അലിഗഡ് ക്യാംപസിലെ വിദ്യാർഥി സംഘർഷം; 12 പേർക്കെതിരെ കേസ്, 5 പേർ അറസ്‌റ്റിൽ
Perinthalmanna RadioDate: 19-09-2025 പെരിന്തൽമണ്ണ: അലിഗഡ് മുസ്‌ലിം സർവകലാശാലാ മലപ്പുറം ക്യാംപസിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 2 പരാതികളിലായി 12 പേർക്കെതിരെ പൊലീസ് കേസെടുത്തു. 5 പേരെ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ 7ന് ആണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഉത്തർപ്രദേശ് സ്വദേശി ജിഷാൻ അക്‌തർ ഖാൻ (22) നൽകിയ പരാതിയിൽ ബിഎ എൽഎൽബി വിദ്യാർഥികളായ അഹമ്മദ് സർയാബ് (22), മുഹമ്മദ് ഡാനിഷ് (23), ഡാനിഷ് അൻവർ (22), മുഹമ്മദ് അദ്‌നാൻ (22), മുഹമ്മദ് ഹംസ (21), വാസി അഹമ്മദ് ഖാൻ (22) എന്നിവർക്കെതിരെയാണു കേസ്. ഓണാഘോഷത്തിനിടെയുണ്ടായ വാക്കുതർക്കത്തിന്റെ വിരോധം വച്ച് കഴിഞ്ഞ ദിവസം പരാതിക്കാരനെയും സുഹൃത്തുക്കളെയും കത്തി, ഹോക്കി സ്‌റ്റിക്ക് എന്നിവ ഉപയോഗിച്ച് ആക്രമിച്ചതായാണു കേസ്. സംഘർഷത്തിൽ പരാതിക്കാരന്റെ തലയ്‌ക്ക് കുത്തേറ്റിരുന്നു.അഹമ്മദ് സർയാബ് നൽകിയ പരാതിയിൽ ബിഎ എൽഎൽബി ബാച്ച് വിദ്യാർഥികളായ ജാഫ്രൽ ഇസ്...





