Tag: 190825

ഹെൽത്ത് ഇൻസ്പെക്ടർമാരില്ല; ആരോഗ്യ, ശുചിത്വ പരിശോധനകൾ താളംതെറ്റുന്നു <br>
Local

ഹെൽത്ത് ഇൻസ്പെക്ടർമാരില്ല; ആരോഗ്യ, ശുചിത്വ പരിശോധനകൾ താളംതെറ്റുന്നു

Perinthalmanna RadioDate: 19-08-2025 മലപ്പുറം: ജില്ലയിൽ പത്ത് മുനിസിപ്പാലിറ്റികളിൽ നികത്താതെ കിടക്കുന്നത് 22 പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ തസ്തികകൾ. നഗരസഭയിലെ ആരോഗ്യ, ശുചിത്വ, മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടവരാണ് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാർ. കൊണ്ടോട്ടി - ഒന്ന്, കോട്ടക്കൽ - 2, മഞ്ചേരി - 4, നിലമ്പൂർ - 2, പരപ്പനങ്ങാടി - 2, പെരിന്തൽമണ്ണ - 3, പൊന്നാനി - 3, തിരൂർ - 1, തിരൂരങ്ങാടി - 2, വളാഞ്ചേരി - 2 എന്നിങ്ങനെ ഒഴിവുകളാണ് നികത്താത്തത്. മഴക്കാലമായതോടെ ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവ് മൂലം ഹോട്ടലുകളിലും ഭക്ഷ്യോത്പ്പന്ന നിർമ്മാണ കേന്ദ്രങ്ങളിൽ ഉൾപ്പെടെ കൃത്യമായി പരിശോധന നടത്താൻ കഴിയുന്നില്ല. ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം പഴകിയ ഭക്ഷണങ്ങളുടെ വിൽപ്പന തടയേണ്ടതും പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ്.റോഡുകളിലും പൊതുയിടങ്ങളിലും വേസ്റ്റുകൾ കൊണ്ടിടുന്...
മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍; വീണ്ടും സിനിമയില്‍ സജീവമാകുന്നു<br>
Local

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍; വീണ്ടും സിനിമയില്‍ സജീവമാകുന്നു

Perinthalmanna RadioDate: 19-08-2025 ചികില്‍സയിലായിരുന്ന മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് നിര്‍മാതാവ് ആന്‍റോ ജോസഫ്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി. എന്നാണ് ആന്‍റോ ഫെയ്സ്ബുക്കില്‍ എഴുതിയത്.  പരിശോധന ഫലങ്ങള്‍ ഇന്ന് രാവിലെയാണ് പുറത്തുവന്നതെന്നും ശസ്ത്രക്രിയ ആവശ്യമില്ലെന്നും ആന്‍റോ ജോസഫ് പറഞ്ഞു. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജും ഇക്കാര്യം ഫെയ്സബുക്ക് കുറിപ്പിട്ടിട്ടുണ്ട്. 'സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി!' എന്നാണ് ജോര്‍ജിന്‍റെ കുറിപ്പ്. പോസ്റ്റിന് താഴെ താരങ്ങളും രാഷ്ട്രീയക്കാരും അടക്കം മമ്മൂട്ടി ആരാധകര്‍ കമന്‍റിടുന്നുണ്ട്. സന്തോഷ വാര്‍ത്ത എന്നാണ് മുന്‍ എം...
കോച്ചുകൾക്ക് ബോർഡ് സ്ഥാപിച്ചില്ല: കയറിയിറങ്ങി ട്രെയിൻ യാത്രക്കാർ<br>
Local

കോച്ചുകൾക്ക് ബോർഡ് സ്ഥാപിച്ചില്ല: കയറിയിറങ്ങി ട്രെയിൻ യാത്രക്കാർ

Perinthalmanna RadioDate: 19-08-2025 പെരിന്തൽമണ്ണ: നിലമ്പൂർ–കോട്ടയം എക്സ്‌പ്രസ് ട്രെയിനിൽ റിസർവേഷൻ കംപാർട്ട്മെന്റുകളായി പുതുതായി സജ്ജീകരിച്ച 2 സെക്കൻഡ് സിറ്റിങ് കോച്ചുകൾക്ക് മുകളിൽ കൃത്യമായ ബോർഡ് സ്ഥാപിക്കാത്തത് യാത്രക്കാർക്ക് പ്രതിസന്ധിയായി. റിസർവേഷൻ ചെയ്‌തവരും അല്ലാത്തവരുമെല്ലാം കോച്ചുകളിൽ മാറി കയറുന്ന സാഹചര്യമായിരുന്നു. റിസർവേഷൻ കംപാർട്ട്മെന്റുകളാണെന്ന് അറിയുന്നതിന് ഡി1, ഡി2 എന്നീ അറിയിപ്പുകൾ കഴിഞ്ഞ ദിവസം ചോക്ക് കൊണ്ട് എഴുതി വച്ചിരുന്നെങ്കിലും ഇതെല്ലാം മഴ നനഞ്ഞ് മങ്ങിയിരുന്നു.പെട്ടെന്ന് കാണാവുന്ന വിധത്തിലായിരുന്നില്ല. ഇന്നലെ കടലാസിൽ പ്രിന്റ് എടുത്ത് ഒട്ടിച്ചിരുന്നെങ്കിലും കനത്ത മഴയ്ക്കിടെ ഇതും കീറിപ്പോയ നിലയിലായിരുന്നു.ഡി1, ഡി2 ബോഗികളെ തമ്മിൽ ബന്ധിപ്പിക്കുന്ന വഴി ഇല്ല. ഇതുമൂലം മാറി കയറിയവർ അടുത്ത സ്‌റ്റേഷനിലെത്തിയ ശേഷമാണ് വീണ്ടും താഴെയിറങ്ങി കംപാർട്ട്മെന്റ് മാറിയത്.സംഭവം സംബന്ധിച്ച് ട...
അങ്ങാടിപ്പുറം മേൽപാലം; നാട്ടുകാരുടെ നേതൃത്വത്തിൽ കുഴിയടയ്ക്കൽ<br>
Local

അങ്ങാടിപ്പുറം മേൽപാലം; നാട്ടുകാരുടെ നേതൃത്വത്തിൽ കുഴിയടയ്ക്കൽ

Perinthalmanna RadioDate: 19-08-2025 പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിൽ കുഴികൾ വില്ലനായി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാർ രംഗത്തിറങ്ങി. അങ്ങാടിപ്പുറം മേൽപ്പാലത്തിലെ കുഴികൾ താൽക്കാലികമായി ക്വാറി വേസ്‌റ്റും മണ്ണും ഉപയോഗിച്ച് അടച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കുഴികൾ മണ്ണിട്ട് നികത്തിയത്. ഇതോടെ ഇന്നലെ ഗതാഗതക്കുരുക്കിന് ചെറിയ തോതിൽ ആശ്വാസം ഉണ്ടായി. ഇതിനകം നാലു തവണ നാട്ടുകാരുടെ നേതൃത്വത്തിൽ കുഴിയടയ്‌ക്കൽ നടത്തി. നാട്ടുകാരും വ്യാപാരികളും മോട്ടർ വാഹന തൊഴിലാളികളും ചേർന്നാണ് രാത്രി ജോലി കഴിഞ്ഞതിനു ശേഷമെത്തി കുഴികൾ അടച്ചത്. മേൽപാലത്തോട് ചേർന്നുള്ള 70 മീറ്ററോളം ഭാഗത്ത് മുൻപ് രണ്ടാഴ്‌ചയോളം റോഡ് അടച്ചിട്ട് പൂട്ടുകട്ട വിരിച്ചിരുന്നു. ഈ സമയത്തുതന്നെ മേൽപാലത്തിലെ കുഴികളും അടയ്‌ക്കണമെന്ന ആവശ്യം ഉയർന്നിരുന്നതാണ്. എന്നാൽ ഇതിനുള്ള പദ്ധതിക്ക് അനുമതിയായിട്ടില്ലെന്നാ...