Tag: 191124

മഴ കുറവും ചൂടു കൂടുതലും; തുലാവര്‍ഷം ദുര്‍ബലം
Local

മഴ കുറവും ചൂടു കൂടുതലും; തുലാവര്‍ഷം ദുര്‍ബലം

Perinthalmanna RadioDate: 19-11-2024മലപ്പുറം: തുലാവർഷം ഒരു മാസം പിന്നിടുമ്പോള്‍ മഴ കിട്ടിയത് സാധാരണയെക്കാള്‍ അഞ്ചിലൊന്നോളം കുറവു മാത്രം. ചൊവ്വാഴ്ച മുതല്‍ മഴ വീണ്ടും കുറയാനും ചൂടു കൂടാനുമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം.തുലാവർഷത്തില്‍ കേരളത്തില്‍ ശരാശരി 492 മി.മീ. മഴയാണ് കിട്ടാറുള്ളത്. ആദ്യമാസത്തിലാണ് ഇതിലേറെയും കിട്ടിയിരുന്നത്. എന്നാല്‍ ഇത്തവണ സംസ്ഥാന ശരാശരിയില്‍ 18 ശതമാനം കുറവു മഴയേ കിട്ടിയിട്ടുള്ളൂ. അതു തന്നെ, ഒറ്റെപ്പട്ട ഇടങ്ങളില്‍ തീവ്രമഴയായി പെയ്ത് കുത്തിയൊലിച്ചു പോയി.മലപ്പുറംജില്ലയിലെ നിലമ്ബൂർ, പാലക്കാട് അട്ടപ്പാടി മേഖല, കൊല്ലം ജില്ലയിലെ മലയോരമേഖല തുടങ്ങി ചിലയിടങ്ങളില്‍ മാത്രമാണ് കുറച്ചു ദിവസമെങ്കിലും തുടർച്ചയായി മഴ ലഭിച്ചത്. അരമണിക്കൂറില്‍ 50 മി.മീ. വരെയൊക്കെ മഴയാണ് നിലമ്ബൂരിലും അട്ടപ്പാടിയിലും പല ദിവസങ്ങളിലും പെയ്തത്. ഇങ്ങനെ തീവ്രമഴ പെയ്യുന്നതു കൊ...
എഐ ക്യാമറ നിയമ ലംഘനങ്ങളിൽ നിന്ന് ഇനിയും പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി
Local

എഐ ക്യാമറ നിയമ ലംഘനങ്ങളിൽ നിന്ന് ഇനിയും പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി

Perinthalmanna RadioDate: 19-11-2024എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്. വീണ്ടും നോട്ടീസ് അയച്ചു തുടങ്ങിയതോടെ പിഴത്തുക ഇനിയും ഉയരും.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതലാണ് എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയത്. 2024 ജൂലൈ വരെ നിയമം ലംഘിച്ച വാഹന ഉടമകളില്‍ 89 ലക്ഷം പേര്‍ക്ക് നോട്ടീസ് അയച്ചു. എന്നാല്‍ ഇതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്. 467 കോടി രൂപയുടെ പിഴത്തുകയില്‍ വെറും 93 കോടി രൂപ മാത്രമാണ് പിഴയായി അടച്ചത്. ഇനി 374 കോടി രൂപ വാഹന ഉടമകള്‍ പിഴയായി അടയ്ക്കാനുണ്ട്. കൂടുതലും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവയാണ് കേസുകളാണ്.ധനവകുപ്പ് എല്ലാ മൂന്ന് മാസം കൂടുമ്പോഴും എഐ ക്യാമറ നടത്തിപ്പ് ഇനത്തില്‍ 11.5 കോടി രൂപ കെല്‍ട്രോണിന് നല്‍കണം. കഴിഞ്ഞ നാലു ...
വാർഡ് പുനർവിഭജനം; കരട് പട്ടിക പ്രസിദ്ധീകരിച്ചു
Local

വാർഡ് പുനർവിഭജനം; കരട് പട്ടിക പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 19-11-2024മലപ്പുറം ∙ കാത്തിരിപ്പിനും ആശയക്കുഴപ്പത്തിനുമൊടുവിൽ തദ്ദേശ സ്ഥാപന വാർഡ് പുനർനിർണയത്തിന്റെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പല ഘട്ടങ്ങളിലായി രാത്രി ഏറെ വൈകിയാണു പട്ടിക പൂർണമായി പ്രസിദ്ധീകരിച്ചത്. രാത്രി എട്ടു മണിയോടെ പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല.. പഞ്ചായത്തുകളുടെ പേരു മാത്രമാണു ഉൾപ്പെടുത്തിയിരിക്കുന്നത്.വാർഡിന്റെ പേര്, നമ്പർ, അതിരുകൾ, ജനസംഖ്യ, വീടുകളുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങൾ സഹിതം രാത്രി വൈകിയാണു പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയ പാർട്ടികൾക്കു കരടു പട്ടികയെക്കുറിച്ച് പരാതി ഉന്നയിക്കാൻ ഡിസംബർ 3 വരെ സമയം നൽകിയിട്ടുണ്ട്. കരടു പട്ടികയുടെ വിജ്ഞാപനത്തിൽ ഇതു വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാമെന്നു പറയുന്നുണ്ടെങ്കിലും രാത്രി വൈകിയും ലഭ്യമായിട്ടില്ല.പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലെ...
സംസ്ഥാനത്ത് ഒരു വിഭാഗം റേഷന്‍ കട വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കുന്നു
Local

സംസ്ഥാനത്ത് ഒരു വിഭാഗം റേഷന്‍ കട വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കുന്നു

Perinthalmanna RadioDate: 19-11-2024സംസ്ഥാനത്ത് റേഷന്‍ കട ഉടമകള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സര്‍ക്കാര്‍ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം റേഷന്‍ കട ഉടമകള്‍ കടകള്‍ അടച്ചിടുന്നത്. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസത്തെ വേതന കുടിശ്ശിക ഉടന്‍ നല്‍കുക, കൊവീഡ് കാലത്ത് നല്‍കിയ കിറ്റ് കമ്മീഷന്‍ പൂര്‍ണ്ണമായും വിതരണം ചെയ്യുക, ഓണത്തിന് പ്രഖ്യാപിച്ച ഉത്സവകാല ബത്ത വിതരണം ചെയ്യുക എന്നിവയാണ് ആവശ്യം.റേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ സമരം നടത്താനും വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ നിന്നും വിട്ടുനിന്ന് കടകള്‍ തുറക്കും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ...
വയനാട്ടിൽ ഹർത്താൽ തുടങ്ങി; ലക്കിടിയിൽ വാഹനങ്ങൾ തടയുന്നു
Local

വയനാട്ടിൽ ഹർത്താൽ തുടങ്ങി; ലക്കിടിയിൽ വാഹനങ്ങൾ തടയുന്നു

Perinthalmanna RadioDate: 19-11-2024കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രസഹായം വൈകുന്നതിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ ആണ് ഹർത്താൽ. ദുരന്തബാധിതരുടെ പുനരധിവാസം വൈകിപ്പിക്കുന്നു എന്നാണ് ഹർത്താൽ പ്രഖ്യാപിച്ച യുഡിഎഫ് ആരോപിക്കുന്നത്. വിവിധസംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ചരക്ക് നീക്കത്തിനുള്ള വാഹനങ്ങളും നിലവിൽ നിരത്തിലുണ്ട്. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളാണിവ. ഹർത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാണ് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്.അതേസമയം വയനാട്ടിലെ ലക്കിടിയിൽ സമരാനുകൂലികൾ വാഹനങ്ങൾ ...