ്പ് സംവിധാനങ്ങളൊന്നും ഇവിടെയില്ല. കോഴിക്കോട് റോഡിനെയും പട്ടാമ്പി -ചെർപ്പുളശേരി റോഡുകളെയും ബന്ധിപ്പിക്കുന്ന ജൂബിലി ബൈപ്പാസിലൂടെ ചരക്കു വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന പോകുന്നത്.ജങ്ഷനിൽ നിന്ന് ജൂബിലി റോഡിൽ ഇരു ഭാഗത്തേക്കും ഏറെ ദൂരം വളവുകളും കയറ്റിറക്കങ്ങളുമില്ലാത്തതിനാൽ വാഹനങ്ങൾ വേഗതയിലാണു വരുന്നത്. ഇതിനിടയിലേക്ക് ബസ് സ്റ്റാൻഡ് റ...





