Tag: 2000 Currency Note

ഒരാഴ്ചയ്ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍
India

ഒരാഴ്ചയ്ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍

Perinthalmanna RadioDate: 30-05-2023റിസര്‍വ് ബാങ്ക് 2000 രൂപ പിന്‍വലിക്കല്‍ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ഇതുവരെയായി 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് എസ്ബിഐയില്‍ എത്തിയതെന്ന് ബാങ്ക് ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞു. ഇതില്‍ 14,000 കോടി രൂപയുടെ 2000 നോട്ടുകള്‍ നിക്ഷേപിക്കുകയും 3000 കോടിയുടെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടെന്നും എസ്ബിഐ ചെയര്‍മാന്‍ കൂട്ടിച്ചേർത്തു. നിയമപരമായി 2000 നോട്ടുകള്‍ ഇപ്പോഴും കൈമാറ്റം ചെയ്യാനാകുന്നതാണ്. 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാന്‍ നിരവധി അവസരങ്ങളും ഒരുക്കിയിട്ടുണ്ട്.2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം മേയ് 23നാണ് ആര്‍ബിഐ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ ഈ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഒരു തവണ 2000 രൂപയുടെ 20 നോട്ടുകളാണ് മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ സാധിക്കുക. ഒരു ദിവസം എത്ര തവണ വേ...
ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്; 2000 രൂപയുടെ നോട്ടുകൾ വീണ്ടും തലപൊക്കി
Local

ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്; 2000 രൂപയുടെ നോട്ടുകൾ വീണ്ടും തലപൊക്കി

Perinthalmanna RadioDate: 23-05-2023റിസർവ് ബാങ്ക് 2000 ത്തിന്റെ നോട്ട് പിൻവലിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്താകെ ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്. കൈവശമുള്ള 2000 രൂപ നോട്ട് ചിലവഴിക്കുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന ജനം ഡിജിറ്റൽ ഇടപാടുകളോട് തൽക്കാലം ബൈ പറയുകയാണ്. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും ബാങ്കുകളുടെ ആപ്പുകളും സജീവമായ കാലത്ത് കറൻസിയുപയോഗം സാധാരണക്കാർക്കിടയിൽ പോലും വലിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ 2000 രൂപ നോട്ട് പിൻവലിച്ചതോടെ കൈവശം സൂക്ഷിച്ച നോട്ടുകൾ ചിലവഴിക്കുന്നതിന് വേണ്ടി ജനം വിപണിയിലേക്കിറങ്ങിക്കഴിഞ്ഞു.ഇന്ന് മുതൽ ബാങ്കുകളിലും ട്രഷറികളിലുമടക്കം 2,000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും അവസരമുണ്ട്. എല്ലാ ബാങ്കുകളിലും റിസർവ് ബാങ്കിന്‍റെ 19 റീജനൽ ഓഫിസുകളിലൂടെയും നോട്ടുകൾ മാറാനാകും. പൊതുജനങ്ങൾക്ക് ഒരുസമയം 20,000 രൂപ...
പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്നു മുതൽ മാറ്റിയെടുക്കാം
India

പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്നു മുതൽ മാറ്റിയെടുക്കാം

Perinthalmanna RadioDate: 23-05-2023ന്യൂഡൽഹി: പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 'ക്ലീൻ നോട്ട്' നയം യാഥാർത്ഥ്യമാകുന്നതോടെ വിപണിയിലും ഇതിന്റെ പ്രതിഫലനം ഇന്നുമുതൽ കണ്ടുതുടങ്ങുമെന്നാണ് വിലയിരുത്തൽ.അച്ചടിമുതൽ സ്‌ക്രാപ്പ് ചെയ്യാൻ വരെ വൻ ചെലവാണ് 2,000 രൂപാ നോട്ട് വരുത്തിവച്ചത്. പുതിയ 2,000 രൂപാ നോട്ടുകൾ എ.ടി.എമ്മിൽ ഉൾക്കൊള്ളിക്കാൻ ബാങ്കുകൾക്ക് വന്ന അധിക ചെലവും 'ക്ലീൻ നോട്ട്' നയം പ്രാവർത്തികമാകുമ്പോൾ ദുർവ്യയമായി മാറുകയാണ്. നോട്ടുനിരോധനം ഏർപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ പുതിയ നോട്ട് അച്ചടിക്കാനായി കേന്ദ്ര സർക്കാർ ചെലവഴിച്ചത് 21,000 കോടി രൂപയാണ്. ഇതേ കാലയളവിൽ 2,000 രൂപയുടെ 355 കോടി നോട്ടാണ് അച്ചടിച്ചത്. പ്രചാരത്തിലുള്ള 2,000 രൂപാ നോട്ടിന്റെ മൂല്...
കെഎസ്‌ആര്‍ടിസി ബസില്‍ 2000 രൂപ നോട്ട് സ്വീകരിക്കും
Kerala

കെഎസ്‌ആര്‍ടിസി ബസില്‍ 2000 രൂപ നോട്ട് സ്വീകരിക്കും

Perinthalmanna RadioDate: 22-05-2023ആര്‍ബിഐ പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ സാധാരണ പോലെ കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്വീകരിക്കുമെന്നു മാനേജ്മെന്‍റ് അറിയിച്ചു. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയ തീയതി വരെ 2000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാന്‍ എല്ലാ യൂണിറ്റുകള്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും മാനേജ്മെന്‍റ് നിര്‍ദ്ദേശം നല്‍കി. ഇതിനു വിപരീതമായി വരുന്ന അറിയിപ്പുകള്‍ വാസ്തവ വിരുദ്ധമാണ്. നോട്ടുകള്‍ സ്വീകരിക്കാത്ത പരാതികള്‍ വന്നാല്‍ ഉത്തരവാദികള്‍ക്ക് എതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ&...
2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസിയും ബിവറേജ് കോർപ്പറേഷനും
Local

2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസിയും ബിവറേജ് കോർപ്പറേഷനും

Perinthalmanna RadioDate: 21-05-2023തിരുവനന്തപുരം: 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും ഇത് സംബന്ധിച്ച് കോർപ്പറേഷൻ നിർദേശം നൽകി. 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം.2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് ബിവറേജ് കോർപ്പറേഷനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാൻ അവസരമുണ്ട്. അതുവരെ നോട്ടുകളുടെ പ്രാബല്യം തുടരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.2016 നവംബർ എട്ടിന് നോട്ട് നിരോധിച്ചതിന് പിന്നാലെയാണ് 2000 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കിയത്. 2018 മുതൽ 2000 രൂപയുടെ അച്ചടി നിർത്തിവെച്ചിരുന്നു. നോട്ടുകൾ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്ന് ആർ.ബി.ഐ അറിയിച്ചു......
പൊതുജനങ്ങൾ കൈവശം വച്ചിരിക്കുന്ന 2000 രൂപ നോട്ടുകൾ എന്തുചെയ്യണം?
India

പൊതുജനങ്ങൾ കൈവശം വച്ചിരിക്കുന്ന 2000 രൂപ നോട്ടുകൾ എന്തുചെയ്യണം?

നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അറിയേണ്ടതെല്ലാം!Perinthalmanna Radio*Date: 20-05-2023രണ്ടായിരത്തിന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ആ‍ര്‍ബിഐ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സ‍ര്‍ക്കാ‍ര്‍. നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെ എല്ലാ കാര്യങ്ങളും അറിയാം...എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്?1934 ലെ ആർബിഐ നിയമം സെക്ഷൻ 24(1) പ്രകാരം 2016 നവംബറിലാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന എല്ലാ ₹500, ₹1000 നോട്ടുകളുടെയും നിയമപരമായ സാധുത പിൻവലിച്ചതിനുശേഷം സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകത വേഗത്തിൽ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. ആ ലക്ഷ്യം നിറവേറ്റുകയും മത...
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു; സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം
India

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു; സെപ്റ്റംബർ 30 വരെ ഉപയോഗിക്കാം

Perinthalmanna RadioDate: 19-05-2023ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.എങ്കിലും 2000ത്തിന്റെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 2000ത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളില്‍നിന്ന് മാറ്റാം. മെയ് 23 മുതല്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. 2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍...
രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി റിസർവ് ബാങ്ക്
India

രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി റിസർവ് ബാങ്ക്

Perinthalmanna RadioDate: 06-03-2023നോട്ടു നിരോധനത്തിന്റെ ഓര്‍മ്മചിത്രമായ 2000 രൂപ  നോട്ടുകളുടെ അച്ചടി നിര്‍ത്തി റിസര്‍വ് ബാങ്ക്. വിവരാവകാശ രേഖയ്ക്ക് നല്‍കിയ മറുപടിയിലാണ് 2018-19 വര്‍ഷം തന്നെ 2000ത്തിന്റെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകള്‍ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്.അതേസമയം 100, 200, 500, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണെന്നും റിസർവ് ബാങ്കിൽ നിന്നും ലഭിച്ച രേഖകളിൽ സൂചിപ്പിക്കുന്നു. 2021- 22 കാലയളവിൽ ആയിരം നൂറു രൂപ നോട്ട് അച്ചടിക്കാൻ ചിലവഴിക്കേണ്ടി വന്നത് 1770 രൂപ മാത്രമാണ്. യഥാക്രമം 1000 – 200 രൂപ നോട്ടുകൾ അച്ചടിക്കാൻ 2370 രൂപയും 1000 , 500 രൂപ നോട്ടുകൾ അച്ചടിക്കാൻ 2290 രൂപയും, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ 3530 രൂപയും ...