പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസ് കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍
Perinthalmanna RadioDate: 19-11-2025 വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസ് കുത്തനെ ഉയര്‍ത്തി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ അഞ്ചാം ഭേദഗതി അനുസരിച്ച് പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള നിരക്കില്‍ പത്ത് ഇരട്ടി വരെയാണ് വര്‍ധനവ് വരുത്തിയിരിക്കുന്നത്. വാഹനങ്ങളുടെ പഴക്കവും വിഭാഗവും അനുസരിച്ച് നിരക്ക് ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വൈകാതെ തന്നെ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.വാഹനങ്ങളുടെ കാലപ്പഴക്കം അടിസ്ഥാനമാക്കിയാണ് ഉയര്‍ന്ന ഫിറ്റ്‌നസ് പരിശോധന ഫീസ് ഈടാക്കിയിരുന്നത്. മുമ്പ് 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു ഉയര്‍ന്ന നിരക്ക് ചുമത്തിയിരുന്നതെങ്കില്‍ പുതിയ നിര്‍ദേശം അനുസരിച്ച് 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് ലഭിക്കുന്നതിനായി ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്...





