Tag: 200125

ആരും പരിഭ്രാന്തരാകരുത്; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാളെ സൈറൺ മുഴങ്ങും
Local

ആരും പരിഭ്രാന്തരാകരുത്; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാളെ സൈറൺ മുഴങ്ങും

Perinthalmanna RadioDate: 20-01-2025കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ദുരന്ത സാധ്യത മുന്നറിയിപ്പ് സംവിധാനം) ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'കവചം' മുന്നറിയിപ്പ് സൈറണുകളുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് നടക്കുക. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ സഹായത്തോടെ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയത്.ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) തയ്യാറാക്കിയത്. 126 സൈറൺ - സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎൻ ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ, അവയുടെ ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ് വെയർ, ബൃഹത്തായ ഡാറ്റാ സെന്‍റർ എന്നിവ അടങ്ങുന്ന ഈ സംവിധാനമാണ് ജനുവരി 21ന് നാടിന് സമർപ്പിക്കുന്നത്...
ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ തവണകളായി അടയ്ക്കാൻ സംവിധാനമൊരുങ്ങുന്നു
Local

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ തവണകളായി അടയ്ക്കാൻ സംവിധാനമൊരുങ്ങുന്നു

Perinthalmanna RadioDate: 20-01-2025ഗതാഗത വകുപ്പിലെ പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി നിയമ ലംഘനങ്ങൾക്കുള്ള പിഴ തവണകളായി അടയ്ക്കാൻ സംവിധാനമൊരുങ്ങുന്നു. ഒരാൾക്ക് വിവിധ കുറ്റങ്ങളിലായി 200, 500, 1000, 5000 എന്നീ പിഴകളുണ്ടെങ്കിൽ ഇതെല്ലാംകൂടി ഒന്നിച്ച് 6,700 രൂപ അടയ്ക്കണമെന്നതാണ് നിലവിലെ രീതി.സാധാരണ വരുമാനക്കാർക്കും തൊഴിലാളികൾക്കും ഇത് പലപ്പോഴും ഒന്നിച്ചുനൽകാനാകാതെ പിഴയടയ്ക്കൽ നീളുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ിഴ തവണകളായി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികജോലികളും സോഫ്റ്റ് വേർ പുതുക്കലും നടന്നുവരികയാണ്.ഇതു പൂർത്തിയായാലുടൻ തവണകളായി പിഴ സ്വീകരിച്ചുതുടങ്ങും. അധികം വൈകാതെ സംവിധാനം നിലവിൽവരുമെന്ന് ഗതാഗതവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.തെറ്റായ പാർക്കിങ്, അമിതവേഗം, അശ്രദ്ധയോടെ ഡ്രൈവിങ്, യൂണിഫോം ധരിക്കാതെയുള്ള ടാക്സി ഡ്രൈവിങ്, എയർഹോൺ...
ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ
Local

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

Perinthalmanna RadioDate: 20-01-2025തിരുവനന്തപുരം പാറശ്ശാലയിലെ ഷരോൺ രാജ് വധക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മക്ക് വധശിക്ഷ .മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ  നിര്‍മല്‍ കുമാര്‍ നായര്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു. ഗ്രീഷ്മ ക്രൂരമായ കുറ്റകൃത്യം നടത്തിയെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി പറഞ്ഞു.  സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നൽകിയത്. ജ്യൂസ് ചലഞ്ച് നടത്തിയത് തെളിഞ്ഞു. ഷാരോൺ പ്രണയത്തിന്‍റെ അടിമയായിരുന്നുവെന്നും വിധി പ്രസ്താവത്തിൽ പറയുന്നു. ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട്  പ്രായത്തിന്‍റെ ഇളവ് നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.  പൊലീസ് അതിസമര്‍ഥമായി കേസ് അന്വേഷിച്ചുവെന്ന് കോടതി അഭിനന്ദിച്ചു. മാറിയ കാലത്തിന് അനുസരിച്ച് അന്വേഷണം നടത്തിയെന്നും ഒരു ഉദ്യോഗസ്ഥന്‍റെയും പേരെടുത്ത് പറയുന്...
ട്രോമാകെയർ പ്രവർത്തകർക്ക് പെയിൻ ആൻഡ് പാലിയേറ്റീവിന്റെ ആദരം
Local

ട്രോമാകെയർ പ്രവർത്തകർക്ക് പെയിൻ ആൻഡ് പാലിയേറ്റീവിന്റെ ആദരം

Perinthalmanna RadioDate: 20-01-2025പെരിന്തൽമണ്ണ:  സന്നദ്ധ സേവന രംഗത്ത് സജീവ സാന്നിധ്യമായ ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന് പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സ്‌നേഹാദരം. യൂണിറ്റിലെ മുഴുവൻ അംഗങ്ങളെയും ആദരിച്ചു. എസ്ഐ ഷിജോ സി.തങ്കച്ചൻ ഉദ്ഘാടനം ചെയ്‌തു.പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ ഡോ.നിലാർ മുഹമ്മദ് ആധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി പി.പി.സൈതലവി, കോ‌ഓർഡിനേറ്റർ കുറ്റീരി മാനുപ്പ, റഹീസ് കുറ്റീരി എന്നിവർ പ്രസംഗിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair--...
ഒലിങ്കരയിലെ ലൈഫ് ഫ്ലാറ്റിലെ മലിനജല പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു
Local

ഒലിങ്കരയിലെ ലൈഫ് ഫ്ലാറ്റിലെ മലിനജല പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു

Perinthalmanna RadioDate: 20-01-2025പെരിന്തൽമണ്ണ :  നഗരസഭയുടെ ഒലിങ്കരയിലെ ലൈഫ് മിഷൻ ഫ്ലാറ്റിലെ മലിനജല പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. നഗരസഭയുടെയും ശുചിത്വ മിഷന്റെയും സ്വപ്‍ന പദ്ധതിയായ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ(എസ്‌ടിപി) നിർമാണോദ്ഘാടനം നാളെ നടക്കും. രാവിലെ 9.30 ന് നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്യും.3.36 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. നിലവിൽ രൂക്ഷമായ മലിനജല പ്രശ്‌നമാണ് ഫ്ലാറ്റിലുള്ളവർ നേരിടുന്നത്.ഇതിനകം ഒട്ടേറെ പ്രതിഷേധങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. പുതിയ പദ്ധതി 6 മാസം കൊണ്ട് പൂർത്തീകരിച്ചു കൈമാറാനാണ് നിർമാണ കമ്പനിയായ അക്വാടെക്‌നിക്സ് അധികൃതരുമായി നടത്തിയ ചർച്ചയിൽ ധാരണയായതെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി അറിയിച്ചു.ഭാവിയിൽ 34 ബ്ലോക്കുകളിലായി 400 കുടുംബങ്ങൾ താമസിക്കുമ്പോൾ പ്രതിദിനം ഉണ്ടാകാനിടയുള്ള 2 ലക്ഷം ലീറ്റർ മലിന ജലം ശുദ്ധീകരിച്ച് കൃഷിക്കു...