ഹെൽമെറ്റില്ലാതെ വന്നവർക്ക് കിട്ടിയത് എട്ടിന്റെ പണിയല്ല, പുത്തൻ ഹെൽമെറ്റ്
Perinthalmanna RadioDate: 20-01-2026 പെരിന്തൽമണ്ണ: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ എത്തിയവർ പിഴയടക്കാൻ പേഴ്സ് തുറന്നപ്പോൾ മുന്നിലെത്തിയത് ഹെൽമെറ്റ്! പെരിന്തൽമണ്ണയിൽ മോട്ടോർ വാഹന വകുപ്പും ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വേറിട്ട റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയാണ് ജനശ്രദ്ധയാകർഷിച്ചത്. സാധാരണയായി ഹെൽമെറ്റ് ഇല്ലാത്തവർക്ക് പിഴ ഈടാക്കുന്നതിന് പകരം, അവർക്ക് ഹെൽമെറ്റ് സമ്മാനമായി നൽകിയാണ് അധികൃതർ ഇത്തവണ ബോധവൽക്കരണം നടത്തിയത്.ദേശീയ റോഡ് സുരക്ഷാ മാസത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടി നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയമം ലംഘിക്കാനുള്ളതല്ല, മറിച്ച് സ്വന്തം സുരക്ഷയ്ക്കായി പാലിക്കാനുള്ളതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തവരെ തടഞ്ഞുനിർത്തി അവർക്ക് സൗജന്യമായി ഹെൽമെറ്റുകൾ നൽകി ബോധവൽക്കരണം നടത്തി.പെരിന്തൽമണ്ണ എം.വി.ഡി (MVD) ഉദ്യോഗസ്ഥർ, ഡ്രൈവിംഗ് സ...





