നിലമ്പൂർ താഴ്‌വരയിൽ ഇപ്പോഴും സ്വർണ്ണ ശേഖരത്തിന് സാധ്യതയെന്ന് റിപ്പോർട്ട്
Perinthalmanna RadioDate: 19-12-2025 മലപ്പുറം: ബ്രിട്ടീഷ് ഭരണകാലത്ത് സജീവ സ്വർണ്ണഖനന മേഖലയായിരുന്ന നിലമ്പൂർ താഴ്‌വരയിൽ ഇപ്പോഴും സ്വർണ്ണ ശേഖരത്തിന് സാധ്യതയുണ്ടെന്ന് മൈനർ മിനറൽസ് ജില്ലാ സർവേ റിപ്പോർട്ട്. കേരള മിനറൽ എക്സ്പ്ലോറേഷൻ ആൻഡ് ഡെവലപ്മെന്റ് പ്രോജക്ടിന്റെയും (കെ.എം.ഇ.ഡി.പി) ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും സമീപകാല പഠനങ്ങളെ ഉദ്ധരിച്ചുള്ളതാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ മുൻകൈയിൽ സബ് ഡിവിഷണൽ കമ്മിറ്റി തയ്യാറാക്കി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ പരാമർശങ്ങൾ. പ്രധാനമായും രണ്ടു രൂപങ്ങളിലാണ് നിലമ്പൂർ താഴ്‌വരയിൽ സ്വർണ്ണ നിക്ഷേപമുള്ളത്: നേരിട്ട് ഖനനം ചെയ്തെടുക്കാൻ സാധ്യതയുള്ള പ്രാഥമിക സ്വർണ്ണ ശേഖരവും നദീതടങ്ങളിലെ മണലിലും ചരലുകളിലും അലിഞ്ഞു ചേർന്ന (അലൂവിയൽ) സ്വർണ്ണവും. നിലമ്പൂർ താഴ്‌വരയിലെ മരുത പ്രദേശമാണ് പ്രാഥമിക സ്വർണ്ണ ശേഖരത്തിന്റെ കേന്ദ്രം. കെ.എം.ഇ.ഡി.പി ഇവിടെ ഏകദേശം 0.55 ദശല...




