Tag: 190924

മങ്കട ആയുർവേദ ആശുപത്രിയിൽ ഒ.പി. ആഴ്ചയിൽ മൂന്നു ദിവസം മാത്രം
Local

മങ്കട ആയുർവേദ ആശുപത്രിയിൽ ഒ.പി. ആഴ്ചയിൽ മൂന്നു ദിവസം മാത്രം

Perinthalmanna RadioDate: 19-09-2024മങ്കട : നിലവിലെ ഡോക്ടർ സ്ഥാനക്കയറ്റം കിട്ടിപ്പോയതിനാലും പകരം പുതിയ ആൾ വരാത്തതും കാരണം മങ്കട ആയുർവേദ ആശുപത്രിയിൽ ഒ.പി. നടത്തുന്നത് ഒന്നിടവിട്ട ദിവസങ്ങളിൽ. ഇപ്പോൾ ആഴ്ചയിൽ മൂന്നു ദിവസമാണ് ഒ.പി. പ്രവർത്തിക്കുന്നത്.പൊൻമള ആശുപത്രിയിലെ ഡോക്ടറെ താത്കാലിക സംവിധാനത്തിൽ നിയമിച്ചാണ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഒ.പി. നടത്തുന്നത്. ഈ ദിവസങ്ങളിൽ പൊൻമളയിലും ഒ.പി. മുടങ്ങും. ഫലത്തിൽ രണ്ട് ആശുപത്രികളിലെ ഒ.പി.യാണ് ഇതുമൂലം മുടങ്ങുന്നത്. മങ്കട ആശുപത്രിയിലെ ഡോക്ടർ സ്ഥാനക്കയറ്റം ലഭിച്ചു പോയതിനാൽ ഒരു മാസമായി ഈ പ്രതിസന്ധി തുടങ്ങിയിട്ട്. ഒ.പി. മുടങ്ങിയാലും ഡോക്ടറുടെ കുറിപ്പടി പ്രകാരം ജീവനക്കാർ ഒ.പി. ഇല്ലാത്ത ദിവസങ്ങളിലും മരുന്നു നൽകുന്നു എന്നത് ആശ്വാസമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഒ.പി. ആയതിനാൽ രണ്ട് ആശുപത്രിയിലും നല്ല തിരക്ക് അനുഭവപ്പെടുന്നതായി നിലവിലെ ചാർജുള്ള ഡോ. നഷീദ പ...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പേവാർഡ് പ്രവർത്തിപ്പിക്കാൻ ഇനിയും നടപടിയായില്ല
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പേവാർഡ് പ്രവർത്തിപ്പിക്കാൻ ഇനിയും നടപടിയായില്ല

Perinthalmanna RadioDate: 19-09-2024പെരിന്തൽമണ്ണ : ചെറിയ അറ്റകുറ്റ പണികൾക്കായി അടച്ചിട്ട പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പേവാർഡ് പ്രവർത്തിപ്പിക്കാൻ ഇനിയും നടപടിയായില്ല. 2020 അവസാനത്തോടെ അടച്ചിട്ട പേവാർഡ് തുറക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി പരിപാലന സമിതി (എച്ച്.എം.സി.) ഒരു മാസം മുൻപ് പാസാക്കിയ പ്രമേയത്തിനും ഫയലുകളിൽ വിശ്രമിക്കാനാണ് വിധി. ഡെങ്കി പനിയും നിപയും അടക്കമുള്ളവ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രത്യേക വാർഡ് ആയി സജ്ജമാക്കാവുന്ന കെട്ടിടമാണ് അധികൃതരുടെ അനാസ്ഥമൂലം അടഞ്ഞു കിടക്കുന്നത്. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്)യുടേതാണ് ആശുപത്രി വളപ്പിനകത്തുള്ള പേവാർഡ്. രണ്ടുനില കെട്ടിടത്തിൽ ഒൻപത് മുറികളാണുള്ളത്.നവീകരിച്ച ശേഷം പൈപ്പുകളിലെ ചോർച്ചയും സെപ്റ്റിക് ടാങ്കിന്റെ ശോച്യാവസ്ഥയും മൂലമാണ് അടച്ചിട്ടത്. പേ വാർഡിന്റെ വരുമാനം സൊസൈറ്റ...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി
Local

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി

Perinthalmanna RadioDate: 19-09-2024ഓണം കഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായതിനാൽ ട്രഷറിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ചു ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറി നൽകില്ല. നേരത്തേ 25 ലക്ഷമായിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും.ബില്ലുകൾ മാറുന്നതിന് അഞ്ചുലക്ഷം എന്ന പരിധി തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധകമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങാനാവുന്നത്. ഈ ഘട്ടത്തിൽ നിയന്ത്രണം വന്നാൽ പദ്ധതികൾ പലതും ഒഴിവാക്കേണ്ടി വരും.സർക്കാരിന് പണം നൽകാനാവാത്ത സാഹചര്യത്തിൽ കരാറുകളുടെ ബില്ലുകൾ ബാങ്കുവഴി മാറാവുന്ന ബിൽ ഡിസ്‌ക്കൗണ്ടിങ് സംവിധാനത്തിലും ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തി. ബാങ്കിൽ...
എംപോക്സ്; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
Local

എംപോക്സ്; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

Perinthalmanna RadioDate: 19-09-2024മലപ്പുറം: മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന യുവാവിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം.ജില്ലയില്‍ നിപ രോഗത്തിനു പിന്നാലെയാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയെ എംപോക്സ് ബാധിച്ച്‌ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.*എന്താണ് മങ്കിപോക്സ്?*മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് (എംപോക്സ്) അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്ബാടും ഉന്‍മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുക...
പട്ടിക്കാട് റെയിൽവേ ഗേറ്റ് ഇന്നും നാളെയും രാത്രി അടച്ചിടും
Local

പട്ടിക്കാട് റെയിൽവേ ഗേറ്റ് ഇന്നും നാളെയും രാത്രി അടച്ചിടും

Perinthalmanna RadioDate: 19-09-2024പെരിന്തൽമണ്ണ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നിലമ്പൂർ - ഷൊർണ്ണൂർ റെയിൽ പാതയിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് ഇന്ന് (സെപ്റ്റംബര്‍ 19) വൈകീട്ട് എട്ടു മണി മുതല്‍ നാളെ രാവിലെ ആറു മണി വരെയും നാളെ (സെപ്റ്റംബര്‍ 20) വൈകീട്ട് എട്ടു മണി മുതല്‍ ശനിയാഴ്ച രാവിലെ ആറു മണി വരെയും അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വാഹനങ്ങൾ പട്ടിക്കാട്- വലമ്പൂര്‍- ഓരാടംപാലം റോഡ് വഴിയും പാണ്ടിക്കാട്- മേലാറ്റൂര്‍- പെരിന്തല്‍മണ്ണ റോഡ് വഴിയും കടന്നു പോകണം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com...