പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളില്‍ എട്ട് ബ്ലാക്ക് സ്പോട്ടുകള
Perinthalmanna RadioDate: 19-12-2024പെരിന്തല്‍മണ്ണ: തിരക്കേറിയ ദേശീയ പാതയില്‍ പ്രതിദിനം വാഹനാപകടങ്ങളും ചില ഘട്ടങ്ങളില്‍ മരണങ്ങളും അരങ്ങേറുന്ന പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളില്‍ മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത് എട്ട് ബ്ലാക്ക് സ്പോട്ടുകള്‍. ബുധനാഴ്ച മുതല്‍ ഈ കേന്ദ്രങ്ങളിലും പരിസരങ്ങളിലും പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന ആരംഭിച്ചു.തുടരെ അപകടങ്ങളുണ്ടാവുകയും രണ്ടുമരണമെങ്കിലും റിപ്പോർട്ട് ചെയ്യുകയും ചെയ്ത ഭാഗങ്ങളാണ് ബ്ലാക്ക് സ്പോട്ട്. ഇവിടങ്ങളില്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്നവരെ പിടികൂടാനായിരുന്നു ബുധനാഴ്ച പരിശോധന. ഇത് അടുത്ത ദിവസങ്ങളിലും തുടരും. പെരിന്തല്‍മണ്ണ, ആനമങ്ങാട്, അങ്ങാടിപ്പുറം, താഴേക്കോട്, പുലാമന്തോള്‍, അമ്മിനിക്കാട്, തിരൂർക്കാട്, പട്ടിക്കാട്, പാലച്ചോട് എന്നിവിടങ്ങളിലാണ് പൊലീസും മോട്ടോർ വാഹന വകുപ്പും കണ്ടെത്തിയ ബ്ലാക്ക് സ്പോട്ട്.റോഡില്‍ പരിശോധന നടത്താൻ മോട്ട...





